കാർ വാങ്ങി നൽകാമെന്ന് പറഞ്ഞ് പോലീസുകാരൻ പണം തട്ടിയെന്ന് പരാതി. 13.50 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് യുവതി പോലീസിന് നൽകിയ പരാതിയിൽ പറയുന്നത്. തുടർന്ന് ഇത്തരത്തിൽ വാങ്ങിയ വാഹനം പണയം വച്ച് ഉദ്യോഗസ്ഥൻ 10 ലക്ഷം രൂപ വീണ്ടും വാങ്ങുകയായിരുന്നുവെന്നും യുവതി പറയുന്നു. കോന്നി സ്റ്റേഷനിലെ ബിനുകുമാറിനെതിരെയാണ് പരാതി.
ഇയാൾ കോന്നിയിൽ ജോലി ചെയ്യവെ നിരവധി സ്ത്രീകളെ പറ്റിച്ചുവെന്നാണ് കണ്ടെത്തൽ. പരാതി ഉയർന്നതോടെ ബിനുകുമാർ ജോലിക്ക് എത്തുന്നില്ലെന്നാണ് വിവരം. സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ച് ബിനുകുമാറിനെതിരെ റിപ്പോർട്ട് നൽകിയിട്ടുണ്ട്.
കോന്നി സ്റ്റേഷനിൽ ജോലിക്കെത്തിയ ശേഷം അഞ്ച് സ്ത്രീകളിൽ നിന്നാണ് ഇയാൾ പണം വാങ്ങിയിരിക്കുന്നതായി കണ്ടെത്തിയത്. ഭർത്താവ് മരിച്ച സ്ത്രീയിൽ നിന്ന് രണ്ട് ലക്ഷവും മറ്റുള്ളവരിൽ നിന്ന് 40,000, 50,000 എന്നിങ്ങനെയുള്ള തുകകളും വാങ്ങിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ചാല്‍ സ്ത്രീ വോട്ടര്‍മാരുടെ അക്കൗണ്ടിലേക്ക് പ്രതിമാസം 8500 രൂപയും പ്രതിവര്‍ഷം ഒരു ലക്ഷം രൂപയും മാറ്റുമെന്ന് 'ഖട്ടാ ഖട്ട്…
പിണറായിയുടെ പിടി അഴിയുന്നു! രാജിവച്ച് പുറത്തു പോകാൻ ആവശ്യപ്പെട്ട് ഘടക കക്ഷികൾ
മൂന്നാം നരേന്ദ്ര മോദി സര്‍ക്കാരിലെ മന്ത്രിമാരുടെ വകുപ്പുകള്‍ ഇങ്ങനെ. സുപ്രധാന വകുപ്പുകളില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല. തന്ത്രപ്രധാനമായ വകുപ്പുകള്‍ ബിജെപിയുടെ പക്കല്‍…
കോഴിക്കോട് : സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ച പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ വീണ്ടും വീഡിയോ പുറത്തുവിട്ട് പരാതിക്കാരിയായ യുവതി. തന്നെ…
തൃശൂര്‍ പൂരം വിവാദത്തില്‍ തൃശൂര്‍ കമ്മിഷണര്‍ അങ്കിത് അശോകനെ സ്ഥലം മാറ്റി. പകരം ആര്.ഇളങ്കോ തൃശൂര്‍ കമ്മീഷണറാകും. അങ്കിത് അശോകന്…
മൂന്നാം നരേന്ദ്രമോദി സര്‍ക്കാരില്‍ മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച് തീരുമാനമായി. ആഭ്യന്തര, പ്രതിരോധ വകുപ്പുകളിൽ മാറ്റമുണ്ടാകില്ല. വിദേശകാര്യ മന്ത്രിയായി എസ്. ജയശങ്കര്‍…