ചണ്ഡീഗണ്ഡ്: സിവിൽ സർവീസിൽ 323-ന്നാമത് റാങ്ക് നേടിയെന്ന് അവകാശപ്പെട്ട ഝാർഖണ്ഡ് സ്വദേശിനിയുടെ കുടുംബം ജില്ലാ ഭണകൂടത്തോടും സെൻട്രൽ കോൾഫീൽഡ് ലിമിറ്റഡിനോടും മാപ്പ് പറഞ്ഞു
സിവിൽ സർവീസ് പരീക്ഷാ റിസൾട്ട് വന്നതിന് പിന്നാലെ ആദ്യ ശ്രമത്തിൽ തന്നെ വിജയം നേടിയ ദിവ്യ പാണ്ഡയുടെ കഥ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ക്രെയിൻ ഓപ്പറേറ്ററുടെ മകളായ ദിവ്യ സ്മാർട്ട്‌ഫോൺ ഉപയോഗിച്ച് പഠനം നടത്തിയതും ശ്രദ്ധനേടി.
എന്നാൽ യഥാർത്ഥത്തിൽ 323 ാം റാങ്ക് നേടിയത് ഝാർഖണ്ഡ് കാരിയായിരുന്ന ദിവ്യ പാണ്ഡെയായിരുന്നില്ല. പകരം ദക്ഷിണേന്ത്യക്കാരിയായിരുന്ന ദിവ്യ പി ആയിരുന്നു. റാങ്ക് പരിശോധിക്കുന്നതിൽ വന്ന ഈ ഗുരുതര പിഴവ് തിരിച്ചറിയുമ്പോഴേക്കും ദിവ്യ സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ താരമായിരുന്നു.
ദിവ്യയുടെ സുഹൃത്താണ് റാങ്ക് നേടിയെന്ന് കുടുംബത്തെയും ദിവ്യയെയും അറിയിച്ചത്. ഇന്റർനെറ്റ് തകരാർ മൂലം ഇത് കൃത്യമായി ഉറപ്പാക്കാനും കഴിഞ്ഞില്ല. ദിവ്യ പി, ദിവ്യ പാണ്ഡെ തന്നെയെന്ന് എല്ലാവരും ഉറപ്പിക്കുകയായിരുന്നു. കുടുംബം അവകാശവാദവുമായി എത്തിയതോടെ കുടുതൽ പരിശോധനകൾക്കും ആരും മുതിർന്നില്ല.
പിന്നീട് പരിശോധിച്ചപ്പോഴാണ് അബദ്ധം മനസിലായത്. തെറ്റ് മനസിലായ ഉടനെ പെൺകുട്ടിയും കുടുംബവും വ്യാജ വാർത്ത പ്രചരിപ്പിച്ചതിന് മാപ്പ് പറയുകയായിരുന്നു. അറിയാതെ സംഭവിച്ച പിഴവായതിനാൽ ഇവർക്കെതിരെ നിലവിൽ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.
തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…
പഠാൻകോട്ട് : ഇന്ത്യയുടെ സുരക്ഷാ വിവരങ്ങൾ ചോർത്താൻ പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐ കൗമാരക്കാരെ ലക്ഷ്യമിടുന്നതായി ഞെട്ടിക്കുന്ന റിപ്പോർട്ട്. ചാരവൃത്തി ആരോപിച്ച്…
ജനുവരി 9-ന് ലോകമെമ്പാടും റിലീസ് ചെയ്യാൻ നിശ്ചയിച്ചിരുന്ന ദളപതി വിജയ് ചിത്രം ‘ജനനായകൻ’ കടുത്ത പ്രതിസന്ധിയിൽ. സിനിമ സമർപ്പിച്ച് ആഴ്ചകൾ…
കേരളത്തിൽ സഖാക്കൾ അമേരിക്കക്കെതിരെ ചെഗുവര കാസ്ട്രോക്കെഴുതിയെ പ്രണയ ഗീതം പാടി ഗറില്ലാ യുദ്ധത്തിനൊരുങ്ങുമ്പോൾ ട്രംപ് കനത്ത ആശങ്കയിൽ . മോചിപ്പിക്കപ്പെടുമോ…
കൊച്ചി : ശബരിമല സ്വർണക്കടത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എസ്ഐടി റിപ്പോർട്ട്. ശ്രീകോവിലിലെ ബാക്കിയുള്ള സ്വർണംകൂടി തട്ടിയെടുക്കാൻ പ്രതികൾ പദ്ധതിയിട്ടെന്നും വിഷയം…
കൊച്ചി: മുൻ മന്ത്രിയും മുസ്‌ലിംലീഗ് നേതാവുമായ വി.കെ. ഇബ്രാഹിംകുഞ്ഞ്(73) അന്തരിച്ചു.ശ്വാസകോശ അർബുദത്തെ തുടർന്ന് ഏറെനാള്‍ ചികിത്സയിലായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന്…