ഐടി കമ്പനിയുടെ വാർഷികദിനത്തിൽ ഏവരെയും ഞെട്ടിച്ച് ഉടമ; തന്റെ ജീവനക്കാർക്ക് BMW 5സീരീസ് കാറുകള്‍ സമ്മാനം; ആരെയും അമ്പരിപ്പിക്കുന്ന സംഭവം ചെന്നൈയിൽ

ചെന്നൈ: ജോലി ചെയ്യുന്ന ഇടങ്ങളിൽ ഒരു ജീവനക്കാരന്റെ കഠിനാധ്വാനവും വിശ്വസ്തതയും അംഗീകരിക്കപ്പെടുന്നത് ഏറെ സന്തോഷം പകരുന്ന ഒരു കാര്യമാണ്. എന്നാൽ ഇതിനൊപ്പം സ്വപ്‌ന തുല്യമായ സമ്മാനങ്ങളും കൂടി ആകുമ്പോള്‍ അത് നൽകുന്നത് ഇരട്ടിമധുരമാണ്.ഇപ്പോഴിതാ ഇത്തരത്തില്‍ കമ്പനിയോട് ഏറ്റവും കൂറും ആത്മാര്‍ത്ഥയും കാണിച്ച അഞ്ച് ജീവനക്കാരെ ഒരു കോടി രൂപ വില മതിക്കുന്ന ബി.എം.ഡബ്ല്യു ആഡംബര കാറുകള്‍ സമ്മാനമായി നല്‍കി ആദരിച്ചിരിക്കുകയാണ് തമിഴ്‌നാട്ടിലെ ഒരു കമ്പനി ഉടമ. തമിഴ്‌നാട്ടിൽ ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കിസ്ഫ്‌ളോ എന്ന ഐ.ടി. കമ്പനിയാണ് അഞ്ച് ജീവനക്കാര്‍ക്ക് ബി.എം.ഡബ്ല്യുവിന്റെ ഫൈവ് സീരീസ് ആഡംബര സെഡാന്‍ സമ്മാനമായി നല്‍കിയിരിക്കുന്നത്.ഈ വർഷം പത്താം വാര്‍ഷികം ആഘോഷിക്കുന്ന കമ്പനിയുടെ തുടക്കം മുതല്‍ ജോലി ചെയ്ത് വരുന്നവരെയാണ് സ്വപ്‌നതുല്യമായ സമ്മാനം നല്‍കി ഉടമ ആദരിച്ചത്. 80 ലക്ഷം രൂപ മുതല്‍ ഒരു കോടി രൂപ വരെ വിലയുള്ള വാഹനമാണ് ഓരോരുത്തര്‍ക്കും സമ്മാനമായി കമ്പനി നല്‍കിയത്‌.

ഐ ടി കമ്പനി കിസ്ഫ്‌ളോയുടെ സ്ഥാപകനായ സുരേഷ് സംബന്ധമാണ്‌ കമ്പനിയുടെ മുതിര്‍ന്ന ജീവനക്കാര്‍ക്ക് സമ്മാനം കൈമാറിയത്. വൈസ് പ്രസിഡന്റ് പ്രസന്ന രാജേന്ദ്രന്‍, ചീഫ് പ്രൊഡക്ട് ഓഫീസര്‍ ദിനേഷ് വരദരാജന്‍, പ്രൊഡക്ട് മാനേജ്‌മെന്റ് ഡയറക്ടര്‍ കൗശിക്രം കൃഷ്ണസായി, എന്‍ജിനീയറിങ്ങ് വിഭാഗം ഡയറക്ടര്‍മാരായ വിവേക് മധുരൈ, ആദി രാമനാഥന്‍ എന്നീ അഞ്ച് ജീവനക്കാര്‍ക്കാണ് നീലയും കറുപ്പം നിറങ്ങളിലുള്ള ബി.എം.ഡബ്ല്യു 5 സീരീസ് സമ്മാനിച്ചത്. എന്നാൽ അപ്രതീക്ഷിത സമ്മാനമായാണ് ഈ വാഹനങ്ങള്‍ ഈ ജീവനക്കാരുടെ കൈകളിലെത്തിയിരിക്കുന്നത്. ചെന്നൈയിലെ ട്രേഡ് സെന്ററില്‍ നടന്ന ആഘോഷ പരിപാടികള്‍ക്കിടെയാണ് ഇവര്‍ക്കുള്ള സമ്മാനങ്ങള്‍ ഇവിടേക്ക് എത്തിയത്. തന്റെ ഉയര്‍ച്ചയിലും താഴ്ച്ചയിലും കൂടെ നിന്നവരാണ് ഇവരെന്നും, ആഡംബര വാഹനത്തില്‍ കുറഞ്ഞ സമ്മാനമൊന്നും ഇവര്‍ക്ക് നല്‍കാന്‍ സാധിക്കില്ലെന്നുമാണ് വാഹനം കൈമാറി കൊണ്ട് കമ്പനിയുടെ സ്ഥാപകന്‍ അഭിപ്രായപ്പെട്ടത്. അതേസമയം ജീവനക്കാര്‍ക്ക് ബി.എം.ഡബ്ല്യു 5 സീരീസ് സമ്മാനിച്ച കമ്പനിയുടെ സ്ഥാപകനായ സുരേഷ് സംബന്ധം കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി ബി.എം.ഡബ്ല്യു 6 സീരീസാണ് ഉപയോഗിക്കുന്നത്.

