ചെന്നൈ: ജോലി ചെയ്യുന്ന ഇടങ്ങളിൽ ഒരു ജീവനക്കാരന്റെ കഠിനാധ്വാനവും വിശ്വസ്തതയും അംഗീകരിക്കപ്പെടുന്നത് ഏറെ സന്തോഷം പകരുന്ന ഒരു കാര്യമാണ്. എന്നാൽ ഇതിനൊപ്പം സ്വപ്‌ന തുല്യമായ സമ്മാനങ്ങളും കൂടി ആകുമ്പോള്‍ അത് നൽകുന്നത് ഇരട്ടിമധുരമാണ്.ഇപ്പോഴിതാ ഇത്തരത്തില്‍ കമ്പനിയോട് ഏറ്റവും കൂറും ആത്മാര്‍ത്ഥയും കാണിച്ച അഞ്ച് ജീവനക്കാരെ ഒരു കോടി രൂപ വില മതിക്കുന്ന ബി.എം.ഡബ്ല്യു ആഡംബര കാറുകള്‍ സമ്മാനമായി നല്‍കി ആദരിച്ചിരിക്കുകയാണ് തമിഴ്‌നാട്ടിലെ ഒരു കമ്പനി ഉടമ. തമിഴ്‌നാട്ടിൽ ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കിസ്ഫ്‌ളോ എന്ന ഐ.ടി. കമ്പനിയാണ് അഞ്ച് ജീവനക്കാര്‍ക്ക് ബി.എം.ഡബ്ല്യുവിന്റെ ഫൈവ് സീരീസ് ആഡംബര സെഡാന്‍ സമ്മാനമായി നല്‍കിയിരിക്കുന്നത്.ഈ വർഷം പത്താം വാര്‍ഷികം ആഘോഷിക്കുന്ന കമ്പനിയുടെ തുടക്കം മുതല്‍ ജോലി ചെയ്ത് വരുന്നവരെയാണ് സ്വപ്‌നതുല്യമായ സമ്മാനം നല്‍കി ഉടമ ആദരിച്ചത്. 80 ലക്ഷം രൂപ മുതല്‍ ഒരു കോടി രൂപ വരെ വിലയുള്ള വാഹനമാണ് ഓരോരുത്തര്‍ക്കും സമ്മാനമായി കമ്പനി നല്‍കിയത്.
ഐ ടി കമ്പനി കിസ്ഫ്‌ളോയുടെ സ്ഥാപകനായ സുരേഷ് സംബന്ധമാണ് കമ്പനിയുടെ മുതിര്‍ന്ന ജീവനക്കാര്‍ക്ക് സമ്മാനം കൈമാറിയത്. വൈസ് പ്രസിഡന്റ് പ്രസന്ന രാജേന്ദ്രന്‍, ചീഫ് പ്രൊഡക്ട് ഓഫീസര്‍ ദിനേഷ് വരദരാജന്‍, പ്രൊഡക്ട് മാനേജ്‌മെന്റ് ഡയറക്ടര്‍ കൗശിക്രം കൃഷ്ണസായി, എന്‍ജിനീയറിങ്ങ് വിഭാഗം ഡയറക്ടര്‍മാരായ വിവേക് മധുരൈ, ആദി രാമനാഥന്‍ എന്നീ അഞ്ച് ജീവനക്കാര്‍ക്കാണ് നീലയും കറുപ്പം നിറങ്ങളിലുള്ള ബി.എം.ഡബ്ല്യു 5 സീരീസ് സമ്മാനിച്ചത്. എന്നാൽ അപ്രതീക്ഷിത സമ്മാനമായാണ് ഈ വാഹനങ്ങള്‍ ഈ ജീവനക്കാരുടെ കൈകളിലെത്തിയിരിക്കുന്നത്. ചെന്നൈയിലെ ട്രേഡ് സെന്ററില്‍ നടന്ന ആഘോഷ പരിപാടികള്‍ക്കിടെയാണ് ഇവര്‍ക്കുള്ള സമ്മാനങ്ങള്‍ ഇവിടേക്ക് എത്തിയത്. തന്റെ ഉയര്‍ച്ചയിലും താഴ്ച്ചയിലും കൂടെ നിന്നവരാണ് ഇവരെന്നും, ആഡംബര വാഹനത്തില്‍ കുറഞ്ഞ സമ്മാനമൊന്നും ഇവര്‍ക്ക് നല്‍കാന്‍ സാധിക്കില്ലെന്നുമാണ് വാഹനം കൈമാറി കൊണ്ട് കമ്പനിയുടെ സ്ഥാപകന്‍ അഭിപ്രായപ്പെട്ടത്. അതേസമയം ജീവനക്കാര്‍ക്ക് ബി.എം.ഡബ്ല്യു 5 സീരീസ് സമ്മാനിച്ച കമ്പനിയുടെ സ്ഥാപകനായ സുരേഷ് സംബന്ധം കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി ബി.എം.ഡബ്ല്യു 6 സീരീസാണ് ഉപയോഗിക്കുന്നത്.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…