India

മേക്ക് ഇൻ ഇന്ത്യ; ഇലക്ട്രോണിക്സ് രംഗത്ത് വമ്പൻ കുതിപ്പ്; ആപ്പിളിന്റെ ഐ ഫോൺ 13 നിർമ്മിക്കാനൊരുങ്ങി ഇന്ത്യ

ദില്ലി:ഇലക്ട്രോണിക്സ് രംഗത്ത് ഇന്ത്യ കുതിക്കുകയാണ്. ലോകത്തെ വിവിധ ഉത്പന്നങ്ങളുടെ നിർമ്മാണ ഹബ്ബായി ഇന്ത്യയെ മാറ്റിത്തീർക്കാനുള്ള സ്വപ്നസാക്ഷാത്കാരത്തിലേക്ക് രാജ്യം ചുവടുവച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ആപ്പിളിന്റെ മുൻനിര മൊബൈൽ ഐഫോൺ 13 രാജ്യത്ത് നിർമ്മിക്കാനൊരുങ്ങുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. എന്നാൽ നിർമ്മാണ പങ്കാളിയായ ഫോക്‌സ്‌കോണിന്റെ ചെന്നൈയ്‌ക്ക് സമീപമുള്ള പ്ലാന്റിൽ ഐഫോൺ 13 ന്റെ നിർമ്മാണം ആരംഭിച്ചുകഴിഞ്ഞുവെന്നും റിപ്പോർട്ടുകളുണ്ട്. ലോകത്തിലെ രണ്ടാമത്തെ വലിയ സ്മാർട്ട്‌ഫോൺ വിപണിയിൽ ആപ്പിളിന്റെ സാന്നിധ്യം ശക്തിപ്പെടുത്താൻ ഇത് സഹായിക്കുമെന്ന് കമ്പനിയുടെ ഇന്ത്യൻ വക്താവ് പറഞ്ഞു,

ഇത് മാത്രമല്ല ആപ്പിൾ ഇന്ത്യയിലെ നിർമ്മാണ പങ്കാളികളായ ഫോക്‌സ്‌കോൺ, വിസ്‌ട്രോൺ എന്നിവയിലൂടെ ഐഫോൺ 13 പ്രാദേശികമായി കൂടുതൽ വിൽക്കുന്ന എല്ലാ മോഡലുകളും നിർമ്മിക്കും. കൂടാതെ മൂന്നാമത്തെ പങ്കാളിയായ പെഗാട്രോണും ഈ മാസം പ്രവർത്തനം ആരംഭിച്ചേക്കും. അഞ്ചുവർഷം മുമ്പ് 2017ൽ ഐഫോൺ എസ്ഇ ഉപയോഗിച്ച് ആപ്പിൾ ഇന്ത്യയിൽ ഐഫോണുകൾ നിർമ്മിക്കാൻ തുടങ്ങിയിരുന്നു. എന്നാൽ നിലവിൽ ഐഫോൺ 11, ഐഫോൺ 12, ഇപ്പോൾ ഐഫോൺ 13 എന്നിവയും പ്രാദേശികമായി നിർമ്മിക്കുന്നുണ്ട്. അതേസമയം 2021 സെപ്റ്റംബർ 24-ന് ലോഞ്ച് ചെയ്യുന്നതിനും ഏറ്റവും പുതിയ ഐഫോൺ മോഡലിന്റെ ഉൽപ്പാദനത്തിനും ഇടയിലുള്ള സമയപരിധി എട്ടു മാസത്തിൽ നിന്ന് ആറ്, ഏഴ് മാസമായി കുറയ്‌ക്കാൻ പ്രാദേശിക നിർമ്മാണം ആപ്പിളിനെ സഹായിച്ചിട്ടുണ്ട്.

admin

Recent Posts

ഹമാസിന്റെ ദൂതർ ഇസ്രായേൽ വിടണം; അൽ ജസീറ ടി വിക്ക് വിലക്കേർപ്പെടുത്തി ഇസ്രായേൽ; ഓഫീസുകളും ഉപകരണങ്ങളും കണ്ടുകെട്ടും

ഇസ്രയേലിൽ അൽ- ജസീറ വാർത്താ ചാനൽ അടച്ചുപൂട്ടുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന വാർത്താ ചാനലായ അൽ-ജസീറയും…

26 mins ago

തീ-വ്ര-വാ-ദി-യെ വെളുപ്പിച്ചെടുക്കാന്‍ വ്യഗ്രത…

26/11 മുംബൈ ഭീ-ക-രാ-ക്ര-മ-ണ-ത്തില്‍ കൊ-ല്ല-പ്പെട്ട ഹേമന്ത് കര്‍ക്കരെയ്ക്ക് മരണാനന്തരം ഇന്ത്യയുടെ പരമോന്നത ധീര പുരസ്‌കാരമായ അശോക് ചക്ര നല്‍കി ആദരിച്ചു.…

34 mins ago

കൊയിലാണ്ടി പുറംകടലില്‍ നിന്ന് ഇറാനിയൻ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്! കന്യാകുമാരി സ്വദേശികളായ ആറ് മത്സ്യത്തൊഴിലാളികൾ കസ്റ്റഡിയിൽ

കോഴിക്കോട് : കൊയിലാണ്ടി പുറംകടലില്‍ നിന്ന് ഇറാനിയന്‍ ബോട്ട് കോസ്റ്റ് ഗാര്‍ഡ് കസ്റ്റഡിയിലെടുത്തു. ഇറാനിൽ മത്സ്യബന്ധനത്തിന് പോയ കന്യാകുമാരി സ്വദേശികളായ…

1 hour ago

നൂപുര്‍ ശര്‍മ്മയെ തീ-ര്‍-ക്കാന്‍ ക്വ-ട്ടേ-ഷന്‍ നല്‍കിയ ഇസ്‌ളാം മതാദ്ധ്യാപകന്‍ സൂററ്റില്‍ പിടിയിലായി

പൊതുതെരഞ്ഞെടുപ്പ് അ-ട്ടി-മ-റി-ക്കാ-നും സാമുദായിക സൗഹാര്‍ദ്ദം ത-ക-ര്‍ക്കാനും ഇയാള്‍ ആഗ്രഹിച്ചിരുന്നുവെന്നതിന് ചാറ്റ് റെക്കോര്‍ഡുകള്‍ തെളിവാണ്. കേസിലെ വിശദാംശങ്ങള്‍ കണ്ടെത്താന്‍ മറ്റ് ഏജന്‍സികളുടെ…

2 hours ago

വോട്ട് ജിഹാദ്: തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലെ അവസാന ആയുധം | SEEKING THE TRUTH

വോട്ട് ജിഹാദ് വെറും ആരോപണമല്ല, ഒരു ആയുധം കൂടിയാണ്.. എന്തിനേയും ഇസ്‌ളാമികവാദത്തോട് കൂട്ടിക്കെട്ടാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണത്. ഇസ്‌ളാമിത സ്വത്വത്തോട് വോട്ടു…

3 hours ago

ഗുജറാത്തിലെ എല്ലാ മണ്ഡലങ്ങളും നാളെ പോളിംഗ് ബൂത്തിലേക്ക്

റെക്കോർഡ് ഭൂരിപക്ഷം നേടാൻ അമിത് ഷാ ! മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് നാളെ #loksabhaelection2024 #gujarat #amitshah

3 hours ago