Pin Point

മിലൻ കാ ഇതിഹാസ്, പരമ്പര – 53 | രാഷ്ട്രീയ നാടകങ്ങളും പോപ്പുലർ ഫ്രണ്ട് മെരുക്കലും | സി. പി. കുട്ടനാടൻ

ബഹുമാനപ്പെട്ട തത്വമയി ഓൺലൈൻ ന്യൂസ് വായനക്കാർക്ക് സാദര നമസ്കാരം,

2021ലെ കോവിഡ് നിയന്ത്രണങ്ങൾക്ക് ആഗോള തലത്തിൽ അയവുകൾ വരുത്തിയ സാഹചര്യത്തോടെയാണ് 2022 കടന്നു വന്നത്. വർഗീയമായ ചേരിതിരിവ് സംഭവങ്ങൾ തുടർക്കഥയായിരുന്നു. അമുസ്ലിം സ്ത്രീകളെ ഏതുവിധേനയും ലൈംഗീകമായി അപകീർത്തിപ്പെടുത്തുക അല്ലെങ്കിൽ ഉപയോഗിയ്ക്കുക എന്നത് ആഗോള മുസ്ലീങ്ങളുടെ തഖിയയിൽ പൊതിഞ്ഞ ഒരു വിനോദമാണ്. ഇതിനെതിരായി ചിന്തിച്ച ഒരു കൂട്ടം ആളുകൾ ചേർന്ന് അവരാൽ കഴിയുന്ന വിധത്തിലുള്ള ഒരു പ്രതിപ്രവർത്തനം നടത്തി വന്നിരുന്നു. അത് ജനുവരി 4ന് വിവാദമായി. ബുള്ളി ആപ്പ് എന്ന മൊബൈൽ ആപ്ലിക്കേഷനിൽ മുസ്ലീം സമുദായത്തിലെ സ്ത്രീകളുടെ ചിത്രങ്ങൾ ലേലത്തിൽ വച്ചുകൊണ്ട് ലൈംഗികമായ അടിക്കുറിപ്പുകളോടെ പ്രചരിപ്പിയ്ക്കുന്ന ഒരു രീതിയായിരുന്നു ഇവർ സ്വീകരിച്ചത്. ഇവരിൽ പലരെയും പോലീസ് അറസ്റ്റ് ചെയ്‌തു.

ഈ സംഭവങ്ങൾ ഇങ്ങനെ പോകവേ ഇന്ത്യയിൽ ഒരിയ്ക്കലും സംഭവിയ്ക്കരുതാത്ത ഒരു സംഭവമുണ്ടായി ജനുവരി 5 ആയിരുന്നു അതിനായി വിധിയ്ക്കപ്പെട്ട ദുർദിനം. കോൺഗ്രസ്സ് പാർട്ടി പഞ്ചാബ് ഭരിയ്ക്കവേ ചരൺജിത് സിങ് ഛന്നി മുഖ്യമന്ത്രിയായിരിയ്ക്കവേ കർഷക സമരം എന്ന പേരിൽ അവിടെ നടന്നു വന്നിരുന്ന സമരാഭാസം ഇന്ത്യൻ പ്രധാനമന്ത്രിയ്ക്ക് എതിരെ തിരിഞ്ഞു. അല്ലെങ്കിൽ കോൺഗ്രസ്സ് സർക്കാർ തിരിച്ചുവിട്ടു. ഹുസൈനിവാലയിലെ ദേശീയ സ്മാരകത്തില്‍ പുഷ്പചക്രങ്ങള്‍ അര്‍പ്പിക്കാന്‍ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി പോകുന്നതിനിടെ ഹുസൈനിവാലയ്ക്ക് 30 കിലോമീറ്റര്‍ അകലെ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം എത്തിയപ്പോള്‍ പ്രതിഷേധക്കാര്‍ റോഡ് തടഞ്ഞു. പാകിസ്താനുമായുള്ള അന്താരാഷ്ട്ര അതിർത്തിയ്ക്ക് അല്പം അകലെയായിരുന്നു പ്രധാനമന്ത്രിയെ പാലത്തിൽ കുടുക്കിയത്. ഒടുവിൽ പ്രധാനമന്ത്രിയ്ക്ക് നിശ്ചയിച്ച പരിപാടി ഒഴിവാക്കേണ്ടി വന്നു. അദ്ദേഹത്തിന് മതിയായ സുരക്ഷ നൽകേണ്ട പഞ്ചാബ് പോലീസ് നിഷ്ക്രിയമായി നിന്നു. ഇതൊരു വലിയ വികാര വേലിയേറ്റം ഉണ്ടാക്കി. രാഷ്ട്രീയത്തിൻ്റെ പേരിൽ ഇത്രയും നികൃഷ്ടമായ പ്രവൃത്തി ചെയ്ത കോൺഗ്രസ്സ് പാർട്ടിയും സർക്കാരും എത്രത്തോളം മ്ലേച്ഛമായി ചിന്തിയ്ക്കുന്നവരാണ് എന്ന് മനസിലാക്കാൻ ഇത് മതി.