admin

Recent Posts

വ്യാജ ഉള്ളടക്കമുള്ള പോസ്റ്റുകൾ ശ്രദ്ധയിൽപ്പെടുത്തിയാൽ 3 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണം ! രാഷ്ട്രീയ പാർട്ടികൾക്ക് കർശന നിർദ്ദേശം നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മൂന്നാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെ സമൂഹ മാദ്ധ്യമങ്ങളിലൂടെയുള്ള വ്യാജപ്രചാരണത്തിനെതിരെ ശക്തമായ നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. വ്യാജ…

3 mins ago

മൂവാറ്റുപുഴയിലെ വയോധികയുടെ മരണം കൊലപാതകം ! മൂന്ന് പവന്റെ സ്വർണ്ണമാല കൈക്കലാക്കാനായി കൊല നടത്തിയത് സ്വന്തം മകൻ !

മുവാറ്റുപുഴയിലെ വയോധികയുടെ മരണം കൊലപാതകമെന്ന് കണ്ടെത്തൽ. ആയവന കുഴുമ്പിത്താഴത്ത് വടക്കേക്കര വീട്ടിൽ പരേതനായ ഭാസ്‌കരന്‍റെ ഭാര്യ കൗസല്യ (67)യുടെ മരണമാണ്…

1 hour ago

കെജ്‌രിവാളിന് എന്‍ഐഎ കുരുക്ക്; ഖാലിസ്ഥാനി ഫണ്ടിംഗില്‍ എന്‍ഐഎ അന്വേഷണത്തിന് ലഫ്റ്റനന്റ് ഗവര്‍ണര്‍ ഉത്തരവിട്ടു

എഎപി നേതാവ് അരവിന്ദ് കെജ്‌രിവാളിന്റെ ജീവിതം ഇനി അഴിക്കുള്ളില്‍ തന്നെയാകുമോ എന്ന സംശയം ബലപ്പെടുകയാണ്. നിലവില്‍ മദ്യനയക്കേസില്‍ തിഹാര്‍ ജയിലിലുള്ള…

1 hour ago

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇപ്പോള്‍ വിദേശയാത്ര നടത്തുന്നത് എന്തിനാണ് ?

സ്വകാര്യമാണ് യാത്ര എന്നു വിശദീകരിക്കുന്നുണ്ടെങ്കിലും അദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. ആ നിലയില്‍ അദ്ദേഹത്തിന്റെ യാത്രയില്‍ ഊഹാപോഹങ്ങള്‍ക്ക് ഇട നല്‍കാതിരിക്കുന്നതായിരുന്നു ഉചിതം.…

1 hour ago

വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനം !കോഴിക്കോട് മുൻ ആർടിഒയ്ക്ക് ഒരു വർഷം തടവും 37 ലക്ഷം രൂപ പിഴയും

വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദന കേസില്‍ മുൻ ആർടിഒയ്ക്ക് ഒരു വർഷം തടവും 37 ലക്ഷം രൂപ പിഴയും വിധിച്ച്…

2 hours ago

ഇന്ത്യയെ അബ്ദുള്ള പേടിപ്പിക്കുന്നത് പാക്കിസ്ഥാന്റെ അ-ണു-ബോം-ബു കാട്ടി| ഇയാള്‍ ഇന്ത്യാക്കാരനാണോ

'ഇതുവരെ പാക്കിസ്ഥാനിലെ ചില തീ-വ്ര-വാ-ദ നേതാക്കളാണ് പക്കല്‍ ആ-റ്റം-ബോം-ബു-ണ്ടെ-ന്ന് പറഞ്ഞിരുന്നത് . എന്നാല്‍ ഇപ്പോള്‍, ഇന്‍ഡി മുന്നണിയുടെ മുതിര്‍ന്ന നേതാവും…

2 hours ago