ദേവസ്വം ബോര്‍ഡ് പ്രതിനിധി സംഘം ചെന്നെ നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററിലെത്തി ചര്‍ച്ച നടത്തിയപ്പോൾ
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നടപ്പിലാക്കുന്ന സമ്പൂര്‍ണ്ണ കമ്പ്യൂട്ടര്‍ വത്കരണത്തിനോടനുബന്ധിച്ച് ദേവസ്വം ബോര്‍ഡ് പ്രതിനിധി സംഘം ചെന്നെ നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററിലെത്തി ചര്‍ച്ച നടത്തി. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത്, അംഗങ്ങളായ അഡ്വ.എ.അജികുമാര്‍, ജി.സുന്ദരേശന്‍, എക്‌സ്‌പേര്‍ട് കമ്മിറ്റി മുഖ്യ ഉപദേഷ്ടാവ് ഡോ.വിനോദ് ഭട്ടതിരി, ചീഫ് എഞ്ചിനിയര്‍ രഞ്ജിത്ത് ശേഖര്‍, ഓട്ടോമേഷന്‍ പ്രൊജക്ട് മാനേജര്‍ ഒ.ജി.ബിജു, അസിസ്റ്റന്റ് അകൗണ്ട്‌സ് ഓഫീസര്‍ മനു എന്നിവരടങ്ങുന്ന സംഘമാണ് ചെന്നെ എന്‍ഐസി സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയത്.
ചെന്നെ എന്‍ഐസിയെ പ്രതിനിധീകരിച്ച് സ്‌റ്റേറ്റ് ഇന്‍ഫോമാറ്റിക്‌സ് ഓഫീസര്‍ ആന്റണി, ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഗീതാ റാണി, ശരവണന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ദേവസ്വം ബോര്‍ഡിന് എല്ലാ സഹകരണവും നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് പ്രതിനിധികള്‍ ഉറപ്പ് നല്‍കി.
സമ്പൂര്‍ണ്ണ കമ്പ്യൂട്ടര്‍ വത്കരണത്തിന്റെ ആദ്യ ഘട്ടമായി മുഴുവന്‍ ഓഫീസുകളും കമ്പ്യൂട്ടര്‍വത്കരിക്കുക, ഭക്തര്‍ക്ക് മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഓണ്‍ലൈനായി വഴിപാടുകള്‍ ബുക്ക് ചെയ്യാനുള്ള സൗകര്യമൊരുക്കുക, എല്ലാ ക്ഷേത്രങ്ങളിലും പി.ഒ.എസ് മെഷീനുകളും യുപിഐ സംവിധാനവും ഒരുക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്. ലക്ഷകണക്കിന് വഴിപാട് കൂപ്പണുകള്‍ ജനറേറ്റ് ചെയ്യപ്പെടും എന്നതിനാല്‍ കൂപ്പണുകളുടെ റീകണ്‍സീലിയേഷന് ഓട്ടോമാറ്റിക്ക് സംവിധാനമൊരുക്കും. രണ്ടാം ഘട്ടത്തില്‍ ക്ഷേത്രഭൂമിയുടെ ഡിജിറ്റല്‍ വിവര ശേഖരണവും വാടക ഓണ്‍ലൈനായി ശേഖരിക്കുന്നതിനുള്ള സംവിധാനവും ഒരുക്കും.
മൈമൻസിങ് : ബംഗ്ലാദേശിലെ മൈമൻസിങ് നഗരത്തിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന് തീകൊളുത്തി. പയനിയർ നിറ്റ് കോമ്പോസിറ്റ്…
ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി. ടെർമിനൽ…
വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…
ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…
തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…