ജനുവരി 8ന് ഉത്തർപ്രദേശ് അടക്കമുള്ള 5 സംസ്ഥാങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിയ്ക്കപ്പെട്ടു. മറ്റേതൊരു സംസ്ഥാന തിരഞ്ഞെടുപ്പ് പോലെയല്ല ആരും യുപി തിരഞ്ഞെടുപ്പിനെ കാണുന്നത് എന്നതിനാൽ എല്ലാ വൈതാളികരും അരയും തലയും മുറുക്കി രംഗത്തിറങ്ങി. അതൊരു വഴിയ്ക്ക് നടക്കുമ്പോൾ തന്നെ പുതിയ പാർലമെൻ്റ് മന്ദിര പദ്ധതിയായ സെൻട്രൽ വിസ്ത പദ്ധതിയെ കുറിച്ചുള്ള ചർച്ചകളും നടന്നു വന്നിരുന്നു. ഇതിൻ്റെ ഭാഗമായി ഇന്ത്യാ ഗേറ്റിൽ കഴിഞ്ഞ 50 വർഷങ്ങളായി തുടർച്ചയായി ജ്വലിക്കുന്ന അമർ ജവാൻ ജ്യോതിയെ ദേശീയ യുദ്ധസ്മാരകത്തിലെ നിത്യജ്വാലയുമായി ജനുവരി 21ന് ലയിപ്പിച്ചു.  

ഇതേ സമയം മറ്റൊരു വിവാദം കർണാടകയിൽ ഉയർന്നു വന്നിരുന്നു. കർണാടകയിലെ വിദ്യാഭ്യാസ നിയമ പ്രകാരം സ്‌കൂൾ യൂണിഫോമിൻ്റെ ഭാഗമല്ലാത്ത വേഷവിധാനങ്ങൾ ധരിയ്ക്കുവാൻ പാടുള്ളതല്ല. മുഖം മറച്ച് ക്‌ളാസിൽ ഇരിയ്ക്കുവാനും പാടില്ല. ഇത്രയും കാലം വരെയും അത് അങ്ങിനെ തന്നെ നടന്നു വന്നിരുന്നു. എന്നാൽ പെട്ടന്നൊരു ദിനം ഇസ്ലാമിന് ഈ നിയമം സഹിയ്ക്കാൻ പറ്റാത്തതായി മാറി. മുസ്ലിം പെൺകുട്ടികൾ ഹിജാബ് ഇട്ടുകൊണ്ട് മുഖം മറച്ച് ക്‌ളാസിലെത്തി. ഇത് സ്‌കൂൾ അധികൃതർ തടഞ്ഞു. തുടർന്ന് പോപ്പുലർ ഫ്രണ്ട് ഇടപെട്ട് അവിടെ സമരം തുടങ്ങി. ഇതോടെ മറുഭാഗം പ്രകോപിതരായി. ഹിന്ദു വിദ്യാർത്ഥികൾ കാവി ഷാൾ അണിഞ്ഞുകൊണ്ട് സ്‌കൂളിലെത്തി. അങ്ങനെ ക്രമസമാധാന പ്രശ്‍നങ്ങളായി. ഒടുവിൽ ഇത് ഫെബ്രുവരി 14ന് കോടതി കയറി. ഇത് ഉത്തർപ്രദേശ് തിരഞ്ഞെടുപ്പ് നടക്കുന്ന സമയമാണെന്നും നാം ഓർക്കണം.

ഇതിനു ശേഷം ഒരു കോമഡിയുണ്ടായി. മാർച്ച് 9ന് ഇന്ത്യയുടെ ഭാഗത്തു നിന്നും ഒരു മിസൈൽ പാകിസ്ഥാനിൽ വീണു. പാകിസ്ഥാൻ കിടുങ്ങി. സംഗതി പരീക്ഷണ മിസൈലാണെന്നും അബദ്ധത്തിൽ വിക്ഷേപിയ്ക്കപ്പെട്ടതാണെന്നും ഇന്ത്യൻ സർക്കാർ പറഞ്ഞെങ്കിലും ഇന്ത്യക്കാർ പോലും അത് വിശ്വാസത്തിലെടുത്തില്ല. മോദി എന്താണെന്നും ആരാണെന്നും ഇന്ത്യക്കാർക്ക് നന്നായി അറിയാമല്ലോ!!.

മാർച്ച് 10ന് 5 സംസ്ഥാനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പുകളുടെ റിസൾട്ട് വന്നു. 4 ഇടങ്ങളിലും ബിജെപി വെന്നിക്കൊടി പാറിച്ചു. പഞ്ചാബിൽ ആംആദ്മി പാർട്ടി അധികാരത്തിലെത്തി. കോൺഗ്രസിന് പഞ്ചാബ് നഷ്ടമായി. ആംആദ്മിയുടെ ഈ വരവ് ഖാലിസ്ഥാൻ വിഘടനവാദത്തെ വളരെയധികം ഉത്തേജിപ്പിയ്ക്കുന്ന കാഴ്ചയാണ് പിന്നീട് രാജ്യം കണ്ടത്. മദ്യപിച്ചു മദോന്മത്തനായി നടക്കുന്ന ഭഗവന്ത് മൻ എന്ന മുഖ്യമന്ത്രി നാടിന് ശാപമാകുന്ന കാഴ്ചകളാണ് പഞ്ചാബിൽ നടമാടിയത്.

