India

മൂന്നാം മോദി സർക്കാർ ! മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച് തീരുമാനമായി !സുപ്രധാന വകുപ്പുകളിൽ മാറ്റമില്ല; സുരേഷ് ഗോപിക്ക് പെട്രോളിയം, സാംസ്‌കാരിക- ടൂറിസം വകുപ്പുകളുടെ സഹമന്ത്രി സ്ഥാനം

മൂന്നാം നരേന്ദ്രമോദി സര്‍ക്കാരില്‍ മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച് തീരുമാനമായി. ആഭ്യന്തര, പ്രതിരോധ വകുപ്പുകളിൽ മാറ്റമുണ്ടാകില്ല. വിദേശകാര്യ മന്ത്രിയായി എസ്. ജയശങ്കര്‍ തുടരും. ഉപരിതല ഗതാഗത വകുപ്പ് മന്ത്രിയായി നിതിന്‍ ഗഡ്കരിയും തുടരും. അജയ് തംതാ, ഹര്‍ഷ് മല്‍ഹോത്ര എന്നിവര്‍ ഗതാഗത വകുപ്പ് സഹമന്ത്രിയാകും. ജെ.പി. നദ്ദയാണ് ആരോഗ്യവകുപ്പ് മന്ത്രി.

നിര്‍മലാ സീതാരാമന് ഇത്തവണയും ധനകാര്യ വകുപ്പ് ലഭിച്ചു. അശ്വിനി വൈഷ്ണവും പഴയ വകുപ്പായ റെയില്‍വേയില്‍ തന്നെ തുടരും. ഇന്‍ഫര്‍മേഷന്‍ ബ്രോഡ്കാസ്റ്റിങ് വകുപ്പിന്റെ ചുമതല കൂടി അദ്ദേഹത്തിന് ലഭിച്ചു. എച്ച്.ഡി. കുമാരസ്വാമിക്ക് വ്യവസായം, സ്റ്റീൽ വകുപ്പിന്റെ ചുമതലയാണ് ലഭിച്ചത്. ധർമ്മേന്ദ്ര പ്രധാന് വിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയും മൻസുഖ് മാണ്ഡവ്യയ്ക്ക് തൊഴിൽവകുപ്പിന്റെ ചുമതയും ലഭിച്ചു. ചിരാഗ് പാസ്വാനാണ് യുവജനക്ഷേമ ചുമതല നൽകിയിരിക്കുന്നത്.

സുരേഷ് ഗോപിക്ക് പെട്രോളിയം, സാംസ്‌കാരിക- ടൂറിസം വകുപ്പുകളുടെ സഹമന്ത്രി സ്ഥാനമാണ് ലഭിച്ചത്. നേരത്തേ സുരേഷ് ഗോപിക്ക് സാംസ്‌കാരിക വകുപ്പ് ലഭിക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതോടെ കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനത്തിന്റെ പ്രതിനിധിയായ അദ്ദേഹം മണ്ഡലത്തിലേക്ക് മടങ്ങിയെത്തുന്നത് സാംസ്കാരിക വകുപ്പിന്റെ ചുമതലയുമായാകും. ഗജേന്ദ്ര സിങ് ശെഖാവത്താണ് സാംസ്‌കാരിക, ടൂറിസം വകുപ്പ് മന്ത്രി.

സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ജോര്‍ജ് കുര്യനും മൂന്ന് വകുപ്പുകളുടെ ചുമതല ലഭിച്ചിട്ടുണ്ട്. ന്യൂനപക്ഷ ക്ഷേമം, മൃഗ സംരക്ഷണം, ഫിഷറീസ് വകുപ്പുകളുടെ സഹമന്ത്രി സ്ഥാനമാണ് അദ്ദേഹത്തിന് ലഭിച്ചത്.

