ജാര്‍ഖണ്ഡ് റാലിയില്‍ കോണ്‍ഗ്രസ്, ആര്‍ജെഡി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയപ്പോൾ
ദില്ലി: ഇൻഡി സഖ്യത്തില്‍ സീറ്റ് സീറ്റ് വിഭജനത്തെത്തുടർന്നുള്ള ഭിന്നത തുടരുന്നതിനിടെ ജാര്‍ഖണ്ഡ് റാലിയില്‍ കോണ്‍ഗ്രസ് ആര്‍ജെഡി പ്രവര്‍ത്തകര്‍ തമ്മിൽ തല്ലി. സീറ്റ് വിഭജനത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് ജാർഖണ്ഡിലും വിനയായത്.
ജാര്‍ഖണ്ഡിലെ ചത്ര സീറ്റില്‍ കോണ്‍ഗ്രസ് ഏകപക്ഷീയമായി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതാണ് ആര്‍ജെഡിയെ പ്രകോപിപ്പിച്ചത്. തുടർന്ന് അസഭ്യം പറഞ്ഞും കസേര വലിച്ചെറിഞ്ഞും പ്രവര്‍ത്തകര്‍ ഏറ്റുമുട്ടുകയായിരുന്നു. സംഘർഷത്തിൽ രണ്ട് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
അതേസമയം ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധിയും പ്രചാരണത്തിരക്ക് ചൂണ്ടിക്കാട്ടി മമത ബാനര്‍ജി, സീതാറാം യെച്ചൂരി തുടങ്ങിയ നേതാക്കളും റാലിയിൽ പങ്കെടുത്തില്ല . റാലിയില്‍ പ്രകടനപത്രിക പുറത്തിറക്കാനുള്ള നീക്കം മമതയുടെ പ്രതിഷേധത്തെ തുടര്‍ന്ന് നടക്കാത്തത് സഖ്യത്തിന് മറ്റൊരു നാണക്കേടായി. ജാതിസെന്‍സെസ് വാഗ്ദാനം അംഗീകരിക്കനാവില്ലെന്നാണ് മമതയുടെ നിലപാട്. അതേസമയം ദില്ലി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഇഡി അറസ്റ്റ് ചെയ്ത മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ ഭാര്യ സുനിത കെജരിവാള്‍ റാലിയിൽ പങ്കെടുത്തു.
കേരളത്തിന്റെ ഭൂപ്രകൃതിയിൽ എവിടെ തിരിഞ്ഞാലും കാണുന്ന, വേഗത്തിൽ പടർന്നു കയറുന്ന, എന്നാൽ യാതൊരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമുണ്ട് അതാണ് 'കമ്മ്യൂണിസ്റ്റ്…
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പാനൂരിൽ വടിവാൾ അക്രമണം. പാനൂർ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ്…
പമ്പ : ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില…
ദില്ലി : തിരുവനന്തപുരം നഗരസഭയിൽ എൻഡിഎ വെന്നിക്കൊടി പായിച്ചതിന് പിന്നാലെ തിരുവനന്തപുരത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്തിന് നന്ദിയെന്ന് എക്സിൽ…
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി .സംസ്ഥാനത്ത് യുഡിഎഫ് നേടിയ വിജയത്തോടൊപ്പം തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ…
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…