Kerala

ക്ഷേത്ര ഉത്സവങ്ങൾ കലക്കാൻ രണ്ടും കൽപ്പിച്ച് സഖാക്കൾ; ഉത്സവമേഖലകളിൽ പാർട്ടി പതാകകൾ സ്ഥാപിച്ചും ഗാനമേളകളിൽ പാർട്ടി ഗാനങ്ങൾ പാടിപ്പിച്ചും വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നതായി പരാതി; പലയിടത്തും സംഘർഷ സാധ്യത

തിരുവനന്തപുരം: കേരളത്തിൽ ക്ഷേത്ര ഉത്സവങ്ങൾ നടക്കുന്ന കാലമാണിപ്പോൾ. ക്ഷേത്രങ്ങളിൽ ബോധപൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിച്ച് ഉത്സവങ്ങൾ അലങ്കോലമാക്കാൻ സിപിഎം ശ്രമിക്കുന്നതായി പരാതി. കൊല്ലം കടയ്ക്കൽ ദേവീ ക്ഷേത്രത്തിൽ ഗാനമേളയ്‌ക്കിടയിൽ പാർട്ടി ഗാനങ്ങൾ ആലപിച്ചത് നേരത്തെ വിവാദമായിരുന്നു. ഹൈക്കോടതിയുടെ ഇടപെടൽ അടക്കം ഈ വിഷയത്തിൽ ഉണ്ടാകുകയും നടപടിയെ ഹൈക്കോടതി രൂക്ഷമായ ഭാഷയിൽ വിമർശിക്കുകയും ചെയ്‌തിരുന്നു. സമാനമായ പരാതികൾ പലയിടങ്ങളിൽ നിന്നും ഇപ്പോൾ ഉയരുകയാണ്.

തിരുവനന്തപുരത്ത് കുറ്റിയാണിക്കാട് ദേവീക്ഷേത്രത്തിലെ ഉത്സവത്തിനോട് അനുബന്ധിച്ച് ഭക്തർ നടത്തിയ അലങ്കാരങ്ങൾ സിപിഎം പ്രവർത്തകർ പാർട്ടി കോടികൾ കൊണ്ട് മറച്ചതായി പരാതി. കുറ്റിയാണിക്കാട് ദേവിയുടെ ചിത്രം ആലേഖനം ചെയ്‌ത മുദ്രപതിപ്പിച്ച കാവി പതാകകൾ കൊണ്ടാണ് ഭക്തർ ഉത്സവ മേഖല അലങ്കരിച്ചിരുന്നത്. എന്നാൽ സ്ഥലത്തെ സിപിഎം നേതാക്കളും പുറത്തുനിന്നുള്ള ക്രിമിനലുകളും ചേർന്ന് സിപിഎമ്മിന്റെ പതാകകളും തോരണങ്ങളും കൊണ്ട് അലങ്കാരത്തെ മറച്ചുകെട്ടിയെന്നാണ് ഭക്തർ ആരോപിക്കുന്നത്.

കഴിഞ്ഞ വർഷവും ഇത്തരത്തിൽ സിപിഎം പ്രവർത്തകർ പാർട്ടിക്കൊടി ഉത്സവമേഖലയിൽ ഉയർത്തിയിരുന്നതായും ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണമെന്ന പേരിൽ ഇതിനെ ന്യായീകരിച്ചിരുന്നതായും നാട്ടുകാർ പരാതിപ്പെടുന്നു. ഈ വർഷം വളരെ ആസൂത്രിതമായി വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തി സംഘർഷാവസ്ഥ സൃഷ്ടിക്കാനാണുള്ള ശ്രമത്തിനെതിരെ ക്ഷേത്ര കമ്മിറ്റിയും വിശ്വാസികളും പ്രതിഷേധത്തിലാണ്. ഇത്തരം പ്രവർത്തനങ്ങളെ നിയമപരമായി നിയന്ത്രിക്കാൻ പോലീസ് തയ്യാറാകണമെന്നാണ് ഇവരുടെ ആവശ്യം.

