naval-officer
മലപ്പുറം; ചാലിയാര്‍ പുഴയില്‍ കുളിക്കുന്നതിനിടെ കോളജ് അധ്യാപകന്‍ മുങ്ങി മരിച്ചു. നിലമ്ബൂര്‍ അമല്‍ കോളജിലെ കായികാധ്യാപകനും കണ്ണൂര്‍ ചാലാട് പള്ളിയാമൂല സ്വദേശിയുമായ മുഹമ്മദ് നജീബ് (37) ആണ് മരിച്ചത്.രാവിലെ എട്ട് മണിയോടെയാണ് അപകടം.
ബന്ധുക്കള്‍ക്കൊപ്പം ചാലിയാര്‍ പുഴയുടെ മൈലാടി കടവില്‍ കുളിക്കുന്നതിനിടയിലാണ് നജീബ് അപകടത്തില്‍പ്പെട്ടത്. ഭാര്യയുടെ മാതൃ സഹോദരിയുടെ ഭര്‍ത്താവ് ഹുസൈന്‍, അവരുടെ പിതാവ് മുഹമ്മദ് കുട്ടി എന്നിവര്‍ക്കൊപ്പമാണ് നജീബ് കുളിക്കാനിറങ്ങിയത്.ഭാര്യയും കുട്ടികളുമടക്കമുള്ളവര്‍ പുഴക്കരയില്‍ എത്തിയിരുന്നെങ്കിലും പുഴയില്‍ ഇറങ്ങിയിരുന്നില്ല.
കുളിക്കുന്നതിനിടെ ശരീരം തളര്‍ന്ന മുഹമ്മദ് കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് നജീബ് വെള്ളത്തില്‍ മുങ്ങിയത്. ഹുസൈനും മുഹമ്മദ് കുട്ടിയും ഒഴുക്കില്‍പ്പെട്ടെങ്കിലും സമീപത്ത് മീന്‍പിടിക്കുകയായിരുന്ന നിലമ്ബൂര്‍ ചാരംകുളം സ്വദേശി ഷാജി രക്ഷപ്പെടുത്തുകയായിരുന്നു. അഗ്‌നിശമന സേനയും പോലീസും നാട്ടുകാരും തിരച്ചില്‍ നടത്തിയാണ് 9.20 ഓടെ നജീബിന്റെ മൃതദേഹം അപകടം നടന്ന കടവിന് സമീപത്തു നിന്ന് കണ്ടെടുത്തത്. മൃതദേഹം പോലീസ് ഇന്‍ക്വസ്റ്റിന് ശേഷം നിലമ്ബൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബെയ്‌സ് ബോള്‍ ടീം മാനേജറായ നജീബ് അസമില്‍ നടക്കുന്ന ദേശീയ ബെയ്‌സ് ബോള്‍ ചാമ്ബ്യന്‍ഷിപ്പിന് യൂണിവേഴ്‌സിറ്റി ടീമിനൊപ്പം ഇന്ന് രാത്രി യാത്ര തിരിക്കാനിരിക്കെയാണ് അപകടത്തില്‍പ്പെട്ടത്.
സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…