മെക്സിക്കോ: ദശലക്ഷക്കണക്കിന് ഡോളര്‍ വിലമതിക്കുന്ന കൊക്കെയ്നുമായി പറന്ന പ്രൈവറ്റ് ജെറ്റ് വിമാനം മെക്സിക്കന്‍ ഹൈവേയില്‍ ഇടിച്ചിറക്കി. വിമാനം പൂര്‍ണമായും കത്തി നശിച്ചു. വെനസ്വേലയില്‍ നിന്നും പറന്നുയര്‍ന്ന ഹോക്കര്‍ 700 വിഭാഗത്തില്‍പ്പെട്ട വിമാനമാണ് യൂകാറ്റാന്‍ മേഖലയിലെ ഹൈവേയില്‍ ഇടിച്ചിറക്കിയത്.
വിമാനം മെക്സിക്കന്‍ വ്യോമപരിധിയില്‍ കടന്നത് മുതല്‍ മെക്സിക്കന്‍ മിലിട്ടറി കൊക്കെയ്ന്‍ വിമാനത്തെ നിരീക്ഷിക്കുകയായിരുന്നു. രണ്ട് മിലിട്ടറി വിമാനങ്ങളാണ് കൊക്കെയ്ന്‍ വിമാനത്തെ പിന്തുടര്‍ന്നത്. വിമാനത്തിലുണ്ടായിരുന്നവര്‍ സമീപത്തെ കാട്ടിലേക്ക് ഓടി രക്ഷപ്പെട്ടതായാണ് റിപ്പോര്‍ട്ട്. മിലിട്ടറിയില്‍ നിന്നും രക്ഷപ്പെടാന്‍ വിമാനത്തിനുള്ളിലുള്ളവര്‍ തന്നെ ലാന്‍ഡിംഗിന് ശേഷം വിമാനം അഗ്നിക്കിരയാക്കിയതാകാമെന്നും സൂചനയുണ്ട്.
സമീപത്ത് തന്നെ തകര്‍ന്ന വിമാനത്തില്‍ കടത്താന്‍ ശ്രമിച്ച 4.9 ദശലക്ഷം ഡോളര്‍ വിലമതിക്കുന്ന 390 കിലോഗ്രാം കൊക്കെയ്ന്‍ നിറച്ച ഒരു ട്രക്ക് മിലിട്ടറി അധികൃതര്‍ കണ്ടെടുത്തു. മയക്കുമരുന്ന് കള്ളക്കടത്ത് വ്യാപകമായ മെക്സിക്കോയില്‍ തോക്കുകളും കൊക്കെയ്നുമായി വന്ന രണ്ട് വിമാനങ്ങള്‍ ജനുവരിയില്‍ ഇതേ പ്രദേശത്ത് വച്ച് പൊലീസ് പിടിച്ചെടുത്തിരുന്നു.
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദികളിലൊന്നായ മിസിസിപ്പി നദിയുടെ ചരിത്രത്തിൽ ഇത്തരം വിസ്മയകരവും ഭയാനകവുമായ നിമിഷങ്ങൾ ഒന്നിലധികം തവണ സംഭവിച്ചിട്ടുണ്ട്.…
രണ്ടാം ലോകമഹായുദ്ധം ലോകചരിത്രത്തിന് നൽകിയത് യുദ്ധത്തിന്റെ ഭീകരതകൾ മാത്രമല്ല, ഇന്നും ചുരുളഴിയാത്ത നൂറുകണക്കിന് നിഗൂഢതകൾ കൂടിയാണ്. അത്തരത്തിൽ ചരിത്രകാരന്മാരെയും നിധി…
ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് തനിക്ക് കാണണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവന…
യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ഇപ്പോൾ…