ഇന്ത്യൻ സിനിമാ ചരിത്രത്തിലെ വമ്പൻ സംഭവമായി മാറിയ ഒരു സിനിമയുടെ റിലീസ് മാർച്ച് 11ന് സംഭവിച്ചതോടെ അത് രാഷ്ട്രീയ സാദ്ധ്യതയുള്ള സംഗതിയായി മാറി. അതായിരുന്നു വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ‘ദി കശ്മീർ ഫയൽസ്’ എന്ന സിനിമ. കശ്മീരിലെ പണ്ഡിറ്റുകൾ അനുഭവിച്ച ഇസ്ലാമിക ദുരന്തം കൃത്യമായ സിനിമാ ഭാഷയിൽ ചാലിച്ച് വെള്ളിത്തിരയിലെത്തിയപ്പോൾ ജനതയ്ക്ക് വികാര വിക്ഷോഭമുണ്ടായി. ഇടതുപക്ഷക്കാർ ആരംഭിച്ച രാഷ്ട്രീയ സിനിമകളുടെ ഒഴുക്ക് അങ്ങനെ എത്തി നിന്നത് ഈ സിനിമയിലായിരുന്നു. സിനിമ എന്നത് ആസ്വാദന മാദ്ധ്യമം എന്ന നിലയിൽ നിന്നും രാഷ്ട്രീയവും മറ്റു വെറുപ്പുകളും പറയുവാനുള്ള ഇടമാക്കി മാറ്റിയ ഇടതുപക്ഷ ബുദ്ധിജീവി സിനിമക്കാരുടെ മണ്ടയിലടിച്ചുകൊണ്ട് ഒരു വലതുപക്ഷ സിനിമയെത്തിയത് അവർക്ക് സഹിയ്ക്കുവാൻ സാധിച്ചില്ല. ഇതിനെ അസഹിഷ്ണുതയോടെ അവർ വിമർശിച്ചെങ്കിലും ഒന്നും സംഭവിച്ചില്ല. ചുരുങ്ങിയ ബജറ്റിൽ പുറത്തിറങ്ങിയ ഈ സിനിമയ്ക്ക് പല സംസ്ഥാന സർക്കാരുകളും നികുതിയിളവുകൾ നൽകി. പൊതുജനം തീയറ്ററിലെത്തി ഇത് കണ്ട് വിജയിപ്പിച്ചു. ഇസ്ലാം എന്താണെന്ന് പൊതുജനത്തിന് മനസിലായി. 

ഏപ്രിൽ മാസത്തിൽ നടന്ന ശ്രീരാമ നവമി ഘോഷയാത്രകളിൽ മുസ്ലീങ്ങൾ വ്യാപകമായി സംഘർഷം സൃഷ്ടിച്ചു. ഹിന്ദുക്കൾ തിരിച്ചടിയും നടത്തി. ഇങ്ങനെ പ്രശ്‌ന കലുഷിതമായി സമൂഹം. ഹിന്ദുക്കളുടെ റാലികൾ പോകുന്നിടങ്ങളിൽ ഹൈദരാബാദിൽ പണ്ട് ഒവൈസി നടത്തിയ പ്രകോപനപരമായ പ്രസംഗങ്ങൾ മുസ്ലീങ്ങൾ ലൗഡ്‌സ്പീക്കറുകളിൽ പ്ളേ ചെയ്തു പ്രകോപനങ്ങൾ സൃഷിച്ചുകൊണ്ടിരുന്നു. ഇതേ സമയം തന്നെ കോൺഗ്രസ്സ് പാർട്ടിയിൽ ഉൾപ്പോരുകളും സജീവമായിരുന്നു. പല നേതാക്കളും നടത്തുന്ന പ്രസ്താവനകൾ പത്രക്കാർ ആഘോഷിച്ചു. ഇതിൻ്റെ ബഹിർസ്ഫുരണമായി കപിൽ സിബൽ അടക്കമുള്ള പ്രമുഖ നേതാക്കൾ മെയ് 16ന് കോൺഗ്രസിൽ നിന്നും രാജി വച്ചു. ജൂൺ പകുതിയോടെ നാഷണൽ ഹെറാൾഡ് കേസിലെ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌റേറ്റ് അന്വേഷണം അടുത്ത ഘട്ടത്തിലേക്ക് കടന്നു. കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത് കോൺഗ്രസ്സ് പാർട്ടിയിൽ പ്രകോപനമുണ്ടാക്കി. അവർ തെരുവ് യുദ്ധം നടത്തി പോലീസിൻ്റെ ലാത്തി മധുരം വാങ്ങി.

ഇതിനിടെ കാശിയിലെ ഗ്യാൻവാപി മസ്ജിദിൽ ശിവലിംഗം കണ്ടെത്തിയത് രാജ്യമെമ്പാടും പുതിയ രാഷ്ട്രീയ മുഖം തുറന്നു. അയോദ്ധ്യപോലെ അടുത്ത സംഭവമാകാൻ ഗ്യാൻവാപി വിധിയ്ക്കപ്പെടുമോ എന്ന് പലരും കരുതി. പണ്ടുകാലത്ത് ഹിന്ദു ക്ഷേത്രങ്ങൾ തകർത്തിട്ടാണ് മുസ്ലിം കടന്നുകയറ്റക്കാരായ ഭരണാധികാരികൾ മസ്ജിദുകൾ നിർമ്മിയ്ക്കുകയും മതപരിവർത്തനങ്ങൾ നടത്തുകയും ചെയ്തുപോന്നത് എന്ന ചരിത്രത്തിൻ്റെ മറ്റൊരു സാധൂകരണമായിരുന്നു ഗ്യാൻവാപി. എന്നാൽ എവിടെയും ഇനി ശിവലിംഗം തേടി പോകേണ്ട എന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് പ്രസ്താവിച്ചതോടെ സംഗതി പൊതു പ്രശ്‌നത്തിൽ നിന്നും ഒഴിവായി കോടതി നടപടികളിലേക്ക് മാത്രം ചുരുങ്ങി. എന്നാൽ മാദ്ധ്യമ ചാനലുകളിൽ നിരന്തരം ഈ പ്രശ്‍നങ്ങൾ ചർച്ച ചെയ്ത് പത്രക്കാർ ഇതിനെ കുളമാക്കിക്കൊണ്ടിരുന്നു.

അങ്ങനെയൊരു ചർച്ച ടൈംസ് നൗ ചാനലിൽ മെയ് 26ന് നടന്നു. അതിൽ മുസ്ലിം പക്ഷത്തു നിന്നും സംസാരിച്ച പോപ്പുലർ ഫ്രണ്ട് നേതാവ് തസ്ലീം റഹ്മാനി ഹിന്ദുമതത്തെയും ശിവൻ എന്ന ആരാധനാ മൂർത്തിയെയും അപഹാസ്യമാം വിധം ഇകഴ്ത്തി സംസാരിച്ചപ്പോൾ ബിജെപി പ്രതിനിധിയായിരുന്ന നുപൂർ ശർമ്മ, 60 വയസുള്ളപ്പോൾ മുഹമ്മദ് നബി 6 വയസുകാരി ആയിഷയെ നിക്കാഹ് ചെയ്ത കഥകൾ എടുത്തിട്ടു. ആകെ അലമ്പായി. ഇസ്ലാമിക് പക്ഷം ഇതിനെ ഉയർത്തിക്കാട്ടുവാനുള്ള അവസരമായി തിരിച്ചറിഞ്ഞു. അവരുടെ കുന്തമുനയായ ആൾട്ട് ന്യൂസ് സ്ഥാപകൻ മുഹമ്മദ് സുബൈർ ഈ ചർച്ചയുടെ വീഡിയോ ക്ലിപ്പിംഗ് ഗൾഫ് ഭരണാധികാരികളുടെ ശ്രദ്ധയിൽ പെടുംവിധം ഷെയർ ചെയ്തതോടെ ഇത് അന്താരാഷ്ട്ര പ്രശ്‌നമായി. നയതന്ത്ര തലത്തിൽ ഇന്ത്യാ സർക്കാർ മറുപടി പറയേണ്ടിവന്നു. നൂപുർ ശർമയെ പാർട്ടി അംഗത്വത്തിൽ നിന്നും പുറത്താക്കുന്ന വിചിത്രമായ നടപടിയും ബിജെപി സ്വീകരിച്ചു. അതിനു ശേഷം നൂപുർ ശർമയ്ക്ക് നിരന്തരമായ ഭീഷണികൾ നേരിടേണ്ടിവന്നു. ഇതിങ്ങനെ വിവാദമായി കുറെ നാൾ തങ്ങിനിന്നു. 

ഇതേ സമയം തന്നെ ഇന്ത്യൻ പട്ടാളത്തിൻ്റെ യുവത്വം നിലനിറുത്തുവാനും സൈനിക ചിലവുകൾ കുറച്ചുകൊണ്ടുവരുവാനുമായി അഗ്നീപഥ് എന്നൊരു ഏകജാലകമായ പുതിയ സൈനിക റിക്രൂട്ട്മെൻ്റ് പദ്ധതി ഇന്ത്യാ ഗവൺമെൻ്റ് ജൂൺ 14ന് പ്രഖ്യാപിച്ചു. വളരെ പുരോഗമനോന്മുഖമായ ഈ പദ്ധതി വളരെ ആസൂത്രണത്തോടെയാണ് പ്രഖ്യാപിച്ചത്. എന്നാൽ എന്തുവന്നാലും സമരമുണ്ടാക്കും എന്ന് ദൃഢ നിശ്ചയമെടുത്തവർ ഇതിനെതിരെ സമരമാരംഭിച്ചു. തുടർന്നുള്ള ഒരാഴ്ച ഇന്ത്യ നിന്നുകത്തി. കൃത്യമായ പ്ലാനിങ്ങോടെയായിരുന്നു അക്രമികൾ ഇറങ്ങിയത്. ഉത്തരേന്ത്യയിലാകെ ട്രെയിനിന് തീവയ്ക്കുന്നതടക്കമുള്ള സംഭവങ്ങളുണ്ടായി. ബൗദ്ധികമായി ചിന്തിയ്ക്കുന്ന ഇന്ത്യൻ സമൂഹം ഈ പദ്ധതിയെ സ്വാഗതം ചെയ്തു. അവസരവാദികളായ രാഷ്ട്രീയക്കാർ ഇതിനെ എതിർത്തു. കോൺഗ്രസ്സ് അടക്കമുള്ള നെറികെട്ട പ്രസ്ഥാനങ്ങൾ സമൂഹത്തെ വഴിതെറ്റിയ്ക്കുവാൻ ശ്രമിച്ചു. പുതിയ രാഷ്ട്രപതി തിരഞ്ഞെടുപ്പ് അടുക്കുന്ന വേളയിലായിരുന്നു ഈ സമരമുഖങ്ങൾ രാജ്യത്തുണ്ടായത്.

ജൂൺ 21ന് ഇന്ത്യക്കാരുടെ ചർച്ചാ വിഷയം മഹാരാഷ്ട്രയായി മാറി മഹാരാഷ്ട്രയിലെ ശിവസേന – കോൺഗ്രസ്സ് സർക്കാരിനെ തകർക്കുവാനായി ഏക്‌നാഥ് ഷിൻഡെ എന്ന ശിവസേനക്കാരൻ എംഎൽഎമാരുമായി സർക്കാരിനെതിരെ യുദ്ധം പ്രഖ്യാപിച്ചു. ഇതിൻ്റെ വാർത്തകൾ നിരന്തരം പത്രങ്ങളിൽ വന്നുകൊണ്ടിരുന്നു. സുപ്രീംകോടതി അന്വേഷണം നടത്തിയ ഗുജറാത്ത് കലാപക്കേസിൽ, അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയെ കുടുക്കുവാനായി വ്യാജരേഖകൾ ചമച്ച ഐപിഎസുകാരൻ ആർ. ബി. ശ്രീകുമാറിനെയും സാമൂഹ്യ പ്രവർത്തക ടീസ്റ്റ സെതൽവാദിനെയും ജൂൺ 24ന് നിശിതമായി വിമർശിച്ചു. ഇതേ തുടർന്ന് ഗുജറാത്ത് പോലീസ് ഇവരെ അറസ്റ്റ് ചെയ്തു.

നൂപുർ ശർമ്മ വിഷയത്തിൽ അവരെ അനുകൂലിച്ചുകൊണ്ട് സാമൂഹിക മാദ്ധ്യമങ്ങളിൽ പോസ്റ്റുകൾ ഇടുന്ന ഹിന്ദുക്കളെ മുസ്ലിങ്ങൾ പലയിടങ്ങളിലും കൊന്നുകളഞ്ഞത് വലിയ സംഘർഷങ്ങൾ ഉണ്ടാക്കി. അതിലൊന്ന് ജൂൺ 28ന് രാജസ്ഥാനിലെ ഉദയ്പൂരിൽ സംഭവിച്ചു. ഏറ്റവും വിവാദമായ സംഭവം ഇതായിരുന്നു. ഉദയ്പൂരിലെ തയ്യൽക്കാരനായ കനയ്യ ലാൽ നൂപുർ ശർമയെ പിന്തുണച്ചു പോസ്റ്റിട്ടത് സഹിയ്ക്ക വയ്യാതെ രണ്ടു മുസ്ലിം ഭീകരർ തുണി തയ്ക്കുവാനെന്ന വ്യാജേന കടയിലെത്തി ലൈവായി കനയ്യലാലിൻ്റെ കഴുത്തറുത്തു. ശേഷം പാകിസ്താനിലേക്ക് രക്ഷപെടുവാൻ പ്ലാനിട്ടു. ഇവരെ ഒടുവിൽ പോലീസ് പിടിച്ചെങ്കിലും ഉദയ്പൂർ നിന്നുകത്തി.

ഈ സംഭവങ്ങൾ നാട്ടിൽ നടക്കുമ്പോൾ മഹാരാഷ്ട്രയിൽ പുതിയ സർക്കാർ വരികയും രാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള കളം ഒരുങ്ങുകയും ചെയ്തു. ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി ഒറീസ്സയിൽ നിന്നുള്ള ഗോത്രവർഗ്ഗക്കാരിയായ ശ്രീമതി. ദ്രൗപദി മുർമുവും പ്രതിപക്ഷ സ്ഥാനാർത്ഥിയായി യശ്വന്ത് സിൻഹയും മത്സരിച്ചു. ഒരു വോട്ടുപോലും ദ്രൗപദി മുർമുവിന് ലഭിയ്ക്കില്ല എന്ന് കരുതിയിരുന്ന കേരളത്തിൽ നിന്നുപോലും ഒരു വോട്ട് അവർക്ക് ലഭിച്ചു. അങ്ങനെ 2022 ജൂലൈ 25ന് ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപതി മുർമു സത്യപ്രതിജ്ഞ ചെയ്തു.