B4 Admin

Recent Posts

ചിരിപ്പിച്ച പ്രിയനടന് നീതി. കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

കോട്ടയം : വാഹനാപകടത്തില്‍ ദാരുണമായി അന്ത്യം സംഭവിച്ച പ്രശസ്ത സിനിമാ - ടെലിവിഷന്‍ നടന്‍ കൊല്ലം സുധിയുടെ കുടുംബത്തിന് 1.77…

3 minutes ago

ദില്ലി കലാപ ഗൂഢാലോചന കേസ്. ഉമര്‍ ഖാലിദിന്റേയും ഷര്‍ജീല്‍ ഇമാമിന്റേയും ജാമ്യാപേക്ഷ ദില്ലി ഹൈക്കോടതി മൂന്നാമതും തള്ളി

ദില്ലി : 2020 ഫെബ്രുവരിയിലെ വടക്കുകിഴക്കന്‍ ഡല്‍ഹി കലാപത്തിന് പിന്നിലെ ഗൂഢാലോചനക്കേസില്‍ ആക്ടിവിസ്റ്റുകളായ ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം എന്നിവരുടെ…

33 minutes ago

ഫോര്‍ട്ട് കൊച്ചിക്ക് ആഘാതമുണ്ടാക്കിയ കോഡര്‍ ഹൗസിലെ തീപിടുത്തം, എന്താണ് കോഡര്‍ ഹൗസ് ?. ബെല്‍ജിയന്‍ ചില്ലുകളും തൂക്കുപാലവും യഹൂദ ചരിത്രത്തിന്റെ ഓര്‍മ്മകളും ഉറങ്ങുന്ന കോഡര്‍ ഹൗസിനെ അറിയാം

ഫോര്‍ട്ട് കൊച്ചിയുടെ മണ്ണില്‍ സഞ്ചാരികളുടെ കണ്ണഞ്ചിപ്പിക്കുന്ന കടും ചുവപ്പ് നിറത്തിലുള്ള കോഡര്‍ ഹൗസ് (Koder House), കൊച്ചിയുടെ സാംസ്‌കാരിക വൈവിധ്യത്തിന്റെയും…

7 hours ago

സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ദമ്പതികളുടെ വീട്ടില്‍ നടന്ന റെയ്ഡില്‍ കണ്ടെത്തിയത് കോടിക്കണക്കിന് രൂപയും സ്വര്‍ണാഭരണങ്ങളും

പട്‌ന : ബിഹാറില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ദമ്പതികളുടെ വീട്ടില്‍ നടന്ന റെയ്ഡില്‍ കോടിക്കണക്കിന് രൂപയും സ്വര്‍ണാഭരണങ്ങളും കണ്ടെത്തി. അനധികൃത സ്വത്ത്…

7 hours ago

അച്ഛന്‍ തിരിച്ചു ജീവനോടെ എത്തുമെന്ന് വിശ്വാസം. പുനര്‍ജന്മത്തിനായി അച്ഛന്റെ മൃതദേഹം മക്കള്‍ ഫ്രീസറിലാക്കിയത് 4 വര്‍ഷം ; ഇതിനായി മക്കള്‍ മാസം തോറും മുടക്കിയത് 1.6 ലക്ഷം

മുംബൈ : അച്ഛന്റെ മൃതദേഹം പുനര്‍ജന്മമെടുക്കുമെന്ന അന്ധവിശ്വാസത്തിലും അഗാധമായ സ്‌നേഹത്തിലും മക്കള്‍ നാല് വര്‍ഷത്തോളം ഫ്രീസറില്‍ സൂക്ഷിച്ചതായി കണ്ടെത്തി. മുംബൈയിലെ…

7 hours ago

രാജ്യത്തിനായി മെഡല്‍ നേടിയവരോട് ഈ അവഗണന എന്തിന്?. മാലയിട്ടാല്‍ മെഡല്‍ കുറയുമോ?. അധ്വാനത്തെ നിന്ദിക്കരുത്. കായികതാരങ്ങള്‍ നേരിടുന്ന സൈബര്‍ ആക്രമണങ്ങളുടെ ഗൗരവം വ്യക്തമാക്കി ആന്‍സി സോജന്റെ തുറന്നു പറച്ചില്‍

കായികതാരങ്ങള്‍ നേരിടുന്ന സൈബര്‍ ആക്രമണങ്ങളുടെ ഗൗരവം വ്യക്തമാക്കുന്നതാണ് ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവായ ആന്‍സി സോജന്റെ തുറന്നുപറച്ചില്‍. വ്യക്തിപരമായ തിരഞ്ഞെടുപ്പുകളെയും…

7 hours ago