Comprehensive development will be brought in the capital! NDA candidate Rajeev Chandrasekhar said that the vision document will be released soon
തിരുവനന്തപുരം: തലസ്ഥാനത്ത് സമഗ്ര വികസനമുണ്ടാകുമെന്ന് തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. വികസന പ്രവർത്തനത്തിന് വേണ്ടിയുള്ള വിഷൻ ഡോക്യുമെൻറ് ഉടൻ പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വികസനപദ്ധതികൾ മുൻനിർത്തിയാണ് ജനങ്ങളോട് വോട്ട് അഭ്യർത്ഥിക്കുന്നത്. ഒരു വിലയുമില്ലാത്ത വാദപ്രതിവാദങ്ങൾക്ക് താൽപ്പര്യമില്ല. വികസനം മാത്രമാണ് തെരഞ്ഞെടുപ്പ് പ്രചാരണമെന്ന് ആവർത്തിച്ചുകൊണ്ടാണ് എൻഡിഎ സ്ഥാനാർത്ഥികൾ വോട്ട് തേടാൻ ഇറങ്ങുന്നതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
രാജീവ് ചന്ദ്രശേഖറിന് പിന്തുണ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തെത്തിയിരുന്നു. കാട്ടാക്കടയിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് സമ്മേളനത്തിൽ രാജീവ് ചന്ദ്രശേഖറിന് വേണ്ടി ജനങ്ങളോട് അദ്ദേഹം വോട്ട് അഭ്യർത്ഥിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പിന്റെ നാമനിർദേശ പത്രിക സമർപ്പിക്കുന്ന വേളയിൽ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കറും തിരുവനന്തപുരത്തെത്തിയിരുന്നു. നെയ്യാറ്റിൻകരയിൽ നടന്ന റോഡ് ഷോയിൽ രാജീവ് ചന്ദ്രശേഖറിനൊപ്പം നടി ശോഭനയും പങ്കെടുത്തിരുന്നു.
ആധുനിക പാശ്ചാത്യ ശാസ്ത്രം ഭൂമി ഉരുണ്ടതാണെന്ന് കണ്ടെത്തുന്നതിനും നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ഇന്ത്യൻ വേദങ്ങളിലും പുരാതന ഭാരതീയ ശാസ്ത്ര ഗ്രന്ഥങ്ങളിലും…
മോദി സർക്കാർ രാജിവയ്ക്കുമെന്ന് പറഞ്ഞ് സന്തോഷിച്ച പ്രതിപക്ഷത്തിന് തിരിച്ചടി! എപ്സ്റ്റയിൻ ഫയലിൽ ഇന്ത്യയ്‌ക്കെതിരെ ഒന്നുമില്ല! 68 ഫോട്ടോഗ്രാഫുകൾ പുറത്ത് I…
ഭൂമിയിൽ നിന്നും ഏകദേശം 25 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന ഫോമൽഹോട്ട് (Fomalhaut) എന്ന നക്ഷത്രത്തെ ചുറ്റിപ്പറ്റിയുള്ള പുതിയ കണ്ടെത്തലുകൾ…
മസാല ബോണ്ട് കേസിൽ തുടർ നടപടികളുമായി ഇഡിയ്ക്ക് മുന്നോട്ടുപോകാം. കിഫ്ബി ചെയര്‍മാൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ക്ക്…
ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…