India

പത്താം ക്ലാസ് വിദ്യാർത്ഥിനി ടെറസിൽ നിന്ന് വീണുമരിച്ചു; ഊഞ്ഞാലിൽ നിന്ന് വീണെന്ന് സ്കൂൾ അധികൃതർ; അന്വേഷണം ആരംഭിച്ച് പോലീസ്

ലക്‌നൗ: പത്താം ക്ലാസ് വിദ്യാർത്ഥിനി സ്കൂളിലെ ടെറസിൽ നിന്ന് വീണുമരിച്ചു. ഉത്തർപ്രദേശിലെ അയോധ്യയിലുള്ള സൺബീം സ്കൂളിലാണ് അപകടമുണ്ടായത്. ഊഞ്ഞാലിൽ നിന്ന് വീണുമരിച്ചെന്നാണ് സ്കൂൾ അധികൃതർ വീട്ടുകാരെ അറിയിച്ചത്. എന്നാൽ, മേൽക്കൂരയിൽ നിന്ന് കുട്ടി വീഴുന്നത് സിസിടിവി ദൃശ്യങ്ങളിൽ ശക്തമായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

വെള്ളിയാഴ്ച 8.45ഓടെയായിരുന്നു അപകടം. വേനലവധിയായിട്ടും കുട്ടിയെ സ്കൂളിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഏകദേശം 10 മണിയോടെ കുട്ടി ഊഞ്ഞാലിൽ നിന്ന് വീണെന്നും ഗുരുതരമായി പരിക്കേറ്റെന്നും സ്കൂളിൽ നിന്ന് വീട്ടുകാരെ വിവരമറിയിച്ചു. വീട്ടുകാർ ഉടൻ ആശുപത്രിയിലെത്തിയെങ്കിലും കുട്ടി ചികിത്സയ്ക്കിടെ മരിച്ചു എന്ന് അധികൃതർ അറിയിച്ചു. തുടർന്ന് വീട്ടുകാർ പോലീസിനെ വിവരമറിയിച്ചു.

സ്കൂളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ്, കുട്ടി ടെറസിൽ നിന്ന് വീഴുന്ന ദൃശ്യങ്ങൾ കണ്ടെത്തി. കുട്ടിയുടെ തലയിലും കാലിലും മുറിപ്പാടുകളുണ്ടായിരുന്നു എന്നും മുഖം വീങ്ങിയിരിക്കുകയായിരുന്നു എന്നും മാതാപിതാക്കൾ ആരോപിച്ചു. കുട്ടിയുടെ കണ്ണിൽ മുറിവുണ്ടായിരുന്നു എന്നും ഇത് മർദ്ദനത്തിൻ്റെ ലക്ഷണമാണെന്നും ഇവർ പോലീസിനോട് പറഞ്ഞു. ഒന്നര അടി മാത്രം ഉയരമുള്ള ഊഞ്ഞാലിൽ നിന്ന് വീണാൽ ഇത്തരം പരിക്കുകളുണ്ടാവാനിടയില്ല എന്നും മാതാപിതാക്കൾ പറഞ്ഞു.

Anandhu Ajitha

Recent Posts

അമേരിക്കൻ ലോബികൾക്കിടയിൽ പാകിസ്താന് ഭാരതത്തെക്കാൾ മേൽക്കൈയോ ?

ഓപ്പറേഷൻ സിന്ദൂറിനിടെ ഭാരതത്തിന്റെ ആക്രമണത്തിൽ നിന്നും തങ്ങളെ രക്ഷിക്കുവാൻ പാകിസ്താൻ അമേരിക്കയോട് യാചനകൾ നടത്തുവാൻ ലോബിയിങ്ങ് നടത്തിയതിന്റെ രേഖകൾ പുറത്ത്…

6 minutes ago

ഹമാസിനെ ചുട്ടെരിച്ച വജ്രായുധം ഭാരതത്തിന് കൈമാറാൻ ഇസ്രായേൽ

ഇന്ത്യൻ പ്രതിരോധ മേഖലയിൽ വലിയ മാറ്റങ്ങൾക്കും മുന്നേറ്റങ്ങൾക്കും സാക്ഷ്യം വഹിക്കുന്ന കാലഘട്ടമാണിത്. ശത്രുരാജ്യങ്ങളുടെ പ്രതിരോധ നിരകളെ തകർക്കാൻ ശേഷിയുള്ള അത്യാധുനിക…

4 hours ago

ഭൂമിയുടെ വലിപ്പം ! സൂര്യന്റെ ഭാരം !! വൈറ്റ് ഡ്വാർഫിന്റെ സവിശേഷത തിരിച്ചറിഞ്ഞ് ശാസ്ത്രലോകം

ബഹിരാകാശ ശാസ്ത്രത്തിലെ ഓരോ മുന്നേറ്റവും എപ്പോഴും വലിയ ശബ്ദകോലാഹലങ്ങളോടെയാകില്ല സംഭവിക്കുന്നത്. പലപ്പോഴും ക്ഷമയോടെയുള്ള നിരീക്ഷണങ്ങളും സൂക്ഷ്മമായ വിശകലനങ്ങളും പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ…

4 hours ago

നിങ്ങൾക്ക് എന്ത് കൊണ്ട് വിജയിക്കാൻ കഴിയുന്നില്ല ! ഉത്തരം ഈ മന്ത്രത്തിലുണ്ട് | SHUBHADINAM

നിങ്ങൾക്ക് എന്ത് കൊണ്ട് വിജയിക്കാൻ കഴിയുന്നില്ല? നിങ്ങൾ തേടുന്ന ആ ചോദ്യത്തിനുള്ള ഉത്തരം അഥർവ്വവേദത്തിലെ മന്ത്രത്തിൽ പറയുന്നുണ്ട്. വേദാചാര്യൻ ആചാര്യശ്രീ…

4 hours ago

തായ്‌വാന്റെ എഫ്-16 വിമാനംഅപ്രത്യക്ഷമായി !! തിരച്ചിൽ ഊർജ്ജിതം

കിഴക്കൻ ഏഷ്യൻ മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ അതീവ സങ്കീർണ്ണമായി തുടരുന്നതിനിടെ, തായ്‌വാൻ വ്യോമസേനയുടെ കരുത്തായ എഫ്-16വി (F-16V) യുദ്ധവിമാനം പരിശീലന…

4 hours ago

അറ്റ്ലാന്റിക്കിൽ നാടകീയ നീക്കം; റഷ്യൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് അമേരിക്കൻ സൈന്യം ; സൈനിക ഏറ്റുമുട്ടൽ ഒഴിവായത് തലനാരിഴയ്ക്ക്

വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…

15 hours ago