വൈകാതെ തന്നെ ബിഹാറിൽ പുതിയ രാഷ്ട്രീയ നാടകങ്ങൾ അരങ്ങേറി. മുഖ്യമന്ത്രി നിതീഷ് കുമാറിൻ്റെ നേതൃത്വത്തിൽ ജനതാദൾ യുണൈറ്റഡ് ഓഗസ്റ്റ് 9ന് എൻഡിഎ വിട്ട് കോൺഗ്രസ്സ് ആർജെഡി സഖ്യത്തിൽ ചേർന്ന് രാഷ്ട്രീയ അട്ടിമറി നടത്തി. ഒറ്റയടിയ്ക്ക് നിതീഷ്‌ കുമാർ മതേതരവാദിയായി മാറുന്ന കാഴ്ചകണ്ട്‌ ഈ കോമഡികൾ ജനങ്ങൾ ആസ്വദിച്ചു. അടുത്ത രാഷ്ട്രീയ വൈതരണി കോൺഗ്രസാണ് നേരിട്ടത്. കോൺഗ്രസിൻ്റെ മുതിർന്ന നേതാവ് ശ്രീ. ഗുലാം നബി ആസാദ് ഓഗസ്റ്റ് 26ന് പാർട്ടിയിൽ നിന്നും രാജിവയ്ക്കുകയും രാഹുൽഗാന്ധി അടക്കമുള്ള നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുന്ന ഒരു രാജിക്കത്ത് പുറത്താക്കുകയും ചെയ്തു. ഇതെല്ലാം മാദ്ധ്യമങ്ങൾക്ക് ആഘോഷിയ്ക്കുവാനുള്ള വക നൽകി.

അഴിമതി നടത്തുകയില്ല എന്ന് പ്രഖ്യാപിച്ച് അധികാരത്തിലെത്തിയ ആംആദ്‌മി സർക്കാർ ഡൽഹിയിലെ മദ്യ ലൈസൻസ് വിതരണത്തിൽ അഴിമതി നടത്തിയ കാര്യം സെപ്റ്റംബർ ആദ്യ വാരത്തോടെ പുറത്തെത്തി. ഇത് രാഷ്ട്രീയ പാർട്ടികളുടെ പ്രസ്താവനാ യുദ്ധങ്ങൾക്ക് വഴിവച്ചു. കോൺഗ്രസ്സ് പാർട്ടിയെ എങ്ങനെയെങ്കിലും രക്ഷിയ്ക്കുക എന്ന ആഗ്രഹത്തോടെ കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി ഇന്ത്യയുടെ തെക്കുനിന്ന് വടക്കോട്ട് കാൽനടയായി യാത്ര ചെയ്യുന്ന ഭാരത് ജോഡോ യാത്ര സെപ്റ്റംബർ 7ന് കന്യാകുമാരിയിൽ നിന്ന് ആരംഭിച്ചു. ഇത് കോൺഗ്രസുകാരെ ആവേശത്തിലാഴ്ത്തി. 

ബ്രിട്ടീഷ് രാജാവിൻ്റെ ഭരണകാലം മുതൽ രാജ്പഥ് എന്നറിയപ്പെട്ടിരുന്ന ചെങ്കോട്ടയ്ക്കു മുമ്പിലുള്ള പാതയെ കർത്തവ്യപഥ് എന്ന് കേന്ദ്രസർക്കാർ സെപ്റ്റംബർ 8ന് പുനർനാമകരണം ചെയ്തുകൊണ്ട് തങ്ങളുടെ ആർഎസ്എസ് രാഷ്ട്രീയ നിലപാട് വ്യക്തമാക്കി. ഇന്ത്യയിലെ ചീറ്റപ്പുലികൾക്കുണ്ടായ വംശനാശം നികത്തുവാനായി നമീബിയയിൽ നിന്നും കൊണ്ടുവന്ന ചീറ്റപ്പുലികളെ പ്രധാനമന്ത്രിയുടെ ജന്മദിനമായ സെപ്റ്റംബർ 17ന് ഇന്ത്യൻ കാടുകളിലേക്ക് തുറന്നു വിടുന്ന സംഭവം ഏറെ ശ്രദ്ധ പിടിച്ചു പറ്റി.

ഇന്ത്യയിൽ സംഭവിയ്ക്കുന്ന ഇസ്ലാമിക ഭീകരതയുടെ മുഖമായ പോപ്പുലർ ഫ്രണ്ടിനെതിരായ നടപടികൾ ഇതിനിടെ നടന്നു വരുന്നുണ്ടായിരുന്നു. സെപ്തംബർ 22 നട്ടപ്പാതിരയ്ക്ക് ഇന്ത്യയിലെ 13 സംസ്ഥാനങ്ങളിലെ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീട്ടിൽ ദേശീയ അന്വേഷണ ഏജൻസി റെയ്ഡ് നടത്തി അവരെ പിടിച്ചു കൊണ്ടുപോയി. കേരളത്തിലായിരുന്നു ഇവരുടെ കൂടുതൽ നേതാക്കൾ ഉണ്ടായിരുന്നത്. ഇതേ തുടർന്ന് പോപ്പുലർ ഫ്രണ്ട് കേരളത്തിൽ ഹർത്താൽ പ്രഖ്യാപിച്ച് വ്യാപകമായ അക്രമങ്ങൾ നടത്തി. വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കി. പിടികൂടിയവരെ ചോദ്യം ചെയ്തതിൽ നിന്നും  സംഘടന ഇന്ത്യയ്ക്ക് ആപത്താണ് എന്ന് തിരിച്ചറിഞ്ഞതിനാൽ സെപ്റ്റംബർ 28ന് പോപ്പുലർ ഫ്രണ്ടിനെയും രാജ്യത്തുടനീളമുള്ള 8 ബന്ധിത സംഘടനകളെയും വരുന്ന 5 വർഷങ്ങളിലേയ്ക്ക് നിരോധിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. ഇതൊരു മഹാ സംഭവമായിരുന്നു. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ പിരിച്ചു വിട്ടതായി അറിയിച്ചുകൊണ്ട് പിഎഫ്ഐ കേരള സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ സത്താർ ഫേസ്‌ബുക്ക് പോസ്റ്റിട്ടതോടെ പോപ്പുലർ ഫ്രണ്ടിന് ഔദ്യോഗികമായി തിരശീല വീണു.

