തെരഞ്ഞെടുപ്പിന് പിന്നാലെ ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് കെ.സുരേന്ദ്രനെ അറസ്റ്റ് ചെയ്യാന്‍ നീക്കം നടക്കുന്നതായി റിപ്പോർട്ട് . സുരേന്ദ്രനെതിരായ കേസുകളില്‍ പ്രൊഡക്ഷന്‍ വാറണ്ട് തരപ്പെടുത്താന്‍ പോലീസിന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. 14 ജില്ലകളിലായി 240 കേസുകളാണ് സുരേന്ദ്രനെതിരെ രജിസ്റ്റര്‍ ചെയ്തത്. ഇവയിലെല്ലാം ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളതു എന്നാണ് അറിയാൻ കഴിയുന്നത് .ഇത് കൂടാതെ ഇടവമാസ പൂജാകാലയളവിൽ കൂടുതൽ സ്ത്രീകളെ ശബരിമലയിലെത്തിക്കാനും സർക്കാർ നീക്കം നടത്തുന്നുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട് .
അറസ്റ്റ് ഉണ്ടാകുന്ന പക്ഷം മാസങ്ങളോളം സുരേന്ദ്രന്‍ ജയിലില്‍ കിടക്കേണ്ട സാഹചര്യം വരും.തെരഞ്ഞെടുപ്പിന് മുന്‍പ് അറസ്റ്റുണ്ടായാല്‍ അത് സുരേന്ദ്രന് ഗുണം ചെയ്യുമെന്ന് സര്‍ക്കാരിനു നന്നായിട്ടറിയാം . അത് കൊണ്ട് തന്നെ വോട്ടിംഗ് കഴിയുന്ന ഏപ്രില്‍ 23ന് വൈകിട്ട് അറസ്റ്റ് ചെയ്യുമെന്നാണ് വിവരം.
സുരേന്ദ്രനെ സ്പെഷ്യല്‍ ബ്രാഞ്ച് നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്നും സൂചനകൾ ഉണ്ട് . ജാമ്യം ലഭിക്കാത്ത തരത്തില്‍ കോടതിയില്‍ ശക്തമായ നിലപാടെടുക്കാന്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ക്ക് പ്രത്യേക നിര്‍ദ്ദേശം നല്കിയിട്ടുള്ളതായും റിപ്പോർട്ടുകൾ ഉണ്ട് .
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…
നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…