ദില്ലി: സൈന്യത്തിനെതിരെയും കേന്ദ്രസര്‍ക്കാരിനെതിരെയും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് ജമ്മു കശ്മീര്‍ പീപ്പിള്‍സ് മൂവ്‌മെന്‍റ് പാര്‍ട്ടി നേതാവായ ഷെഹല റാഷിദിനെതിരെ പരാതി. സുപ്രീംകോടതി അഭിഭാഷകനായ അലോക് ശ്രീവാസ്തവയാണ് ഷെഹല റാഷിദിനെതിരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയത്.
സൈനികര്‍ രാത്രിയില്‍ വീടുകളില്‍ അതിക്രമിച്ചുകയറി ആളുകളെ പിടികൂടുകയാണെന്നും വീടും വീട്ടിലെ ഭക്ഷ്യവസ്തുക്കളും നശിപ്പിക്കുകയാണെന്നും ഷെഹല ആരോപിച്ചിരുന്നു. ഷോപ്പിയാനില്‍ നാലുപേരെ സൈനിക ക്യാമ്പിലെത്തി ക്രൂരമായി മര്‍ദിച്ചെന്നും ഇത് മൈക്കിലൂടെ കേള്‍പ്പിച്ച് പ്രദേശത്തെ ജനങ്ങളെ ഭയപ്പെടുത്തുകയാണെന്നും ട്വീറ്റിലുണ്ടായിരുന്നു.
എന്നാല്‍ ഷെഹല റാഷിദിന്റെ ആരോപണങ്ങള്‍ പൂര്‍ണമായും തെറ്റാണെന്നും അവര്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്നുമായിരുന്നു സൈന്യത്തിന്റെ വിശദീകരണം. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഷെഹല ഉന്നയിക്കുന്നതെന്നും ഇത്തരം സ്ഥിരീകരണമില്ലാത്ത വ്യാജ വാര്‍ത്തകര്‍ പ്രചരിപ്പിക്കുന്നത് ദോഷം ചെയ്യുമെന്നും സൈന്യം വ്യക്തമാക്കിയിരുന്നു.
കൊച്ചി : ശബരിമല സ്വർണക്കൊള്ളയിൽ 3 പ്രതികളുടെ ജാമ്യ ഹര്‍ജി തള്ളി ഹൈക്കോടതി . ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങൾ, കട്ടിളപ്പാളികൾ…
കേരളം, "ദൈവത്തിന്റെ സ്വന്തം നാട്" എന്നറിയപ്പെടുന്ന ഈ സംസ്ഥാനം, ആൾക്കൂട്ട കൊലപാതകങ്ങളുടെ (മോബ് ലിഞ്ചിങ്ങുകളുടെ) തലസ്ഥാനമായി മാറുമോ എന്ന ചോദ്യം…
ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരുകൾ കണ്ണീരോടെ വായിച്ചുകൊണ്ട് കേരളം വൻ പ്രതിഷേധങ്ങളിൽ അലയടിക്കുന്നു. വികാരാധീനമായ പ്രസംഗങ്ങൾ. തുറന്ന ഐക്യദാർഢ്യം. എന്നാൽ…
ബംഗ്ലാദേശിലെ ജെൻസി പ്രക്ഷോഭ നേതാവും കടുത്ത ഇന്ത്യാ വിരുദ്ധനുമായ ഷെരീഫ് ഉസ്മാൻ ഹാദിയുടെ കൊലപാതകത്തിന് പിന്നാലെ ബംഗ്ലാദേശിൽ കലാപം. ഇൻക്വിലാബ്…
കൊച്ചി : എലപ്പുള്ളി ബ്രൂവറിയിൽ സർക്കാരിന് കനത്ത തിരിച്ചടി. പദ്ധതിയ്ക്ക് സർക്കാർ നൽകിയ പ്രാഥമികാനുമതി ഹൈക്കോടതി റദ്ദാക്കി. വിശദമായ പഠനം…
തിരുനാവായ ക്ഷേത്രത്തിൽ കുംഭമേളയുടെ ആരവം തുടങ്ങി ! ഒരുക്കങ്ങൾ വേഗത്തിലാക്കി സംഘാടക സമിതി ! ലോഗോ പ്രകാശനം ചെയ്‌ത് ഗവർണർ…