ബാല, അജു അലക്സ്
കൊച്ചി: ‘ചെകുത്താൻ’ എന്ന പേരിലറിയപ്പെടുന്ന യൂട്യൂബ് വ്ലോഗർ അജു അലക്സിന്റെ വീട്ടിൽ അതിക്രമിച്ചു കയറി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ, പോലീസ് നടൻ ബാലയുടെ മൊഴി രേഖപ്പെടുത്തി. എന്നാൽ പരാതിയിൽ പറഞ്ഞിരിക്കുന്ന തോക്ക് പരിശോധനയിൽ കണ്ടെത്തിയില്ലെന്നാണ് ലഭിക്കുന്ന വിവരം. യൂട്യൂബർ അജു അലക്സിന്റെ പരാതിയിൽ ബാലയ്ക്കെതിരെ നേരത്തെ തൃക്കാക്കര പോലീസ് കേസെടുത്തിരുന്നു.
ബാലയെ വിമർശിച്ച് അജു അലക്സ് യൂട്യൂബ് ചാനലിൽ വിഡിയോ പോസ്റ്റ് ചെയ്തതിലുള്ള വിരോധം മൂലം, ബാല ഇയാളുടെ ഫ്ലാറ്റിലെത്തി വസ്ത്രങ്ങൾ വാരിവലിച്ചിട്ടെന്നും വിഡിയോ തയാറാക്കാൻ വച്ചിരുന്ന ബാക്ഡ്രോപ് കീറിയ ശേഷം വിഡിയോ ഡിലീറ്റ് ചെയ്തില്ലെങ്കിൽ ബാക്കി അപ്പോഴറിയാം എന്നു ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്
ചില പ്രമുഖതാരങ്ങളെ ആക്ഷേപിച്ചതിന് ‘ആറാട്ടണ്ണൻ’ എന്ന പേരിൽ സമീപ കാലത്ത് സമൂഹ മാദ്ധ്യമങ്ങളിൽ പ്രശസ്തി നേടിയ സന്തോഷ് വർക്കിയെക്കൊണ്ട് മാപ്പ് പറയിക്കുന്ന വിഡിയോ കഴിഞ്ഞ ദിവസം ബാല സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. ഈ വീഡിയോ പുറത്തുവന്നതിന് പിന്നാലെ മാപ്പു പറയിക്കാൻ ബാല കോടതിയാണോ എന്നു ചോദിച്ച് അജുഅലക്സും വിഡിയോ പുറത്തിറക്കി. ഇതാണ് പിന്നീടുള്ള പ്രശ്നനങ്ങളിലെത്തിച്ചത് എന്നാണ് കരുതുന്നത്.
എന്നാൽ അജുവിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്നാണ് ബാല പറയുന്നത്. തോക്കുമായി പോയെന്നു പറയുന്നത് ശരിയല്ലെന്നും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും അജു അലക്സ് വിഡിയോകളിൽ ഉപയോഗിക്കുന്ന മോശം ഭാഷയ്ക്കെതിരെയാണു താൻ പ്രതികരിച്ചതെന്നും ബാല പറഞ്ഞു.
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…
തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…
വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…
ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…