പ്രതീകാത്മക ചിത്രം
പത്തനംതിട്ട : അടൂരില്‍ ഏഴാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ബലമായി മദ്യം വായിലൊഴിച്ച് മർദ്ദിച്ചതായി പരാതി. കുട്ടിയുടെ പ്ലസ്‌വണ്‍ വിദ്യാർത്ഥിയായ സഹോദരനോട് വൈരാഗ്യമുള്ളവരാണ് സംഭവത്തിന് പിന്നിലെന്ന് പിതാവ് ആരോപിച്ചു. ഇന്നലെ രാത്രി 9 മണിക്ക് വീടിന്റെ പരിസരത്ത് നിന്നാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയത്. സംഘം കുട്ടിയെ മർദ്ദിച്ചവശനാക്കിയ ശേഷം അവീടിന്റെ പരിസരത്ത് ഇറക്കിവിടുകയുമായിരുന്നു. ശേഷം വീട്ടുകാർ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എളമണ്ണ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാർത്ഥിയാണ് കുട്ടിയുടെ സഹോദരന്‍. മർദ്ദനമേറ്റ വിദ്യാർത്ഥിയുടെ സഹോദരനും സഹപാഠികളും തമ്മില്‍ പ്രശ്‌നമുണ്ടായിരുന്നു. ഇത് അദ്ധ്യാപകര്‍ ഇടപെട്ട് ക്ലാസ് മുറിയില്‍ വെച്ച് തന്നെ പരിഹരിച്ചിരുന്നു. ഈ സംഘമാണ് തട്ടിക്കൊണ്ടുപോവലിന് പിന്നിലെന്ന് വീട്ടുകാര്‍ സംശയിക്കുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…
തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പതിനേഴുകാരൻ രുദ്രേഷിന് വാഹനാപകടത്തെ തുടർന്ന് ജീവൻ വെടിയേണ്ടി വന്നുവെങ്കിലും, തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളിലൂടെ അഞ്ചുപേർക്ക്…
ഭാരതീയ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ഭാരതീയ ജനസംഘം അതിന്റെ പ്രയാണത്തിന്റെ 75-ാം വാർഷികം (പ്ലാറ്റിനം ജൂബിലി) പിന്നിടുമ്പോൾ, രാജ്യസ്‌നേഹവും…
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…