CRIME

നഴ്സിന്റെ വേഷത്തിലെത്തി പ്രസവിച്ചു കിടന്ന യുവതിയെ കുത്തിവച്ചു കൊല്ലാൻ ശ്രമം; തിരുവല്ലയിൽ ഭർത്താവിന്റെ പെൺസുഹൃത്ത് പിടിയിൽ

തിരുവല്ല : പ്രസവ ശേഷം ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതിയെ നഴ്സിന്റെ വേഷത്തിലെത്തി കുത്തിവച്ചു കൊലപ്പെടുത്താൻ ശ്രമിച്ച യുവതി പോലീസ് കസ്റ്റഡിയിൽ. പരുമലയിലെ സ്വകാര്യ ആശുപത്രിയിലിയാണ് വിചിത്രവും ഞെട്ടിക്കുന്നതുമായ സംഭവം നടന്നത്. കായംകുളം സ്വദേശി അനുഷ (25) ആണ് പുളിക്കീഴ് പോലീസിന്റെ പിടിയിലായത്. പുല്ലുകുളങ്ങര സ്വദേശി സ്നേഹയെ (25) ആണ് ഇവർ കൊലപ്പെടുത്താൻ ശ്രമിച്ചത്. സ്നേഹയുടെ ഭർത്താവ് അരുണിന്റെ സുഹൃത്താണ് അനുഷയെന്നാണ് പോലീസ് പറയുന്നത്.

സ്നേഹയെ ഒരാഴ്ച മുൻപാണ് ആശുപത്രിയിൽ പ്രസവത്തിനായി പ്രവേശിച്ചത്. പ്രസവശേഷം ഇന്ന് രാവിലെ സ്നേഹയെ ഡിസ്ചാർജ് ചെയ്തുവെങ്കിലും നിറം മാറ്റം ഉള്ളതിനാൽ കുഞ്ഞിനെ ഡിസ്ചാർജ് ചെയ്തില്ല. ഇതോടെ സ്നേഹയും മാതാവും മുറിയിൽ കാത്തിരിക്കുകയായിരുന്നു. വൈകുന്നേരം അഞ്ചരയോടെ നഴ്സിന്റെ ഓവർക്കോട്ട് ധരിച്ച അനുഷ ഇവരുടെ മുറിയിലെത്തി കുത്തിവയ്‌പ്പെടുക്കുവാൻ വന്നതാണെന്ന് പറഞ്ഞു. എന്നാൽ ഡിസ്ചാർജ് ചെയ്ത സ്നേഹയ്ക്ക് ഇനി എന്തിനാണ് കുത്തിവയ്‌പ്പെന്ന് മാതാവ് ചോദിച്ചു. പെട്ടെന്ന് ഒരു കുത്തിവയ്പ്പു കൂടി ഉണ്ടെന്നു പറഞ്ഞ് അനുഷ, സ്നേഹയുടെ കയ്യിൽ പിടിച്ച് സിറിഞ്ച് കൊണ്ടു കുത്താൻ ശ്രമിക്കുകയായിരുന്നു . സിറിഞ്ചിൽ മരുന്ന് ഉണ്ടായിരുന്നില്ല. മാതാവ് ബഹളം കേട്ട് ആശുപത്രി ജീവനക്കാർ ഓടിയെത്തുകയും അനുഷയെ പിടിച്ചുമാറ്റി തടഞ്ഞുവച്ച് പോലീസിൽ വിവരം അറിയിക്കുകയുമായിരുന്നു.

Anandhu Ajitha

Recent Posts

ജിഷ വധക്കേസ് ! പ്രതി അമീറുൽ ഇസ്‌ലാമിന്‍റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള ഹർജിയിൽ തിങ്കളാഴ്ച ഹൈക്കോടതി വിധി പറയും

പെരുമ്പാവൂര്‍ ജിഷ വധക്കേസിൽ പ്രതി അമീറുൽ ഇസ്‌ലാമിന്‍റെ വധശിക്ഷയ്ക്ക് അനുമതി തേടി സർക്കാർ സമർപ്പിച്ച അപേക്ഷയിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച്…

6 mins ago

വിദേശ വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് ആക്രമണം ! കിർഗിസ്ഥാനിൽ 7 പാക് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു ! ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ജാഗ്രതാ മുന്നറിയിപ്പുമായി കേന്ദ്രം !

ബിഷ്കെക്ക് : കിർഗാനിസ്ഥാനിൽ വിദേശ വിദ്യാർഥികളെ ലക്ഷ്യമിട്ട് നടക്കുന്ന ആക്രമണങ്ങളിൽ ഏഴ് പാക് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു. കിർഗിസ്ഥാനിലെ ബിഷ്കെക്കിലാണ് വിദേശ…

1 hour ago

സ്വാതി മലിവാൾ എംപിയെ മർദിച്ചെന്ന പരാതി ! അരവിന്ദ് കേജ്‌രിവാളിന്റെ പിഎ ബൈഭവ് കുമാര്‍ അറസ്റ്റിൽ ! ഒളിവിലായിരുന്ന പ്രതി അറസ്റ്റിലായത് കേജ്‌രിവാളിന്റെ വീട്ടിൽ നിന്ന് !

സ്വാതി മലിവാൾ എംപിയെ മർദിച്ചെന്ന പരാതിയിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പിഎ ബിഭവ് കുമാര്‍ അറസ്റ്റിലായി. ആരോപണം പുറത്ത്…

2 hours ago

അന്നത്തെ 24 കാരി ഇന്ന് ദില്ലി സർക്കാരിലെ ഒരു സ്ഥാപനത്തിന്റെ മേധാവി ?

ജനകീയാസൂത്രണം പഠിക്കാൻ കേരളത്തിലെത്തിയ അരവിന്ദ് കെജ്‌രിവാളിന്റെ വിക്രിയകൾ വെളിപ്പെടുത്തിയ സുഹൃത്തിന്റെ മെയിൽ മാദ്ധ്യമങ്ങൾ മുക്കി ? AAP

2 hours ago

ചരിത്രത്തിലാദ്യം !! സ്ത്രീകൾ ശരീരം മുഴുവൻ മറയ്ക്കുന്ന വസ്ത്രം മാത്രം ധരിക്കണമെന്ന് നിയമമുണ്ടായിരുന്ന സൗദി അറേബ്യയിൽ സ്വിം സ്യൂട്ട് ഫാഷൻ‌ ഷോ

ചരിത്രത്തിലാദ്യമായി സൗദി അറേബ്യയിൽ സ്വിം സ്യൂട്ട് ഫാഷൻ‌ ഷോ നടന്നു. ഒരു ദശാബ്ദത്തിനു മുമ്പ് വരെ സ്ത്രീകൾ ശരീരം മുഴുവൻ…

3 hours ago