Minister P. Rajeev
തിരഞ്ഞെടുപ്പ് കമ്മിഷന്റെ കര്‍ശന നിര്‍ദേശം ലംഘിച്ച് എറണാകുളം മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി. രാജീവ്. നിശബ്ദ പ്രചരണ സമയത്ത് സോഷ്യല്‍ മീഡിയ വഴി പരസ്യങ്ങള്‍ ചെയ്യരുതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ മണ്ഡലത്തിലെ യു.ഡി.എഫ്, ബി.ജെപി സ്ഥാനാര്‍ത്ഥികള്‍ കമ്മിഷന്റെ നിര്‍ദേശ പ്രകാരം ഫെയ്സ്ബുക്കിലെ പരസ്യങ്ങള്‍ പിന്‍വലിച്ചുവെങ്കിലും എല്‍.ഡി.എഫ് അതിനു തയാറായില്ല. ‘നമ്മുക്കൊപ്പം രാജീവ്’ എന്ന പേജിലൂടെയാണ് പരസ്യ പ്രചാരണം നടത്തുന്നത്. എന്നാല്‍, എല്‍.ഡി.എഫ് സംസ്ഥാന കമ്മറ്റിയുടെ പേജില്‍ നല്‍കിയിരുന്ന പരസ്യം ഇന്നലെ വൈകിട്ട് ആറോടെ പിന്‍വലിച്ചിരുന്നു.
തിരഞ്ഞെടുപ്പ് പ്രചരണത്തിന് സമൂഹമാധ്യമങ്ങള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന സാഹചര്യത്തില്‍ സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളിലും പെരുമാറ്റച്ചട്ടം ബാധകമാക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. സ്ഥാനാര്‍ഥികളുടെ പേരും ചിത്രവും ഉള്‍പ്പെടുത്തിയുള്ള എല്ലാ പ്രചരണ ഉള്ളടക്കങ്ങളും കമ്മിഷന്റെ മുന്‍കൂര്‍ അനുമതി വാങ്ങിയിരിക്കണം. അങ്ങനെയല്ലാത്ത ഉള്ളടക്കങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ എത്രയും പെട്ടെന്ന് നീക്കം ചെയ്യണം. പോളിങ്ങിന് മുന്‍പുള്ള 48 മണിക്കൂര്‍ സമൂഹമാധ്യമങ്ങള്‍ക്കും ബാധകമാണ്. ഈ സമയത്ത് പാര്‍ട്ടികളോ സ്ഥാനാര്‍ഥികളോ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരണം നടത്താന്‍ പാടില്ലന്നും കമ്മിഷന്‍ നിര്‍ദേശിച്ചിരുന്നു. ഇതാണ് പി. രാജീവ് പരസ്യമായി ലംഘിച്ചത്.
ഇങ്ങനെ പ്രചരണം നടത്തുന്നത് ശ്രദ്ധയില്‍പെട്ടാല്‍ മൂന്ന് മണിക്കൂറിനകം നീക്കം ചെയ്യാനാണ് നിര്‍ദേശിച്ചത്. എന്നാല്‍ രാജീവിന്റെ കാര്യത്തില്‍ ഇതുവരെ നിർദ്ദേശം പാലിക്കപെട്ടിട്ടില്ല. സ്ഥാനാര്‍ഥികളുടെയും പാര്‍ട്ടികളുടെയും സോഷ്യല്‍ മീഡിയ പ്രചരണ പരസ്യങ്ങളും തിരഞ്ഞെടുപ്പ് ചെലവില്‍ വരവ് വയ്ക്കുമെന്നതിനാല്‍ അതാത് പ്ലാറ്റ്ഫോമുകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കൃത്യമായ വിവരം കൈമാറണമെന്നും നിര്‍ദേശിച്ചിരുന്നു.
എറണാകുളത്ത് നിന്ന് പോലീസ് റെയ്ഡിനിടെ പിടിച്ചെടുത്ത വിദേശ കറന്‍സി തിരികെ ആവശ്യപ്പെട്ട് റോയ്സ് ഗ്രൂപ്പ് ഉടമ ആന്റോ അഗസ്റ്റിന്‍ എറണാകുളം…
കേരള രാഷ്ട്രീയത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുന്ന മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ.ഒ (SFIO) കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ ബി.ജെ.പി നേതാവ്…
ഓണാട്ടുകരയുടെ മണ്ണില്‍ ഇരുപത്തെട്ടാം ഓണത്തിന്റെ ആഘോഷത്തിമിര്‍പ്പിനിടയില്‍ മറ്റൊരു അത്ഭുതക്കാഴ്ച കൂടി. ഓണാട്ടുകതിരവന്റെ തിരുസന്നിധിക്ക് സമീപമുള്ള ആല്‍മരത്തില്‍ നന്ദികേശന്റെ രൂപം തെളിഞ്ഞത്…
പത്തനംതിട്ട : ശബരിമലയില്‍ നിന്ന് നഷ്ടപ്പെട്ടെന്ന് കരുതിയ സ്വര്‍ണക്കിരീടം സുരക്ഷിതമായുണ്ടെന്ന് ദേവസ്വം ബോര്‍ഡ്. വിഷയത്തില്‍ തിരുവാഭരണം കമ്മീഷണര്‍ ബോര്‍ഡിന് വിശദീകരണം…
കോഴിക്കോട് താമരശ്ശേരിയില്‍ ചികിത്സയുടെയും മാന്ത്രികച്ചടങ്ങുകളുടെയും മറവില്‍ നവദമ്പതികളെ കബളിപ്പിച്ച് യുവതിയെ പീഡിപ്പിച്ച വ്യാജസിദ്ധന്‍ അന്‍വര്‍ സാദത്തിന്റെ അറസ്റ്റ്, സമൂഹത്തില്‍ ഇന്നും…
ജോധ്പൂര്‍ : ഭാരതത്തിന്റെ ഏറ്റവും വലിയ വ്യോമാഭ്യാസമായ 'തരംഗ് ശക്തി'യുടെ ഭാഗമായി തദ്ദേശീയ പ്രതിരോധ നിര്‍മ്മാണ കരുത്ത് ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍…