ഇന്ത്യയെ പ്രകോപിപ്പിക്കാനായി അരുണാചൽ പ്രദേശിലെ 15 സ്ഥലങ്ങൾക്ക് ചൈനീസ് അർത്ഥം വരുന്ന പേരുകൾ കഴിഞ്ഞ ദിവസം ചൈന നൽകിയിരുന്നു. ഇത് സത്യത്തിൽ ചൈനയുടെ സ്ഥിരം പരിപാടിയാണ്. ഇന്ത്യയുടെ ഭൂഭാഗങ്ങളുടെ പേരുകൾ മാറ്റുക. ഭൂപടം മാറ്റിവരക്കുക. ഇന്ത്യൻ അതിർത്തികളിലേക്ക് കയറി പെയിന്റ് അടിക്കുക എന്നിവയൊക്കെ ചൈനയുടെ തമാശകളാണ്. ഇതിന്റെ കാരണം മറ്റൊന്നുമല്ല ചൈനാക്കാരാണെങ്കിലും അവരും അടിസ്ഥാനപരമായി കമ്മികളാണല്ലോ. 2017 ലും ഇത്തരത്തിൽ അരുണാചൽ പ്രദേശിലെ ചില ഭാഗങ്ങളുടെ പേരുകൾ ചൈന മാറ്റിയിരുന്നു. അന്ന് ദലൈലാമ അരുണാചൽ പ്രദേശ് സന്ദർശിച്ചു എന്നതാണ് കാരണം. ഇപ്പോഴത്തെ കാരണം ടിബറ്റിനെ കുറിച്ച് മിണ്ടരുത്. ടിബറ്റ് തങ്ങളുടെ അവിഭാജ്യഘടകമാണ്. ടിബറ്റൻ പ്രവാസി സർക്കാരിനെ സഹായിക്കരുത് എന്നൊക്കെ ആവശ്യപ്പെട്ട് ഇന്ത്യയിലെ ചൈനീസ് എംബസി ഇന്ത്യൻ പാർലമെന്റാങ്ങ്ൾക്ക് കത്ത് നൽകിയിരുന്നു. അത് പള്ളിയിൽ പോയി പറഞ്ഞാൽ മതിയെന്ന് ജനപ്രതിനിധികൾ തുറന്നടിച്ചതിന്റെ പിണക്കത്തിലാണ് ചൈന പേരുകൾ മാറ്റിയത്. ആരെങ്കിലും വേറെ പേരിട്ടാൽ സ്ഥലം അങ്ങോട്ടേക്ക് ഒഴുകിപ്പോകില്ലെന്നും അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകമെന്നുമാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്. രസകരമായ സംഗതി നമ്മുടെ സൈബർ പോരാളികൾ ചൈനക്ക് അതെ നാണയത്തിൽ തിരിച്ചടി നൽകുന്നു എന്നതാണ്. ഹർപ്രീത് എന്ന ട്വിറ്റർ ഉപയോക്താവ് ചൈനീസ് നഗരമായ ബെയ്ജിങിന് ഭുജംഗ് നഗർ എന്നും ടിബറ്റൻ തലസ്ഥാനമായ ലാഹ്‌സക്ക് ലക്ഷ്മൺ ഗഡ് എന്നും ഗ്വാങ് ഷൂ വിന് ഘണ്ടാ ഘർ എന്നും പേര് നൽകിയതോടെയാണ് ചൈനക്കുള്ള ഇന്ത്യൻ തിരിച്ചടിക്ക് തുടക്കമായത്. പെട്ടെന്ന്, ചൈനീസ്
സ്ഥലങ്ങൾ പുനർനാമകരണം ചെയ്യാനായി കൂടുതൽ സൈബർ പോരാളികൾ ഹർപ്രീതിനൊപ്പം ചേർന്നു. രാജ്യത്തെ ഏറ്റവും വലിയ നഗരമായ ഷാങ്ഹായ് ‘ശംഭുനഗർ’ ആയി മാറുകയും സിൻജിയാങ്ങിന്റെ പ്രദേശം ‘ശിവഗംഗ നഗർ’ ആയിമാറുകയും ചെയ്തു. ചൈനീസ് നഗരങ്ങൾ മാത്രമല്ല ചൈനീസ് പ്രധാനമന്ത്രി ഷി ജിൻപിംഗ് പോലും ആക്രമണത്തിന് ഇരയായി. അദ്ദേഹത്തിന് ശ്രീ ജടാശങ്കർ എന്ന പേരാണ് ലഭിച്ചത് പ്രതീക്ഷിച്ചതുപോലെ, കുപ്രസിദ്ധ നഗരമായ വുഹാന് വളരെ രസകരമായ പേരുകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് ചംദാഗർ നഗർ , കൊവിഡ്പൂർ, കീടാണു പ്രദേശ് വൈറസ്-പൂർ തുടങ്ങി നിരവധി വൈറസുകളുമായും വവ്വാലുമായും ബന്ധപ്പെട്ട പേരുകളാണ് വുഹാനെ തേടിയെത്തുന്നത്.
ജോധ്പൂര്‍ : ഭാരതത്തിന്റെ ഏറ്റവും വലിയ വ്യോമാഭ്യാസമായ 'തരംഗ് ശക്തി'യുടെ ഭാഗമായി തദ്ദേശീയ പ്രതിരോധ നിര്‍മ്മാണ കരുത്ത് ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍…
നമ്മുടെ പരിസരം എത്രത്തോളം വൃത്തിയാകണമെങ്കിലും നമ്മള്‍ സ്വയം തീരുമാനിയ്ക്കണം. വ്യക്തിശുചിത്വം പോലെ തന്നെ പ്രധാനപ്പെട്ടതാണ് പരിസര ശുചിത്വവും. ചില ആളുകള്‍…
കേരളത്തിന്റെ സാംസ്‌കാരിക രംഗത്ത് സമാനതകളില്ലാത്ത സംഭാവനകള്‍ നല്‍കിയ പ്രമുഖ നാടകപ്രവര്‍ത്തകനും സംഘാടകനും ചലച്ചിത്രകാരനുമാണ് സൂര്യ കൃഷ്ണമൂര്‍ത്തി. ലോകത്തെ ഏറ്റവും വലിയ…
തിരുവനന്തപുരം : സി എം ആര്‍ എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍മന്ത്രി പി.എ.…
തിരുവനന്തപുരം : മലപ്പുറത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങളിലേക്ക് ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്ര നടത്തിയതിന് പണം മുടക്കിയത് ആരെന്ന് ഇനിയും മുഖ്യമന്ത്രി…
ഒരു കാലത്ത് മലയാള സിനിമയില്‍ മിന്നിത്തിളങ്ങിയിരുന്ന താരസഹോദരിമാരായിരുന്നു അംബികയും അനുജത്തി രാധയും. ഇരുവരും തുടര്‍ന്ന് 'എ.ആര്‍.എസ്. സ്റ്റുഡിയോസ്' എന്ന പേരില്‍…