കേണൽ മൻപ്രീത് സിങ്ങിന് ആറുവയസുകാരനായ മകൻ സൈനിക വേഷം ധരിച്ച് സല്യൂട്ട് നൽകിയപ്പോൾ
ജമ്മു കശ്മീർ അനന്ത്‍നാഗ് ജില്ലയിലെ കോകെർനാഗില്‍ തീവ്രവാദികളുമായി ഉണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യുവരിച്ച കേണൽ മൻപ്രീത് സിങ്ങിന് ആറുവയസുകാരനായ മകൻ സൈനിക വേഷം ധരിച്ച് സല്യൂട്ട് നൽകി. പഞ്ചാബിലെ മൊഹാലി ജില്ലയിലെ മുല്ലൻപുരിലെ അദ്ദേഹത്തിന്റെ വീട്ടില്‍ ഭൗതികദേഹം എത്തിച്ചപ്പോഴാണ് സൈനിക വേഷം ധരിച്ച് മകൻ അന്തിമോപചാരം അർപ്പിച്ചത്. രണ്ടു വയസ്സുള്ള മകളും അദ്ദേഹത്തിന് സല്യൂട്ട് നൽകി. ഭാരതത്തിന്റെ വീരപുത്രനെ അവസാനമായി ഒരു നോക്ക് കാണുവാൻ വൻ ജനക്കൂട്ടമാണ് ഒഴുകിയെത്തിയത്.
കോകെർനാഗിലെ നിബിഡ വനങ്ങളിൽ ഭീകരരെ തുരത്തുന്നതിനിടെയാണ്, 19 രാഷ്ട്രീയ റൈഫിൾസ് കമാൻഡിങ് ഓഫിസർ മൻപ്രീത് സിങ് , മേജർ ആഷിഷ് ധോഞ്ചക്, ജമ്മു കശ്മീർ പോലീസിലെ ഡെപ്യൂട്ടി സൂപ്രണ്ട് ഹിമൻയുൻ മുസമിൽ ഭട്ട് എന്നിവർ വീരമൃത്യു വരിച്ചത്. മറ്റു രണ്ടുപേരുടെയും ഭൗതികദേഹം നേരത്തേ സംസ്കരിച്ചിരുന്നു.
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…