ജില്ലയിലെ തന്നെ പെരുങ്കടവിള തൃക്കടമ്പ് മഹാദേവ ക്ഷേത്രത്തിലും നടക്കാനിരിക്കുന്ന പത്താമുദയ മഹോത്സവത്തോടനുബന്ധിച്ചും സംഘർഷമുണ്ടാക്കാൻ സിപിഎം ശ്രമിക്കുന്നതായി ആരോപണം ഉയർന്നിട്ടുണ്ട്. ക്ഷേത്ര ചുറ്റുമതിലിന് കേടുപാടുണ്ടാക്കും വിധം വലിയ കുഴികളെടുത്ത് ചെടികൾ വച്ചു പിടിപ്പിക്കുകയാണ് ഡി വൈ എഫ് ഐ പ്രവർത്തകർ . ക്ഷേത്രത്തിൽ ഉടൻ ആരംഭിക്കാൻ പോകുന്ന അറ്റകുറ്റപ്പണികൾ തടസപ്പെടുത്തുന്ന രീതിയിലാണ് ഡി വൈ എഫ് ഐ ചെടികൾ വച്ചുപിടിപ്പിച്ച് പ്രകോപനം സൃഷ്ടിക്കുന്നത്. ക്ഷേത്ര ചുറ്റുമതിലിനോട് ചേർന്ന് ഇത്തരത്തിൽ നടത്തുന്ന പ്രവർത്തനങ്ങൾ അനുവദിക്കരുതെന്ന് ഉപദേശകസമിതിയും ക്ഷേത്ര സംരക്ഷണ സമിതിയും പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Anandhu Ajitha

Recent Posts

ചൈനീസ് അക്കാദമിയുടെ ജിപിഎസ് ട്രാക്കർ ഘടിപ്പിച്ച ദേശാടനപ്പക്ഷി കാർവാർ നാവിക താവളത്തിനടുത്ത് ! വൻ ആശങ്ക

കര്‍ണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ കാര്‍വാര്‍ തീരത്തിന് സമീപം ചൈനീസ് ജിപിഎസ് ട്രാക്കിങ് ഉപകരണം ഘടിപ്പിച്ച ദേശാടനപ്പക്ഷിയെ പരിക്കേറ്റ നിലയില്‍…

1 hour ago

ചുവപ്പിൽ നിന്ന് പച്ചയിലേക്ക് !! നിറം മാറ്റി വിസ്മയിപ്പിച്ച് 3I അറ്റ്ലസ്; ഡിസംബർ 19ന് ഭൂമിയോട് ഏറ്റവും അടുത്ത ദൂരത്തിൽ; ആകാംക്ഷയോടെ ശാസ്ത്രലോകം

പ്രപഞ്ചത്തിന്റെ അഗാധതയിൽ നിന്ന് നമ്മുടെ സൗരയൂഥത്തിലേക്ക് അതിഥിയായെത്തിയ '3I/ATLAS' എന്ന നക്ഷത്രാന്തര ധൂമകേതു (Interstellar Comet) ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഭൂമിക്ക്…

2 hours ago

നെടുമ്പാശ്ശേരിയിൽ അടിയന്തര ലാൻഡിംഗ് നടത്തി എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ! 2 ടയറുകൾ പൊട്ടി ! വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക് ; യാത്രക്കാർ സുരക്ഷിതർ

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം. ജിദ്ദയില്‍നിന്ന് കരിപ്പൂരിലേക്കുള്ള ഐഎക്‌സ് 398 വിമാനമാണ് .…

3 hours ago

മനുഷ്യൻ കണ്ടെത്തുന്ന ആദ്യ അന്യഗ്രഹ ജീവികൾ അവരായിരിക്കും !!! ഞെട്ടിക്കുന്ന പഠനം പുറത്ത്

പ്രപഞ്ചത്തിന്റെ അഗാധതയിൽ അന്യഗ്രഹ ജീവനെയോ അന്യഗ്രഹ നാഗരികതകളെയോ തേടിയുള്ള മനുഷ്യന്റെ അന്വേഷണം ദശകങ്ങളായി തുടരുകയാണ്. നാം എന്ന് അവരെ കണ്ടെത്തും…

3 hours ago

മമ്മിയൂരിൽ പള്ളി നിർമ്മിച്ചവർ ഹിന്ദുക്കളെ എങ്ങോട്ട് തള്ളിവിടുന്നു ? Mammiyur | SasikalaTeacher

മമ്മിയൂരിൽ പള്ളി നിർമ്മാണവുമായി ബന്ധപ്പെട്ട സംഭവങ്ങൾ ചോദ്യം ചെയ്യുമ്പോൾ, അവിടത്തെ ഹിന്ദുക്കളെ എങ്ങോട്ട് തള്ളിവിടുകയാണ് എന്ന ആശങ്ക ശക്തമാകുന്നു. ശശികല…

3 hours ago

പലസ്‌തീന്‌ വേണ്ടി വാദിച്ച ഓസ്‌ട്രേലിയ ജൂതന്മാരെ ഭീകരർക്ക് ഇട്ടു കൊടുത്തതോ ?

ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള ബോണ്ടി ബീച്ചിൽ ജൂതമത വിശ്വാസികൾ തങ്ങളുടെ പ്രകാശത്തിന്റെ ഉത്സവമായ ഹനുക്ക ആഘോഷിക്കാൻ ഒത്തുചേർന്ന വേളയിൽ നടന്ന ഭീകരാക്രമണം…

3 hours ago