Coimbatore Car Bomb Blast; One more person was arrested and arrested by NIA, Taha Naseer, a native of Podanur
ചെന്നൈ: കോയമ്പത്തൂരിലെ ക്ഷേത്രത്തിന് മുന്നിൽ നടന്ന കാർ ബോംബ് സ്ഫോടനത്തിൽ പ്രധാന കണ്ണികളിലൊരാളെ കൂടി അറസ്റ്റ് ചെയ്ത് എൻഐഎ. പോടനൂർ തിരുമലൈ നഗർ സ്വദേശി താഹ നസീർ (27) ആണ് അറസ്റ്റിലായത്. കോയമ്പത്തൂരിലെ ഒരു കാർ സെയിൽസ് ആൻഡ് സർവീ സ് സെന്ററിലെ ജീവനക്കാരനാണ് ഇയാൾ. സ്ഫോടനവുമായി ബന്ധപ്പെട്ട് പതിനഞ്ചാമത്തെ അറസ്റ്റാണ് എന്‍ഐഎ രേഖപ്പെടുത്തിയിരിക്കുന്നത്.
കൊല്ലപ്പെട്ട ജമീഷാ മൂബീന്റെ ഏറ്റവും അടുത്ത കൂട്ടാളിയാണ് പിടിയിലായ താഹനസീര്‍. ജമീഷയ്ക്കും മറ്റൊരു പ്രതിയായ മുഹമ്മദ് തൗഫീക്കിനുമൊപ്പം സ്‌ഫോടനം നടത്താന്‍ ഇയാള്‍ ഗൂഡാലോചന നടത്തിയെന്നാണ് കണ്ടെത്തൽ. ഐഎസ്‌ഐഎസ് പ്രേരണയാല്‍ രാജ്യത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. കാറില്‍ സ്‌ഫോടക വസ്തുക്കളുമായി എത്തിയ ജമേഷ മുബീന്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. ഇയാള്‍ താമസിച്ചിരുന്ന പ്രദേശത്ത് ആക്രമണത്തിന് ഒരാഴ്ച മുമ്പ് താഹനസീറും കൂട്ടാളി തൗഫീഖും സന്ദര്‍ശിച്ചിരുന്നു.
താഹനസീറിന്റെ ഡിജിറ്റല്‍ ഉപകരണം പരിശോധിച്ചതില്‍ നിന്നും ഐഎസ്‌ഐഎസിന്റെ ലേഖനങ്ങളില്‍ നിന്നും പ്രചോദനം കൊണ്ടാണ് ഇയാള്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടതെന്ന് വ്യക്തമായിട്ടുണ്ട്.
പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…
ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചു. രാഷ്ട്രപതിയുടെ അംഗരക്ഷക സംഘമായ പ്രസിഡന്റ്സ് ബോഡിഗാർഡിൽ…
പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ദീപാവലി ദിനത്തിൽ ഇന്ത്യൻ സൈനികരുടെ മനോവീര്യം കുറഞ്ഞിരിക്കുകയാണെന്ന് പറഞ്ഞെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ വ്യാജമെന്ന്…
ജമ്മു കാശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയുടെ പരിശോധനാ കേന്ദ്രത്തിന് നേരെ ഭീരുക്കൾ നടത്തുന്ന തരത്തിൽ തീവ്രവാദികൾ ആക്രമണം അഴിച്ചുവിട്ടു. വഴിയിൽ…
ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്ക് താമസിക്കുന്നതിനുള്ള ഓൺലൈൻ റൂം ബുക്കിംഗ് ഇന്ന് (നവംബർ 11) വൈകിട്ട് അഞ്ചിന് ആരംഭിക്കും. ആദ്യഘട്ടത്തിൽ 15…
നിക്ഷേപ തട്ടിപ്പ് ആരോപണത്തിൽ ബി.എൽ.എം ഗ്രൂപ്പ് ചെയർമാൻ ആർ. പ്രേംകുമാറിനെതിരായ നടപടികൾ ശക്തമാക്കി ക്രൈംബ്രാഞ്ച്. കേസിൽ പ്രേംകുമാറിന്റെ അറസ്റ്റ് ഉറപ്പാക്കുന്നതിനുള്ള…