India

ജമ്മുകശ്മീരിലെ ബന്ദിപ്പോരയിൽ ഏറ്റുമുട്ടൽ ! ഒരു ഭീകരനെ വധിച്ച് സുരക്ഷാസേന !

ജമ്മുകശ്മീരിലെ ബന്ദിപൊര വനമേഖലയില്‍ നടന്ന ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ച് സുരക്ഷാ സേന. കെത്‌സുണ്‍ വനപ്രദേശത്ത് ഇന്ന് വൈകുന്നേരമാണ് സൈന്യവും ഭീകരരും തമ്മില്‍ വെടിവെപ്പുണ്ടായത്. മൂന്നോളം ഭീകരര്‍ വനത്തിനുള്ളില്‍ കുടുങ്ങിയതായും സൈന്യം ഇവരെ വളഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.

ബന്ദിപൊര വനമേഖലയിലെ സൈനികക്യാമ്പിന് നേരെ ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഭീകരാക്രണം ഉണ്ടായിരുന്നു. എന്നാൽ സൈന്യം ശക്തമായി തിരിച്ചടിച്ചതോടെ തീവ്രവാദികള്‍ വനത്തിനുള്ളിലേക്ക് ഓടി മറയുകയായിരുന്നു. ആക്രമണത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നതേ ഉള്ളൂ. അതേസമയം, തീവ്രവാദികള്‍ക്ക് ആശ്രയം നല്‍കുന്ന വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ച് നീക്കുമെന്ന് ജമ്മു-കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ മുന്നറിയിപ്പ് നല്‍കി.

‘സമാധാനം നശിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ ഇപ്പോഴും ഇവിടെയുണ്ട്. പാകിസ്താന്‍ എന്ത് വിചാരിക്കുന്നു എന്നത് നമ്മള്‍ വകവയ്ക്കുന്നില്ല. എന്നാല്‍ അവര്‍ പറയുന്നതിനനുസരിച്ച് ഇന്ത്യയില്‍ പ്രവർത്തിക്കുന്നവരെ കണ്ടെത്തുകയും ജനങ്ങള്‍ക്കുമുന്നില്‍ കൊണ്ടുവരേണ്ടതും അനിവാര്യമാണ്. അവരോട് ഒരു തരത്തിലുള്ള അനുകമ്പയും കാണിക്കേണ്ടതില്ല. നമ്മുടെ ഇടയില്‍ നിന്നുകൊണ്ട് നാടിന്റെ സമാധാനം തകര്‍ക്കാന്‍ കൂട്ടുനില്‍ക്കുന്നവരെ കണ്ടെത്തേണ്ടതും ശിക്ഷ നല്‍കേണ്ടതും സര്‍ക്കാരിന്റെയും സൈന്യത്തിന്റെയും മാത്രം ഉത്തരവാദിത്തമല്ല. അത് ഈ നാട്ടിലെ ജനങ്ങളുടെ കൂടി ഉത്തരവാദിത്തമാണ്. നാം ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ അത്തരക്കാരെ ഒരുവര്‍ഷത്തിനകം ഇവിടെനിന്ന് തുരത്താനാകും. നിരപരാധികളെ ഉപദ്രവിക്കരുത്, കുറ്റക്കാരെ വെറുതെ വിടുകയും അരുത് എന്നതാണ് എന്റെ നയം.”-‘ മനോജ് സിന്‍ഹ പറഞ്ഞു.

Anandhu Ajitha

Recent Posts

അഫ്‌ഗാൻ ആരോഗ്യ മന്ത്രി മൗലവി നൂർ ജലാൽ ജലാലി ദില്ലിയിൽ; സ്വാഗതം ചെയ്ത് വിദേശകാര്യമന്ത്രാലയം

ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…

5 hours ago

കൊൽക്കത്തയിൽ മെസിയുടെ പരിപാടി അലങ്കോലമായ സംഭവം ! പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു !

കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…

9 hours ago

സിപിഐ(എം) തങ്ങളുടെ ചുമലിൽ എന്ന് എസ് ഡി പി ഐ.

സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…

10 hours ago

കണ്ണൂർ പിണറായിയിൽ ബോംബ് സ്ഫോടനം !സിപിഎം പ്രവർത്തകന്റെ കൈപ്പത്തി ചിതറി !

പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…

11 hours ago

വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായത് 58 ലക്ഷം പേർ ! ബംഗാളിൽ സമ്പൂർണ്ണ ശുദ്ധീകരണവുമായി എസ്‌ഐആർ; കലിതുള്ളി മമതയും തൃണമൂലും

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…

11 hours ago

വോട്ടിംഗ് യന്ത്രങ്ങളിൽ തനിക്ക് വിശ്വാസക്കുറവില്ലെന്ന് സുപ്രിയ സുലെ പാർലമെന്റിൽ !വോട്ടുചോരിയിൽ രാഹുലിനെ കൈയ്യൊഴിഞ്ഞ് എൻസിപിയും (ശരദ് പവാർ വിഭാഗം)

രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…

11 hours ago