CMRL employees questioned for 24 hours in Maspadi case; Defying ED's notice, Sasidharan Karta did not appear today
കൊച്ചി: മാസപ്പടി കേസിൽ സിഎംആർഎൽ ജീവനക്കാരെ 24 മണിക്കൂർ ചോദ്യം ചെയ്ത് ഇ.ഡി. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സിഎംആർഎൽ എംഡി ശശിധരൻ കർത്തയ്ക്ക് നോട്ടിസ് നൽകിയെങ്കിലും ഇന്നും ഹാജരായില്ല.കർത്തയുടെ കാര്യത്തിൽ ഇ.ഡിയുടെ അടുത്ത നീക്കം എന്തായിരിക്കും എന്നത് പ്രധാനമാണ്.
സിഎംആർഎലിന്റെ ചീഫ് ഫിനാൻസ് ഓഫിസർ കെ.എസ്.സുരേഷ് കുമാർ, ഐ.ടി. വിഭാഗം സീനിയർ മാനേജർ എൻ.സി.ചന്ദ്രശേഖരൻ, സീനിയർ ഓഫിസർ അഞ്ജു റേച്ചൽ കുരുവിള എന്നിവര്‍ കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെ ഇ.ഡി ഓഫിസിലെത്തിയതാണ്. മടങ്ങിയത് ഇന്നു രാവിലെ 11 മണിയോട് അടുത്ത സമയത്തും. സിഎംആർഎലും എക്സാലോജിക്കുമായുള്ള സാമ്പത്തിക ഇടപാടുകളുടെ രേഖകൾ, സിഎംആർഎൽ മറ്റു രാഷ്ട്രീയ നേതാക്കൾക്കും മറ്റും സംഭാവന നൽകിയതിന്റെ വിവരങ്ങൾ എല്ലാം ഇവരില്‍നിന്നു ചോദിച്ചറിഞ്ഞതായാണ് സൂചന. ഇതു സംബന്ധിച്ചുള്ള എല്ലാ രേഖകളും ഹാജരാക്കാൻ ഇ.ഡി നിർദേശിച്ചിരുന്നു. ഇതിനൊപ്പമാണ് ശശിധരൻ കർത്തയോടും ഹാജരാകാൻ നിർദേശിച്ചിരുന്നത്. എന്നാൽ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കർത്ത ഹാജരാകുന്നതിൽനിന്നു വിട്ടുനിന്നു. അദ്ദേഹത്തിന് വീണ്ടും നോട്ടിസ് അയയ്ക്കുമെന്ന് ഇ.ഡി വൃത്തങ്ങൾ പറഞ്ഞതിനു പിന്നാലെ ഇന്നലെ രാത്രി തന്നെ നോട്ടിസ് കൈമാറി. ഇന്നു പകൽ പത്തു മണിക്ക് ഹാജരാകാനായിരുന്നു നിർദേശം. എന്നാൽ ഇ ഡിയുടെ നിർദേശം തള്ളി ശശിധരൻ കർത്ത ഇന്നും ഹാജരായില്ല.
സ്വാതന്ത്ര്യദിനത്തിന് തൊട്ടുമുമ്പ് രാജ്യത്തെ 14 സംസ്ഥാനങ്ങളില്‍ നിന്നായി 253 പേരെ സുരക്ഷാ ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്ത സംഭവം ഇന്ത്യയിലെ ഭീകരവാദത്തിന്റെ പ്രവര്‍ത്തന…
ഇന്ത്യന്‍ കരസേനയുടെ പ്രധാന യുദ്ധടാങ്കുകളായ T-72, T-90 എന്നിവയുടെ പ്രവര്‍ത്തനക്ഷമതയും പ്രതിരോധശേഷിയും വര്‍ധിപ്പിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം 586 കോടി രൂപയുടെ…
ഹൈദരാബാദ് : ഹൈദരാബാദിലെ മദന്നപേട്ടില്‍ ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങളുടെ ഭാഗമായി നടന്ന അന്നദാന പരിപാടിക്കിടെ ക്രമസമാധാന നില തകര്‍ക്കാനായി പ്രകോപനപരമായ…
ഗുജറാത്തില്‍ വീണ്ടും സുരക്ഷാ ആശങ്ക ഉയര്‍ത്തി വ്യാജ ബോംബ് ഭീഷണി. ലോകപ്രശസ്തമായ സോമനാഥ ക്ഷേത്രം, ഗാന്ധിനഗര്‍ കോബയിലെ ബി.ജെ.പി സംസ്ഥാന…
ന്യൂഡല്‍ഹി : തെക്കന്‍ കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലുണ്ടായ വന്‍ ഭീകരാക്രമണ ശ്രമം സുരക്ഷാസേന യഥാസമയം തകര്‍ത്തു. അവ്‌നീര പ്രദേശത്ത് നടത്തിയ…
കല്‍പ്പറ്റ : അളവില്‍ക്കൂടുതല്‍ വിദേശമദ്യം സൂക്ഷിച്ച അബ്കാരി കേസില്‍ അറസ്റ്റിലായ റിപ്പോര്‍ട്ടര്‍ ചാനല്‍ എം.ഡി ആന്റോ അഗസ്റ്റിന് കുരുക്ക് മുറുക്കി…