പ്രതീകാത്മക ചിത്രം
മുംബൈ: ചെറിയ ഇടവേളയ്ക്ക് ശേഷം മഹാരാഷ്ട്ര വീണ്ടും തണുപ്പിലേക്ക്. സംസ്ഥാനത്തെ പൂനെയിൽ ജനുവരി 29- മുതൽ ഫെബ്രുവരി 2- വരെ താപനില 10 ഡിഗ്രിയായി കുറയാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകി.
മഹാരാഷ്ട്രയിലെ മറ്റൊരു മഹാനഗരമായ മുംബൈയിൽ താപനില ഇതിലും താഴെയാകാൻ സാധ്യതയുണ്ട്. അഫ്ഗാനിസ്ഥാനിലെ പടിഞ്ഞാറൻ മേഖലയിൽ നിന്നും കിഴക്കോട്ട് നീങ്ങുന്ന തണുത്ത കാറ്റിന്റെ വ്യതിചലനമാണ് സംസ്ഥാനത്തെ താപനില കുറയാൻ കാരണമാകുന്നത്. കാറ്റിന്റെ വ്യതിചലനത്തെതുടർന്ന് തെക്കുപടിഞ്ഞാറൻ രാജസ്ഥാനിൽ ചുഴലിക്കാറ്റ് രൂപപ്പെടാനും സാധ്യതയുണ്ട്.
കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് മുംബൈയിലെ താപനില അല്പം ഉയർന്ന നിലയിൽ അനുഭവപ്പെട്ടു തുടങ്ങിയത്. താപനില 10 ഡിഗ്രിയായി കുറയുകയാണെങ്കിൽ കൊടും തണുപ്പിനെ പ്രതിരോധിക്കുന്നതിനായി അധികൃതർ മുമ്പ് നിർദ്ദേശിച്ച മാർഗങ്ങൾ വീണ്ടും സ്വീകരിക്കേണ്ടി വരും.
ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…