Co-Producer's Complaint!! A case has been filed against the producers of RDX movie, including the charge of cheating
കൊച്ചി: ആര്‍ഡിഎക്‌സ് സിനിമയുടെ നിർമ്മാതാക്കള്‍ക്കെതിരെ കേസ്. തൃപ്പൂണിത്തുറ പൊലീസാണ് വഞ്ചന, ഗൂഢാലോചന കുറ്റം എന്നിവ ചുമത്തി കേസെടുത്തത്. ആര്‍ഡിഎക്‌സ് സിനിമയുടെ നിർമ്മാതകളായ സോഫിയ പോള്‍, ജെയിംസ് പോള്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. തൃപ്പൂണിത്തുറ മജിസ്ട്രേറ്റ് കോടതിയുടെ നിർദ്ദേശ പ്രകാരമാണ് നടപടി. തൃപ്പൂണിത്തുറ സ്വദേശിയും സിനിമയുടെ സഹനിർമ്മാതാവുമായ അഞ്ജന അബ്രഹാമിന്റെ പരാതിയിലാണ് നടപടി. സിനിമയുടെ നിര്‍മാണത്തിനായി 6 കോടി നല്‍കിയ തനിക്ക് 30 ശതമാനം ലാഭവിഹിതം നല്‍കാമെന്ന ഉറപ്പ് പാലിച്ചില്ലെന്നായിരുന്നു പരാതി.
രാഷ്ട്രീയ സ്വാധീനമുള്ള ഇരുവരും തന്നെ ഭീഷണിപ്പെടുത്തിയെന്നും അഞ്ജന പരാതിയില്‍ പറയുന്നു. ‘ആറ് കോടി രൂപയാണ് സിനിമക്ക് വേണ്ടി മുടക്കിയത്. 30 ശതമാനം ലാഭവിഹിതമാണ് വാഗ്ദാനം ചെയ്തത്. എന്നാല്‍ വാഗ്ദാനം പാലിക്കുകയോ മുടക്കിയ പണത്തിന്റെ കണക്ക് നല്‍കിയിട്ടോയില്ല. പിന്നീട് കൊച്ചി സിറ്റി പൊലീസ് കമ്മീഷണറെ സമീപിച്ചെങ്കിലും പരാതി സ്വീകരിക്കാന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്,’ പരാതിയില്‍ പറയുന്നു.
വ്യാജ രേഖകള്‍ ഉണ്ടാക്കി നിർമ്മാണ ചെലവ് ഇരട്ടിയിലേറെയായി പെരുപ്പിച്ച് കാണിച്ചെന്നും സിനിമയുടെ ചിലവും വരുമാനവും സംബന്ധിച്ച് സാമ്പത്തിക രേഖകള്‍ പരിശോധിക്കാന്‍ അനുവദിച്ചില്ലെന്നും പരാതിയില്‍ പറയുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ സൂപ്പര്‍ ഹിറ്റ് സിനിമകളിലൊന്നായിരുന്നു ആര്‍ഡിഎക്സ്.
ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…