1957 ലെ ഇ എം എസ് മന്ത്രിസഭക്കെതിരെ നടന്ന ജനകീയ മുന്നേറ്റമായ വോമോചന സമര കാലഘട്ടത്തിൽ അന്നത്തെ കമ്മ്യൂണിസ്റ്റ് സർക്കാരിനെതിരെ ഉയർന്നുവന്ന ഒരു സുപ്രധാന ആരോപണമാണ് ട്രേഡ് യൂണിയനുകളുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ. തൊഴിലിടങ്ങളിൽ അന്യായമായ ആവശ്യങ്ങൾ ഉന്നയിച്ച് തൊഴിലാളി സമരങ്ങൾ ഉണ്ടാക്കി സംഘര്ഷങ്ങളും വ്യവസായ സ്ഥാപനങ്ങൾ പൊട്ടിക്കുകയും ചെയ്ത നിരവധി സംഭവങ്ങളുണ്ടായി. പൊതുവെ ആ സമയത്ത് സംസ്ഥാനത്ത് രൂപപ്പെട്ട സെൽ ഭരണമാണ് ജനകീയ പ്രതിഷേധം ക്ഷണിച്ചുവരുത്തിയത്. തെരെഞ്ഞെടുക്കപ്പെട്ട സർക്കാരിന് പകരം പാർട്ടി നേതാക്കൾ നടത്തുന്ന നിയമവിരുദ്ധ ഭരണമാണ് സെൽ ഭരണം. കമ്മ്യൂണിസ്റ്റുകളുടെ ഒരു പൊതു സ്വഭാവമാണ് സെൽ ഭരണമെങ്കിലും ഇന്ത്യ പോലുള്ള ഒരു ജനാധിപത്യ രാജ്യത്ത് ജനങ്ങൾ ഇതൊരിക്കലും അംഗീകരിച്ച് കൊടുക്കില്ല. അടങ്ങുകൊണ്ടാണ് ഇന്ന് കേരളത്തിലേക്ക് മാത്രമായി ആ പാർട്ടി ഒതുങ്ങിയത്. ഏതായാലും ഇ എം എസ്സിന്റെ കാലത്തെ സെൽ ഭരണത്തിൽ വലിയ പ്രതിഷേധം അന്ന് പൊതു സമൂഹത്തിൽ നിന്നുണ്ടായി. 1959 ൽ സർക്കാരിന്റെ പുറത്താകലിലേക്ക് നയിച്ച ഒരു പ്രധാന കാരണം ഈ സെൽ ഭരണമായിരുന്നു. പക്ഷെ അന്നത്തെ സെൽ ഭരണം ഇന്ന് പിണറായിക്കാലത്ത് ഏതാണ്ടതേ ഭാവത്തിൽ തന്നെ തിരിച്ചുവരികയാണ്. എവിടെയൊക്കെ തൊഴിൽ തർക്കങ്ങളുണ്ടോ അവിടെല്ലാം ന്യായാന്യായങ്ങൾ നോക്കാതെ ഇടതുപക്ഷ ട്രേഡ് യൂണിയനുകൾക്കൊപ്പം നിൽക്കുകയാണ് സർക്കാരും പോലീസും സംവിധാനങ്ങളും.
ഇത് തന്നെയാണ് ഇ എം എസ സർക്കാരും ചെയ്തിരുന്നത്. പോലീസിനെ തൊഴിൽ തർക്കങ്ങളിൽ നിന്നും ഒഴിവാക്കി ഇടത് സംഘടനകൾക്ക് വലിയ അധികാരങ്ങൾ കൊടുത്തിരുന്നു. അത്തരത്തിലുള്ള കേസുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിന്റെ പല ഭാഗത്തുനിന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കണ്ണൂരിലെ മാടായിയിൽ ശ്രീ പോർക്കലി എന്ന സ്റ്റീൽ വ്യാപാര സ്ഥാപനം കോടി കുത്തി പൂട്ടിച്ചിരിക്കുകയാണ് CITU. കയറ്റിറക്കുമതിക്കായി സ്ഥാപനത്തിൽ സ്ഥിരം ജോലിക്കാരെ നിയമിച്ചിട്ടുണ്ട്. എന്നാൽ അവരെ ചരക്കിറക്കാൻ അനുവദിക്കാതെ CITU സ്ഥാപനം പൂട്ടിച്ചിരിക്കുകയാണ്. സമരം കാരണം മൂന്നാഴ്ചയായി സ്ഥാപനം തുറക്കാനാകുന്നില്ല എന്ന് ഉടമ TV മോഹൻലാൽ പറയുന്നു. അറുപത് ലക്ഷം രൂപയുടെ സാധനങ്ങളാണ് സമരം കാരണം കെട്ടിക്കിടക്കുന്നത്. ഇങ്ങനെ പോയാൽ സ്ഥാപനം അടച്ചു പൂട്ടേണ്ടി വരുമെന്ന് ഉടമ പറയുന്നു. കണ്ണൂരിൽ തന്നെ മാതമംഗലത്തെ സിഐടിയു സമരത്തെ തുടർന്ന് ഹാർഡ്‍വെയർ സ്ഥാപനം പൂട്ടിയിരുന്നു. സാധനം വാങ്ങാനെത്തുന്നവരെ വഴിയിലിട്ട് തല്ലുമെന്നായിരുന്നു സി ഐ ടി യു ഭീഷണി. സിഐടിയു ചുമട്ടു തൊഴിലാളികളുടെ സമരം കാരണം എസ്ആർ അസോസിയേറ്റ്സ് എന്ന ഹാർഡ്‍വെയർ സ്ഥാപനമാണ് പൂട്ടേണ്ടി വന്നത്. സാധനം വാങ്ങാനെത്തുന്നവരെ സമരക്കാർ ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയാണെന്നും സംരംഭം മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമാണെന്നുമായിരുന്നു ഉടമയുടെ പരാതി . എഴുപത് ലക്ഷം മുതൽ മുടക്കി തുടങ്ങിയ സ്ഥാപനമാണ് മാസങ്ങൾക്കകം പൂട്ടേണ്ട സ്ഥിതി വന്നത്. ലോകം മുഴുവനും കറങ്ങി നടന്ന് കേരളം വ്യവസായ സൗഹൃദമാണെന്നു നമ്മുടെ മുഖ്യമന്ത്രി പറയുമ്പോഴും ട്രേഡ് യൂണിയനുകൾ സർവ നിയമങ്ങളും ലംഘിച്ച് സ്ഥാപനങ്ങൾ അടച്ചു പൊട്ടിക്കുന്ന സ്ഥിതിവിശേഷമാണുള്ളത്. നിരന്തരം ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് കേരളത്തിൻറെ ഭാവി തകർക്കുകയാണ്. കേരളത്തിലെ ചെറുപ്പക്കാരുടെ ഭാവി അവതാളത്തിലാക്കുകയാണ്. നിക്ഷേപവുമായി ഒരു സംരംഭകനും ഈ വഴിക്ക് വരാതിരുന്നാൽ കേരളം ഇരുട്ടിലാകും എന്നതിൽ സംശയമില്ല. നോക്കുകൂലിയുടെ പേരിൽ CITU ൻറെ ഗുണ്ടാ വിളയാട്ടം അവസാനിപ്പിക്കാൻ മുഖ്യമന്ത്രി അടിയന്തിരമായി തയ്യാറാകണം
ലക്‌സംബര്‍ഗ് / സാന്‍ ഫ്രാന്‍സിസ്‌കോ : ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) സാങ്കേതികവിദ്യയുടെ വളര്‍ച്ചയില്‍ ഡാറ്റാ സെന്ററുകളും എഐ ഏജന്റുകളും തമ്മിലുള്ള…
കൊല്ലം : മാതാ അമൃതാനന്ദമയി മഠത്തിന്റെ ഈ വര്‍ഷത്തെ അമൃതകീര്‍ത്തി പുരസ്‌കാരത്തിന് മുന്‍ ഗവര്‍ണറും അഭിഭാഷകനും ഗ്രന്ഥകാരനുമായ അഡ്വ. പി.എസ്.…
വയനാട് മൂങ്ങനാനിയിലെ ആഡംബര മാളികയില്‍ നിന്ന് വന്‍തോതില്‍ വിദേശമദ്യം പിടികൂടിയ കേസ് വലിയ ചര്‍ച്ചയായിരിക്കുകയാണ്. റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡി ആന്റോ…
ദില്ലി സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ (DUSU) തിരഞ്ഞെടുപ്പില്‍ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്റെ (ABVP) സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട…
ലോക കായിക ഭൂപടത്തിൽ നവഭാരതത്തിന്റെ അനിഷേധ്യമായ കുതിപ്പിന് അടിവരയിട്ടുകൊണ്ട് 20-ാമത് ഏഷ്യൻ ഗെയിംസിന് ജപ്പാനിലെ നഗോയയിൽ ഉജ്ജ്വല തുടക്കം. ജപ്പാൻ…
റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് (King Khalid International Airport) സമീപം വന്‍തോതില്‍…