ഛത്തീസ്ഗഡിൽ കീഴടങ്ങിയ കമ്മ്യൂണിസ്റ്റ് ഭീകരർ
കമ്മ്യൂണിസ്റ്റ് ഭീകരത അവസാനിപ്പിക്കാനുള്ള ശക്തമായ നടപടികളുമായി കേന്ദ്ര സർക്കാർ മുന്നോട്ട് പോകുന്നതിനിടെ ഛത്തീസ്ഗഡിൽ വീണ്ടും കമ്മ്യൂണിസ്റ്റ് ഭീകരരുടെ കൂട്ട കീഴടങ്ങൽ. ഇന്ന് സുക്മ ജില്ലയിൽ 11 സ്ത്രീകൾ ഉൾപ്പെടെ 33 കമ്മ്യൂണിസ്റ്റ് ഭീകരർ സുരക്ഷാ സേനയ്ക്ക് മുന്നിൽ കീഴടങ്ങി. ഇവരിൽ 17 പേർ പോലീസ് തലയ്ക്ക് വിലയിട്ടിരുന്നവരാണ്.സംസ്ഥാന പോലീസിലെയും സിആർപിഎഫിലെയും മുതിർന്ന ഉദ്യോഗസ്ഥർക്ക് മുന്നിലാണ് സംഘം കീഴടങ്ങാൻ എത്തിയതെന്നാണ് വിവരം.പിഎൽജിഎ (പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമി) കമ്പനി, മാവോയിസ്റ്റ് ഏരിയ കമ്മിറ്റി എന്നിവയിലെ അംഗങ്ങളാണ് കീഴടങ്ങിയിട്ടുള്ളത്.
വിദൂര ഗ്രാമങ്ങളിലെ വികസന പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന് ലക്ഷ്യമിട്ടുള്ള സംസ്ഥാന സർക്കാരിന്റെ ‘നിയാദ് നെല്ലാനർ’ (നിങ്ങളുടെ നല്ല ഗ്രാമം) പദ്ധതിയും പുതിയ കീഴടങ്ങൽ, പുനരധിവാസ നയവുമാണ് കമ്മ്യൂണിസ്റ്റ് ഭീകരരുടെ കൂട്ട കീഴടങ്ങിലേക്ക് നയിക്കുന്നത്.നേരത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഛത്തീസ്ഗഡിലെ നക്സൽ ബാധിത പ്രദേശമായിരുന്ന ദന്തേവാഡയിൽ സന്ദർശനം നടത്തിയ വേളയിൽ 2026 മാർച്ചിൽ മുൻപായി രാജ്യത്തുനിന്നും ചുവപ്പ് ഭീകരതയെ പൂർണ്ണമായും തുടച്ചുനീക്കുമെന്ന് വ്യക്തമാക്കിയിരുന്നു
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…