Categories: Indiapolitics

കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് നരേന്ദ്ര മോദി : എല്ലാ പാക്കിസ്ഥാനികള്‍ക്കും ഇന്ത്യന്‍ പൗരത്വം നല്‍കുമോ?

റാഞ്ചി: എല്ലാ പാക്കിസ്ഥാന്‍ പൗരന്‍മാര്‍ക്കും ഇന്ത്യന്‍ പൗരത്വം നല്‍കുമെന്ന് തുറന്ന് പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജമ്മുകാശ്‌മീരിലും ലഡാക്കിലും ആര്‍ട്ടിക്കിള്‍ 370 തിരികെ കൊണ്ടുവരുമെന്നും പാക്കിസ്ഥാനികള്‍ക്കെല്ലാം ഇന്ത്യന്‍ പൗരത്വം നല്‍കുമെന്നും തുറന്ന് പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസിനെയും അവരുടെ സഖ്യകക്ഷികളെയും വെല്ലുവിളിക്കുകയാണെന്ന് മോദി പറഞ്ഞു. ജാര്‍ഖണ്ഡില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിലെ മുസ്ലിംകളെ ഭയപ്പെടുത്തുന്നതിന് കോണ്‍ഗ്രസും സഖ്യകക്ഷികളും നുണകളുടെ അന്തരീക്ഷം സൃഷ്ടിക്കുകയാണ്. അവര്‍ അക്രമം പ്രചരിപ്പിക്കുകയാണ്. പൗരത്വ ഭേദഗതി നിയമം ഒരു ഇന്ത്യന്‍ പൗരന്റെപോലും അവകാശം കവര്‍ന്നെടുക്കുകയോ ഉപദ്രവിക്കുകയോ ചെയ്യില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഗറില്ലാ രാഷ്ട്രീയം നിര്‍ത്തണം. ഇന്ത്യന്‍ ഭരണഘടനയാണ് നമ്മുടെ ഏക വിശുദ്ധ ഗ്രന്ഥം. ഞങ്ങളുടെ നയങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാനും ജനാധിപത്യപരമായി പ്രതിഷേധിക്കാനും കോളേജുകളിലെ യുവാക്കളോട് അഭ്യര്‍ത്ഥിക്കുന്നു. എന്നാല്‍ ഞങ്ങള്‍ നിങ്ങളെ ശ്രദ്ധിക്കും. ചില പാര്‍ട്ടികളും നഗര നക്‌സലുകളും വിദ്യാര്‍ഥികളുടെ തോളിലിരുന്ന് വെടിയുതിര്‍ക്കുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

admin

Recent Posts

പ്രധാനമന്ത്രിയുടെ പവർ കണ്ടോ ?ഭാരതത്തോട് സഹായം അഭ്യർത്ഥിച്ച് ശ്രീലങ്ക

നരേന്ദ്രമോദിയുടെ സന്ദർശനത്തിനായി കാത്തിരിക്കുകയാണ് !ഭാരതത്തോട് സഹായം അഭ്യർത്ഥിച്ച് ശ്രീലങ്ക

1 min ago

രാമേശ്വരം കഫേ സ്ഫോടനക്കേസ്; മുഖ്യ പ്രതികളെ നിയന്ത്രിച്ചത് വിദേശത്ത് നിന്ന്, ഒരാൾ കസ്റ്റഡിയിൽ;മിന്നൽ റെയ്ഡിന് പിന്നാലെ കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ട് എൻഐഎ

ബെംഗളൂരു: മിന്നൽ റെയ്ഡിന് പിന്നാലെ രാമേശ്വരം കഫേ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ട് എൻഐഎ. കഫേ സ്ഫോടനത്തിലെ…

10 mins ago

‘അഞ്ച് ഘട്ടങ്ങൾ പൂർത്തിയായപ്പോൾത്തന്നെ എൻഡിഎ 310 സീറ്റുകൾ നേടിക്കഴിഞ്ഞു; അടുത്ത രണ്ട് ഘട്ടങ്ങളിൽ 400 കടക്കും!’ അമിത് ഷാ

ഭുവനേശ്വർ: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ച് ഘട്ടങ്ങൾ പൂർത്തിയായപ്പോൾ തന്നെ എൻഡിഎ 310 സീറ്റ് നേടിക്കഴിഞ്ഞതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ശേഷിക്കുന്ന…

46 mins ago

ഇടവത്തിലെ പൗർണമി; വെങ്ങാനൂർ പൗർണമിക്കാവ് ശ്രീ ബാല ത്രിപുര സുന്ദരീ ദേവീ ക്ഷേത്രത്തിൽ നാളെ നട തുറക്കും

തിരുവനന്തപുരം: വിഴിഞ്ഞം വെങ്ങാനൂർ പൗർണമിക്കാവ് ശ്രീ ബാല ത്രിപുര സുന്ദരീ ദേവീ ക്ഷേത്രത്തിൽ നാളെ നട തുറക്കും. 23 അടി…

1 hour ago

വിമാനം പറത്തുമ്പോൾ ഓർമയായ സഞ്ജയ് ഗാന്ധി !

വൈഎസ്ആറിന്റെ മൃതദേഹം കിട്ടിയത് 72 മണിക്കൂറിനു ശേഷം; ഇന്നും ദുരൂഹത തുടരുന്ന ചില ഹെലികോപ്റ്റർ അപകടങ്ങൾ !

1 hour ago

ഇറാന്‍ പ്രസിഡന്‍റ് ഇബ്രാഹിം റെയ്‌സിയുടെ മരണത്തിന് പിന്നില്‍ മൊസാദ്? സമൂഹമാദ്ധ്യമങ്ങളിൽ ട്രെൻഡിങ്ങായി ഇസ്രായേലിന്റെ രഹസ്യ ഏജന്‍സി!

ടെഹ്റാന്‍: ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയിസിയുടേയും വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ-അബ്ദുള്ളാഹിയന്റേയും മരണത്തിന് പിന്നില്‍ ഇസ്രായേലിന്റെ രഹസ്യ ഏജന്‍സിയായ മൊസാദാണോ…

2 hours ago