കൊച്ചി :വിഷപ്പുകയിൽ മുങ്ങി കൊച്ചി നഗരം.നിരവധിപേർ ആശുപത്രിയിൽ കഴിയുകയാണ്.നഗരത്തിലാകെ പുകയും പ്ലാസ്റ്റിക് കത്തുന്നതിന്റെ മണവും വമിക്കുകയാണ്. കലൂര്‍, പാലാരിവട്ടം, ഇടപ്പള്ളി, കാക്കനാട്, വൈറ്റില മേഖലകളില്‍ കനത്ത പുകയാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്.
എന്നാൽ തീ വീണ്ടും ആളിപടരുകയാണ്. ഇതുവരെയും അണയ്ക്കാൻ കഴിഞ്ഞിട്ടില്ല.തീ അണയ്ക്കുന്നതിനനുസരിച്ച് പുക ഉയരുന്ന സ്ഥിതിയാണ് നിലവില്‍. കാറ്റിനൊപ്പമെത്തുന്ന ഈ പുക നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ വ്യാപിച്ചുകഴിഞ്ഞു. കലൂര്‍ സ്റ്റേഡിയം, ഇരുമ്പനം, ചിറ്റേത്തുകര, പാലാരിവട്ടം, തൃപ്പൂണിത്തുറ തുടങ്ങിയ മേഖലകളിലെല്ലാം ശക്തമായ പുകയാണ് പടരുന്നത്.
ജനവാസമേഖലകളിലെ പുക വലിയ പ്രശ്‌നമാണ് സൃഷ്ടിക്കുന്നത്. ബ്രഹ്‌മപുരം പ്ലാന്റിനടുത്തുള്ള വീടുകളിലെ മിക്ക ആളുകളും നിലവില്‍ പ്രദേശത്ത് നിന്ന് മാറിത്താമസിക്കുകയാണ്.പല വിധ ആരോഗ്യപ്രശ്നങ്ങളിൽ ബുദ്ധിമുട്ടുന്നവർ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട അവസ്ഥയാണെന്ന് ആരോഗ്യ വിദഗ്ധർ അറിയിച്ചു. മുതിർന്നവരും,കുട്ടികളും ശ്വസന സംബന്ധമായ പ്രശ്നങ്ങളുള്ളവരും അതീവ കരുതലെടുക്കണമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകി. മാസ്ക് ധരിച്ച് മാത്രം പുറത്തിറങ്ങേണ്ട അന്തരീക്ഷ അവസ്ഥയാണ് കൊച്ചി നഗരത്തിൽ പകൽ സമയങ്ങളിലും പ്രതീക്ഷിക്കേണ്ടത്.
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…