Friday, May 3, 2024
spot_img

മുസ്ലിം ഭൂരിപക്ഷ ജില്ലയിൽ മുസ്ലിങ്ങൾക്ക് 50% സംവരണവും ഫീസ് സൗജന്യവും; മലപ്പുറം ജില്ലയിലെ സർക്കാർ സിവിൽ സർവ്വീസ് അക്കാദമിയിലെ സംവരണം ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഹർജ്ജി

തിരുവനന്തപുരം: കേരളസർക്കാർ സിവിൽ സർവീസ് അക്കാദമിയുടെ മലപ്പുറം ജില്ലയിലെ ശാഖയിൽ 50% സീറ്റുകൾ മുസ്ലിങ്ങൾക്ക് സംവരണം ചെയ്തുകൊണ്ടുള്ള സർക്കാർ ഉത്തരവ് ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഹർജ്ജി. അഡ്വ. അരുൺ റോയി നല്കിയ ഹർജി ഫയലിൽ സ്വീകരിച്ച ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുൾപ്പെട്ട ബെഞ്ച് സർക്കാരിന് നോട്ടീസയച്ചു. പത്തു ദിവസത്തിനകം മറുപടി നല് കണം. സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കരിയർ സ്റ്റഡീസ് ആൻഡ് റിസർച്ചി ന്റെ (ഐസിഎസ്ആർ) മലപ്പുറം ശാഖയിലാണ് മൊത്തമുള്ള സീറ്റുകളുടെ നേർ പകുതിയും മുസ്ലിങ്ങൾക്കു മാറ്റിവച്ചിട്ടുള്ളത്. പട്ടികജാതി വിഭാഗങ്ങൾക്ക് പത്തു ശതമാനം പതിവു സംവരണവുമുണ്ട്. 61,000 രൂ പയാണ് ഫീസ്. സംവരണമു ള്ള ആരും ഫീസ് നല്കേണ്ട. 50 ശതമാനം സംവരണമുള്ളതിനാൽ മുസ്ലീങ്ങളും ഫീസ് നല്കേണ്ട. 2009ൽ തുടങ്ങിയ സ്ഥാപനത്തിൽ 2010ൽ യു ഡി എഫ് സർക്കാർ ഇറക്കിയ ഉത്തരവിനെത്തുടർന്നാണ് പകുതി സീറ്റുകളും ഒരു വി ഭാഗത്തിന് മാറ്റിവച്ചത്.

മതാടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനയുടെ 14, 15 വകുപ്പുകളുടെ ലംഘനമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. മതം, ജാതി, ലിംഗം, വർഗം, വർണം, ജന്മസ്ഥലം എന്നിവയുടെ പേരിൽ ഒരു വിവേചനവും, പാടില്ലെന്നാണ് വകുപ്പ് 15(എ) യിൽ പറയുന്നത്. അതിനാൽ മതപരമായ സംവരണം ഭരണഘടനാ ലംഘനമാണ്. ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് 80:20 എന്ന അനുപാതത്തിൽ നല്കു ന്നത് വിവേചനമാണെന്ന് ചൂ ണ്ടിക്കാട്ടി ഹൈക്കോടതി റദ്ദാക്കിയിരുന്നു.

സിവിൽ സർവീസിൽ മുസ്ലിം സമുദായത്തിന് നിലവിൽ മതിയായ പ്രാതിനിധ്യമുണ്ടെന്നും അതിനാൽ പകുതി സീറ്റും അവർക്ക് മാറ്റിവയ്ക്കേണ്ടതില്ലെന്നും ഹർജിയിലുണ്ട്. ഇതു വഴി ഹിന്ദു, ക്രിസ്ത്യൻ വിഭാഗങ്ങളിൽപ്പെട്ട മികച്ച പിന്നാക്ക വിദ്യാർത്ഥികൾക്കാണ് അവസരം നഷ്ടപ്പെടുന്നത്. സമ്പന്നരായ മുസ്ലീങ്ങൾക്കുപോലും ഫീസിളവ് ലഭിക്കുകയാണ്. നികുതിദായകരുടെ പണമാണ് ഇങ്ങനെ ഭരണഘടനാ വിരുദ്ധമായി ഒരു മതത്തിലുള്ളവർക്ക് മാത്ര മായി ചെലവിടുന്നത്. ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

Related Articles

Latest Articles