ഇന്ത്യൻ ടെലികോം രംഗത്തെ പ്രവേഗം വർദ്ധിപ്പിയ്ക്കുന്ന 5G ടെലികോം സേവനങ്ങൾ രാജ്യത്തെ തിരഞ്ഞെടുത്ത 13 നഗരങ്ങളിൽ ഒക്ടോബർ 1ന് ആരംഭിച്ചുകൊണ്ട് കേന്ദ്രസർക്കാർ സാങ്കേതിക രംഗത്ത് ഒരുപടി മുമ്പിൽ കയറിക്കളിച്ചു. ഈ സമയങ്ങളിൽ കോൺഗ്രസ്സ് പാർട്ടിയുടെ ഉൾപ്പാർട്ടി തിരഞ്ഞെടുപ്പ് നടത്തുവാൻ അവർ തീരുമാനിച്ചു. കുടുംബ പാർട്ടിയാണ് കോൺഗ്രസ്സ് എന്ന ചീത്തപ്പേര് മായ്ക്കുക എന്നതായിരുന്നു ഈ തിരഞ്ഞെടുപ്പിൻ്റെ ലക്‌ഷ്യം. ഇതിനായി കർണാടകയിൽ നിന്നുള്ള നേതാവായ മല്ലികാർജ്ജുൻ ഖാർഗേയും കേരളത്തിൽ നിന്നുള്ള ശശി തരൂരുമായിരുന്നു മത്സരിച്ചത്. ഒടുവിൽ മല്ലികാർജ്ജുൻ ഖാർഗെയെ എഐസിസി പ്രസിഡണ്ടായി ഒക്ടോബർ 19ന് കോൺഗ്രസ്സ് തിരഞ്ഞെടുത്തു.

നിരോധനത്തോടെ പോപ്പുലർ ഫ്രണ്ട് അവസാനിച്ചിട്ടില്ല എന്ന സൂചന നൽകിക്കൊണ്ട് തമിഴ്‌നാട്ടിലെ കോയമ്പത്തൂർ കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിന് മുമ്പാകെ ദീപാവലിയുടെ തലേ ദിവസം ഹിന്ദുക്കളുടെ ജീവനെടുക്കാൻ ലക്ഷ്യമിട്ട് ചാവേർ കാർ ബോംബ് സ്ഫോടനം നടത്തി ഉക്കടം ജിഎം നഗറിലെ ജമേഷ മുബിൻ ശഹീദായ വാർത്ത ഇന്ത്യയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. ഇത് ഇവിടംകൊണ്ടൊന്നും തീരില്ല എന്ന സൂചന പൊതു സമൂഹത്തിനുണ്ടായി. ഗുജറാത്ത് തിരഞ്ഞെടുപ്പ് അടുത്തിരിയ്ക്കുന്ന വേളയായിരുന്നു ഇത്. അതിശക്തമായ പ്രചാരണ പരിപാടികൾ നടന്നു വന്നിരുന്നു. ഈ അവസരത്തിൽ ഗുജറാത്തിലെ മോർബിയിലെ തൂക്കുപാലം ഒക്ടോബർ 30ന് തകർന്ന് നിരവധി മനുഷ്യർ മരണപ്പെട്ടത് രാഷ്ട്രീയ ആയുധമാക്കുവാൻ ബിജെപി വിരുദ്ധ രാഷ്ട്രീയക്കാർ ശ്രമിച്ചു. കോയമ്പത്തൂരിൽ ചീറ്റിപ്പോയ ചാവേർ ആക്രമണ ശ്രമം വീണ്ടും പുനരുജ്ജീവിപ്പിച്ച ഇസ്ലാമിക ഭീകരതയ്ക്ക് അടുത്ത അമളിയും വൈകാതെ പറ്റി. നവംബർ 20ന്  മംഗലാപുരം സ്ട്രീറ്റിൽ ഓട്ടോറിക്ഷയിൽ പ്രഷർ കുക്കർ ബോംബുമായി യാത്ര ചെയ്ത മുഹമ്മദ് ഷരീഖിന് അല്ലാഹുവിൻ്റെ കാരുണ്യം കാര്യമായി ലഭിക്കാഞ്ഞതിനാൽ വണ്ടിയിലിരുന്ന് തന്നെ ബോംബ് പൊട്ടി പരിക്കേറ്റ് പോലീസ് പിടിയിലാകേണ്ടി വന്നു.

