ചണ്ഡീഗഡ് സർവകലാശാലയിലെ വിദ്യാർത്ഥിനികളുടെ ശുചിമുറി ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനെ ചൊല്ലി വ്യാപക സംഘർഷം. അർദ്ധരാത്രി സർവകലാശാലയിൽ ആരംഭിച്ച പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. ഹോസ്റ്റലിലെ പെൺകുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങൾ മറ്റൊരു പെൺകുട്ടി പകർത്തുകയും ആൺകുട്ടികൾക്ക് നൽകുകയും ചെയ്തു. സംഭവത്തിൽ കേസെടുത്ത പൊലീസ് ഒന്നാം വർഷ വിദ്യാർത്ഥിനിയെ അറസ്റ്റ് ചെയ്തു.
പഞ്ചാബിലെ ചണ്ഡീഗഡ് സർവകലാശാലയിൽ പഠിക്കുന്ന 60 പെൺകുട്ടികളുടെ ശുചിമുറി ദൃശ്യങ്ങളാണ് സൈബർ ഇടങ്ങളിൽ പ്രചരിക്കുന്നത്. ദൃശ്യങ്ങൾ ചോർന്നതോടെ എട്ട് വിദ്യാർത്ഥിനികൾ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്. സഹ വിദ്യാർത്ഥിനിയാണ് വീഡിയോ ചോർത്തി ഷിംലയിലെ ഒരു ആൺ സുഹൃത്തിന് അയച്ചു കൊടുത്തത്. ഈ ആൺ സുഹൃത്ത് വീഡിയോകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.
കുറ്റാരോപിതയായ വിദ്യാർത്ഥിനി ഏറെ നാളായി വീഡിയോ എടുത്ത് സുഹൃത്തിന് അയച്ചുകൊടുക്കുകയായിരുന്നു. മറ്റൊരു വിദ്യാർത്ഥിനി ഈ വീഡിയോ സോഷ്യൽ മീഡിയയിൽ കണ്ടു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്. കുറ്റാരോപിതയായ പെൺകുട്ടിയെ ഹോസ്റ്റൽ വാർഡൻ ചോദ്യം ചെയ്തപ്പോൾ, ഈ വീഡിയോകൾ താനാണ് ആൺകുട്ടികൾക്ക് നൽകിയതെന്ന് സമ്മതിച്ചു. എന്നാൽ പലതവണ ചോദിച്ചിട്ടും പെൺകുട്ടിക്ക് ആൺകുട്ടിയുമായി എന്താണ് ബന്ധമെന്നും അവൻ ആരാണെന്നും പറയാൻ കുറ്റാരോപിത തയ്യാറായിട്ടില്ല.
തനിക്ക് അബദ്ധം പറ്റിയെന്നും, ഇനി ചെയ്യില്ലെന്നും അവൾ പറഞ്ഞു. വീഡിയോ പുറത്തുവന്നതിന് പിന്നാലെ ചണ്ഡീഗഢ് സർവകലാശാലയിൽ ഇന്നലെ രാത്രി മുതൽ വലിയ പ്രതിഷേധമാണ് അരങ്ങേറുന്നത്. വിദ്യാർത്ഥികളും അവരുടെ കുടുംബങ്ങളും പ്രതിഷേധത്തിലാണ്.
സ്വാതന്ത്ര്യദിനത്തിന് തൊട്ടുമുമ്പ് രാജ്യത്തെ 14 സംസ്ഥാനങ്ങളില്‍ നിന്നായി 253 പേരെ സുരക്ഷാ ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്ത സംഭവം ഇന്ത്യയിലെ ഭീകരവാദത്തിന്റെ പ്രവര്‍ത്തന…
ഇന്ത്യന്‍ കരസേനയുടെ പ്രധാന യുദ്ധടാങ്കുകളായ T-72, T-90 എന്നിവയുടെ പ്രവര്‍ത്തനക്ഷമതയും പ്രതിരോധശേഷിയും വര്‍ധിപ്പിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം 586 കോടി രൂപയുടെ…
ഹൈദരാബാദ് : ഹൈദരാബാദിലെ മദന്നപേട്ടില്‍ ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങളുടെ ഭാഗമായി നടന്ന അന്നദാന പരിപാടിക്കിടെ ക്രമസമാധാന നില തകര്‍ക്കാനായി പ്രകോപനപരമായ…
ഗുജറാത്തില്‍ വീണ്ടും സുരക്ഷാ ആശങ്ക ഉയര്‍ത്തി വ്യാജ ബോംബ് ഭീഷണി. ലോകപ്രശസ്തമായ സോമനാഥ ക്ഷേത്രം, ഗാന്ധിനഗര്‍ കോബയിലെ ബി.ജെ.പി സംസ്ഥാന…
ന്യൂഡല്‍ഹി : തെക്കന്‍ കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലുണ്ടായ വന്‍ ഭീകരാക്രമണ ശ്രമം സുരക്ഷാസേന യഥാസമയം തകര്‍ത്തു. അവ്‌നീര പ്രദേശത്ത് നടത്തിയ…
കല്‍പ്പറ്റ : അളവില്‍ക്കൂടുതല്‍ വിദേശമദ്യം സൂക്ഷിച്ച അബ്കാരി കേസില്‍ അറസ്റ്റിലായ റിപ്പോര്‍ട്ടര്‍ ചാനല്‍ എം.ഡി ആന്റോ അഗസ്റ്റിന് കുരുക്ക് മുറുക്കി…