Tuesday, April 30, 2024
spot_img

മാസപ്പടി കേസിൽ സിഎംആർഎൽ ജീവനക്കാരെ ചോദ്യം ചെയ്തത് 24 മണിക്കൂര്‍; ഇ ഡിയുടെ നോട്ടീസ് തള്ളി ശശിധരന്‍ കര്‍ത്ത ഇന്നും ഹാജരായില്ല

കൊച്ചി: മാസപ്പടി കേസിൽ സിഎംആർഎൽ ജീവനക്കാരെ 24 മണിക്കൂർ ചോദ്യം ചെയ്ത് ഇ.ഡി. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സിഎംആർഎൽ എംഡി ശശിധരൻ കർത്തയ്ക്ക് നോട്ടിസ് നൽകിയെങ്കിലും ഇന്നും ഹാജരായില്ല.കർത്തയുടെ കാര്യത്തിൽ ഇ.ഡിയുടെ അടുത്ത നീക്കം എന്തായിരിക്കും എന്നത് പ്രധാനമാണ്.

സിഎംആർഎലിന്റെ ചീഫ് ഫിനാൻസ് ഓഫിസർ കെ.എസ്.സുരേഷ് കുമാർ, ഐ.ടി. വിഭാഗം സീനിയർ മാനേജർ എൻ.സി.ചന്ദ്രശേഖരൻ, സീനിയർ ഓഫിസർ അഞ്ജു റേച്ചൽ കുരുവിള എന്നിവര്‍ കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെ ഇ.ഡി ഓഫിസിലെത്തിയതാണ്. മടങ്ങിയത് ഇന്നു രാവിലെ 11 മണിയോട് അടുത്ത സമയത്തും. സിഎംആർഎലും എക്സാലോജിക്കുമായുള്ള സാമ്പത്തിക ഇടപാടുകളുടെ രേഖകൾ, സിഎംആർഎൽ മറ്റു രാഷ്ട്രീയ നേതാക്കൾക്കും മറ്റും സംഭാവന നൽകിയതിന്റെ വിവരങ്ങൾ എല്ലാം ഇവരില്‍നിന്നു ചോദിച്ചറിഞ്ഞതായാണ് സൂചന. ഇതു സംബന്ധിച്ചുള്ള എല്ലാ രേഖകളും ഹാജരാക്കാൻ ഇ.ഡി നിർദേശിച്ചിരുന്നു. ഇതിനൊപ്പമാണ് ശശിധരൻ കർത്തയോടും ഹാജരാകാൻ നിർദേശിച്ചിരുന്നത്. എന്നാൽ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കർത്ത ഹാജരാകുന്നതിൽനിന്നു വിട്ടുനിന്നു. അദ്ദേഹത്തിന് വീണ്ടും നോട്ടിസ് അയയ്ക്കുമെന്ന് ഇ.ഡി വൃത്തങ്ങൾ പറഞ്ഞതിനു പിന്നാലെ ഇന്നലെ രാത്രി തന്നെ നോട്ടിസ് കൈമാറി. ഇന്നു പകൽ‍ പത്തു മണിക്ക് ഹാജരാകാനായിരുന്നു നിർദേശം. എന്നാൽ ഇ ഡിയുടെ നിർദേശം തള്ളി ശശിധരൻ കർത്ത ഇന്നും ഹാജരായില്ല.

Related Articles

Latest Articles