പാങ്ങോട് സൈനിക കേന്ദ്രത്തിൽ മെഗാ വിമുക്തഭട സംഗമത്തിൽ നിന്ന്
തിരുവനന്തപുരം: ദക്ഷിണ കരസേനാ ആസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തിൽ വിപുലമായ വിമുക്തഭട സംഗമം സംഘടിപ്പിച്ചു. ദക്ഷിണ ഭാരത് ഏരിയ ചീഫ് ഓഫ് സ്റ്റാഫ് മേജർ ജനറൽ ആർ.എം. ശ്രീനിവാസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. രാജ്യത്തിന് വേണ്ടി സേവനമനുഷ്ഠിച്ച ധീര സൈനികരോടുള്ള ആദരവും കൃതജ്ഞതയും പ്രകടിപ്പിക്കുന്നതിനായി സംഘടിപ്പിച്ച ചടങ്ങിൽ പാങ്ങോട് സ്റ്റേഷൻ കമാൻഡർ ബ്രിഗേഡിയർ അനുരാഗ് ഉപാധ്യായ ഉൾപ്പെടെയുള്ള പ്രമുഖ ഉദ്യോഗസ്ഥർ പങ്കെടുത്തു. ഏകദേശം 1240-ഓളം വിമുക്തഭടന്മാരാണ് സംഗമത്തിൽ പങ്കുചേർന്നത്.
വിമുക്തഭടന്മാരുടെയും അവരുടെ ആശ്രിതരുടെയും ക്ഷേമത്തിന് കരസേന പ്രതിജ്ഞാബദ്ധമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മേജർ ജനറൽ ആർ.എം. ശ്രീനിവാസ് പറഞ്ഞു. ആധുനിക കാലഘട്ടത്തിൽ സൈനികർക്കും വിമുക്തഭടന്മാർക്കുമെതിരെയുള്ള ഇന്റർനെറ്റ് തട്ടിപ്പുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. വിമുക്തഭടന്മാർ നേരിടുന്ന വിവിധ പ്രശ്നങ്ങൾക്കും പരാതികൾക്കും അടിയന്തര പരിഹാരം കാണാൻ പ്രത്യേക സംവിധാനങ്ങൾ സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടാതെ രാജ്യത്തുടനീളമുള്ള 18 റെക്കോർഡ് ഓഫീസുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർമാരും, ഇ.സി.എച്ച്.എസ് സെൽ, കരസേനാ, വ്യോമസേനാ, നാവികസേനാ എന്നീ വിഭാഗങ്ങളിലെ വെറ്ററൻ സെൽ ഉദ്യോഗസ്ഥർ, സ്പർശ്, കാൻ്റീൻ, സൈനിക വെൽഫെയർ ബോർഡ് എന്നിവയിലെ ഉദ്യോഗസ്ഥരും പരാതികളും, പെൻഷനുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ ഇവിടെ സന്നിഹിതരായിരുന്നു കൂടാതെ, കണ്ണ്, ദന്ത, കേൾവി പരിശോധന കൗണ്ടറുകൾ ഉൾപ്പെടെ നിരവധി പരിപാടികളും സംഘടിപ്പിച്ചു.
ഇന്ത്യൻ സൈന്യത്തിന്റെ വിമുക്തഭടന്മാർക്കൊപ്പം നിൽക്കാനുള്ള പ്രതിബദ്ധത വീണ്ടും ഉറപ്പിച്ചുകൊണ്ട് മേള സമാപിച്ചു.
ബെംഗളൂരു: ക്ഷേത്രങ്ങളുടെ ഭരണസംവിധാനവും പരമ്പരാഗത അവകാശങ്ങളും സംബന്ധിച്ച ചർച്ചകൾക്ക് വീണ്ടും പ്രാധാന്യം നൽകുകയാണ് ഗാലി ആഞ്ജനേയ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട…
മരത്തിലും കല്ലിലും കൊത്തിവെച്ച ചരിത്രം, നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും വിസ്മയം തീർക്കുന്ന വാസ്തുവിദ്യ, രാജഭരണകാലത്തെ കലാസൗന്ദര്യവും സാങ്കേതിക മികവും. തിരുവിതാംകൂർ രാജവംശത്തിന്റെ…
കേരളത്തിലെ സർക്കാർ നിയമനങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന പി.എസ്.സി പരീക്ഷാ ക്രമക്കേട് കേസിൽ അന്വേഷണം നിർണായക ഘട്ടത്തിലേക്ക്. സംസ്ഥാന ആസൂത്രണ…
ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭാര്യയ്ക്ക് കോൺഗ്രസ് ടിക്കറ്റ് ലഭിക്കുന്നതിനായി പ്രിയങ്ക ഗാന്ധി വാദ്രയ്ക്ക് നേരിട്ട് ഏഴുകോടി രൂപ നൽകിയെന്ന ആരോപണവുമായി ഹരിയാന…
ആഗോളതലത്തിലുള്ള സാമ്പത്തിക അനിശ്ചിതത്വങ്ങളെയും വെല്ലുവിളികളെയും അതിജീവിച്ചുകൊണ്ട് ലോകത്തിന്റെ സാമ്പത്തിക ഭൂപടത്തിൽ ചരിത്രനേട്ടത്തിനൊരുങ്ങി ഭാരതം. 2026-27 സാമ്പത്തിക വർഷത്തോടെ രാജ്യത്തിന്റെ ചരക്ക്-സേവന…
തിരുവനന്തപുരം: പെൻഷൻകാരുടെ വിവിധ ആവശ്യങ്ങൾ പരിഗണിക്കുന്നതിൽ സംസ്ഥാന സർക്കാർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് ഭാരതീയ രാജ്യ പെൻഷനേഴ്സ് മഹാസംഘ് (BRPMS)…