Clashes in Jammu and Kashmir; Three soldiers martyred; The attack took place early today and the search for the terrorists continues
ദില്ലി: ജമ്മു കശ്മീരില്‍ ഭീകരരുമായിയുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ക്ക് വീരമൃത്യു. കുല്‍ഗാം ജില്ലയിലെ ഹനാന്‍ മേഖലയിൽ ഇന്ന് പുലര്‍ച്ചയോടെയാണ് ആക്രമണമുണ്ടായത്. ഭീകരരുടെ വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ സൈനികരെ രക്ഷിക്കാനുള്ള ശ്രമം ഫലം കണ്ടില്ല. മേഖലയില്‍ ഭീകരര്‍ക്കായി സൈന്യം തിരച്ചില്‍ തുടരുന്നു
ശ്രീനഗറില്‍ നിന്ന് 130 കിലോമീറ്റര്‍ അകലെയാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. വനമേഖലയിലെ ഭീകരരുടെ സാന്നിധ്യത്തെ കുറിച്ച് പ്രാദേശിക പോലീസില്‍ നിന്നുള്ള അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് സൈന്യം ഇവിടെ തിരച്ചില്‍ നടത്തുന്നത്. കുല്‍ഗാം പോലീസും 34 രാഷ്ട്രീയ റൈഫിള്‍സിന്റെ ജാട്ട് റെജിമെന്റും ചേര്‍ന്നുള്ള സംയുക്ത ദൗത്യം ആയിരുന്നു ഇത്. ഓപ്പറേഷന്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് ജമ്മുകശ്മീര്‍ പോലീസ് അറിയിച്ചു.
ഇന്ത്യൻ റോഡുകളിലൂടെ കണ്ണോടിക്കുമ്പോൾ, രാജ്യത്തിൻ്റെ സാമ്പത്തിക ചലനങ്ങളെ തൻ്റെ ചെറിയ ശരീരത്തിൽ പേറി മുന്നോട്ട് കുതിക്കുന്ന ഒരു വാഹനത്തെ കാണാതിരിക്കില്ല—അതാണ്…
ഭൂമിയുടെ ഭ്രമണപഥത്തിൽ ഉപഗ്രഹങ്ങളുടെ എണ്ണം ക്രമാതീതമായി വർധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ, ബഹിരാകാശത്ത് സുരക്ഷിതമായ സഹവർത്തിത്വം ഉറപ്പാക്കുക എന്നത് ഒരു വലിയ…
മലപ്പുറം ജില്ലയിലെ തെന്നല പഞ്ചായത്ത് പരിധിയിൽ നടന്നതായി പറയുന്ന അലി മജീദ് നടത്തിയ സ്ത്രീദ്വേഷപരമായ (misogynistic) പ്രസ്താവന വലിയ വിവാദമായി…
ഭാരതത്തിന്റെ പ്രതിരോധ ശേഷിക്ക് വലിയ മുതൽക്കൂട്ട് നൽകിക്കൊണ്ട് തദ്ദേശീയമായി വികസിപ്പിച്ച ഓട്ടോമേറ്റഡ് എയർ ഡിഫൻസ് കൺട്രോൾ ആൻഡ് റിപ്പോർട്ടിങ് സിസ്റ്റമാണ്…
ലോക ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ കാലഘട്ടങ്ങളിലൊന്നായിരുന്നു ശീതയുദ്ധം. അക്കാലത്ത്, ശത്രു രാജ്യങ്ങളുടെ സൈനിക നീക്കങ്ങൾ നിരീക്ഷിക്കാൻ രഹസ്യാന്വേഷണ ഏജൻസികൾ ഏതറ്റം…
സൈൻ (sin), കോസൈൻ (cos) എന്നീ ത്രികോണമിതി ആശയങ്ങൾ (Trigonometric concepts) ആധുനിക രൂപത്തിൽ ലോകത്തിന് സംഭാവന ചെയ്തത് പുരാതന…