Clash during Eruveshi Bank election
കണ്ണൂർ :കണ്ണൂർ ഏരുവേശ്ശിയിൽ ബാങ്ക് തെരഞ്ഞെടുപ്പിനിടെ തമ്മിലടി.യുഡിഎഫ് പ്രവർത്തകർക്ക് മർദ്ദനമേറ്റു. എൽഡിഫ് പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തി വീശി.യുഡിഎഫ് പ്രവർകരെ വോട്ട് ചെയ്യാൻ എൽഡിഫ് അനുവദിക്കുന്നില്ലെന്ന് പരാതിനൽകി.സംഘർഷത്തിനിടെ പഞ്ചായത്ത് പ്രസിഡൻ്റ് ടെസി ഇമാനുവലിനെ കയ്യേറ്റം ചെയ്തു. സംഘർഷം വ്യാപിച്ചതോടെ പൊലീസ് ലാത്തിവീശി. അക്രമത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് ബാങ്ക് തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു.
ദീർഘകാലമായി ബാങ്കിന്റെ ഭരണം യുഡിഎഫിന്റെ കൈയ്യിലായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് അട്ടിമറി വിജയം നേടി ബാങ്കിന്റെ ഭരണം പിടിച്ചെടുത്തു. എന്നാൽ ഇത്തവണ ഭരണം തിരിച്ചുപിടിക്കാൻ കഠിന ശ്രമത്തിലായിരുന്നു യുഡിഎഫ്. ഇതിനിടെയാണ് യുഡിഎഫ് പ്രവർത്തകരെ വോട്ട് ചെയ്യുന്നതിൽ നിന്ന് എൽഡിഎഫ് തടഞ്ഞെന്ന ആരോപണം ഉയരുന്നത്.
ഡി വൈ എസ് പി അടക്കമുള്ളവർ എത്തിയെങ്കിലും അക്രമം തുടർന്നുവെന്നാണ് ആരോപിക്കുന്നത്. തുടർന്ന് വലിയ രീതിയിലുള്ള സംഘർഷം ഉണ്ടായി. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു. ഇതേ തുടർന്ന് യുഡിഎഫ് തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനാണ് തീരുമാനമെന്ന് ഇരിക്കൂർ എംഎൽഎ സജീവ് തോമസ് പറഞ്ഞു. തോൽവി ഭയന്ന് യുഡിഎഫ് മനപ്പൂർവ്വം സംഘാർഷാവസ്ഥ സൃഷ്ടിക്കുകയാണെന്നാണ് എൽഡിഎഫിന്റെ മറുവാദം.
ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ നിർണായകമായ മറ്റൊരു അധ്യായത്തിന് ഇന്ന് രാത്രി ശ്രീഹരിക്കോട്ട സാക്ഷിയാകും. ഇന്ത്യയുടെ സ്വന്തം ഉപഗ്രഹ നാവിഗേഷൻ സംവിധാനമായ…
ഇന്ത്യൻ രാഷ്ട്രീയത്തിൽ വാക്കുകൾക്ക് വലിയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ദേശീയതലത്തിലുള്ള നേതാക്കൾ പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും നടത്തുന്ന പരാമർശങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്.…
പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ…
മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ്…
സമാജ്‌വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…
അക്രമത്തിലൂടെ ഭരണസംവിധാനം അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്കും ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കും സർക്കാർ ജോലി ലഭിക്കുന്നത് തടയാൻ നിർണായക നടപടിയുമായി ഉത്തർപ്രദേശിലെ യോഗി…