ഗുജറാത്ത് തിരഞ്ഞെടുപ്പൊക്കെ ജോറായി തന്നെ നടന്നു. ഡിസംബർ 8ന് ഫലം വന്നപ്പോൾ തുടർച്ചയായ ഏഴാം തവണയും ബിജെപി വെന്നിക്കൊടി പാറിച്ച കാഴ്ചയാണ് കണ്ടത്. പ്രതിപക്ഷം പോലുമില്ലാത്ത അവസ്ഥയിലേയ്ക്ക് ഗുജറാത്തിലെ ജനങ്ങൾ ബിജെപിയ്ക്ക് പടുകൂറ്റൻ വിജയം നൽകി. ചൈനീസ് അതിർത്തി ഡിസംബർ 9ന് അശാന്തമായി. അരുണാചൽ പ്രദേശിലെ തവാങ് അതിർത്തിയിൽ ഇന്ത്യൻ സൈനികരും ചൈനീസ് സൈനികരും തമ്മിൽ ഏറ്റുമുട്ടി. നിരവധി പേർക്ക് പരിക്കേറ്റു. ചൈനയുടെ പ്രകോപനം ഇന്നും ഇങ്ങനെ തുടരുന്നു. ഒരു മഹാനായ മകനെ ഭാരതത്തിന് നൽകിയ പുണ്യം നിറഞ്ഞ ഗർഭപാത്രത്തിനുടമയായ ശ്രീമതി. ഹീരാബെൻ മോദി തൻ്റെ നൂറാം വയസിൽ കൃതജ്ഞതയോടെ ഡിസംബർ 30ന് അന്തരിച്ചു. വളരെ മാതൃകാപരമായ മരണാന്തര ചടങ്ങുകളോടെ ഭാരത പ്രഥമ സേവകൻ തൻ്റെ മാതാവിൻ്റെ ഭൗതിക ശരീരം സംസ്കരിച്ചു. ഇതെല്ലാം ലോക മാദ്ധ്യമങ്ങൾ ചർച്ച ചെയ്തു.

തുടരും….

Anusha PV

Recent Posts

വാരാണസി പ്രചാരണ ചൂടിലേക്ക് ! മോദിയുടെ മണ്ഡലത്തിൽ പത്രിക സമർപ്പിച്ചത് 42 പേർ! ഭൂരിപക്ഷം വർദ്ധിക്കുമെന്ന് ബിജെപി; മോദി ഇന്ന് വീണ്ടും വാരാണസിയിൽ

കാശി: പത്രികാ സമർപ്പണത്തിന്റെ അവസാന ദിനവും കടന്നുപോകുമ്പോൾ പ്രചാരണ ചൂടിലേക്ക് കടന്ന് വാരാണസി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലം എന്ന നിലയിൽ…

8 mins ago

ചൈനക്ക് മുട്ടൻ പണി !കടം തീർക്കാൻ നെട്ടോട്ടം ഓടി ചൈന

കടം തീർക്കാൻ നെട്ടോട്ടം ഓടി ചൈന ഇനി പരീക്ഷണം ബുള്ളറ്റ് ട്രെയിനിൽ

1 hour ago

‘ഭാരതത്തെ പുതിയ ഉയരങ്ങളിലേക്ക് എത്തിച്ച ശക്തനായ നേതാവ്; പാകിസ്ഥാന് വേണ്ടതും ഇത് പോലൊരു നേതാവിനെ’; മൂന്നാം തവണയും മോദി തന്നെ പ്രധാനമന്ത്രിയായി അധികാരമേൽക്കുമെന്ന് പാക്-അമേരിക്കൻ വ്യവസായി

ദില്ലി: ഭാരതത്തെ പുതിയ ഉയരങ്ങളിലേക്ക് എത്തിച്ച ശക്തനായ നേതാവാണ് പ്രധാനമന്ത്രി നരേന്ദ്രമോദി എന്ന് പ്രമുഖ പാക്-അമേരിക്കൻ വ്യവസായി സാജിദ് തരാർ.…

2 hours ago

ഇന്ത്യൻ വംശജയായ 66 കാരി ലണ്ടനിൽ കുത്തേറ്റു മരിച്ചു; 22കാരൻ അറസ്റ്റിൽ

ലണ്ടൻ: ഇന്ത്യൻ വംശജയായ 66 കാരി ലണ്ടനിൽ കുത്തേറ്റു മരിച്ചു. ബസ് സ്റ്റോപ്പിൽ കാത്തുനിൽക്കുന്നതിനിടെയാണ് സ്ത്രീയ്ക്കുനേരെ ആക്രമണമുണ്ടായത്. സംഭവത്തിൽ 22…

2 hours ago

ഹൈന്ദവ വിശ്വാസം മുറുകെ പിടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി !

നാമനിർദ്ദേശ പത്രിക സമർപ്പിച്ച സമയത്തിന് പിന്നിലെ കണിശതയ്ക്കുണ്ട് കാരണം....

2 hours ago