Conflict over demolition of illegal madrassa; 30 people have been arrested so far! The police followed a vigorous search for the other accused; Haldwani on high alert
ഡെറാഡൂൺ: അനധികൃത മദ്രസ പൊളിച്ച് നീക്കിയതിന്റെ പേരിൽ ഹൽദ്വാനിയിൽ സംഘർഷമുണ്ടായതോടെ കർശന നടപടി സ്വീകരിച്ച് പോലീസ്. ഇതുവരെ 30 പ്രതികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മറ്റ് പ്രതികൾക്കായി ഊർജ്ജിത തിരച്ചിൽ തുടരുന്നു.
സംഭവത്തിൽ പോലീസ് കേസ് എടുത്തതിന് പിന്നാലെ പ്രതികൾ ഒളിവിലാണ്. ഇവർക്കായി വീടുകളിൽ ഉൾപ്പെടെ പോലീസ് പരിശോധന നടത്തിവരുന്നുണ്ട്. പ്രതികളുടെയും ഇവരുടെ ബന്ധുക്കൾ സുഹൃത്തുക്കൾ എന്നിവരുടെയും വീടുകളിലാണ് പരിശോധന. നേരത്തെ നടത്തിയ പരിശോധനയിൽ വീടുകളിൽ നിന്നും വൻ ആയുധ ശേഖരം പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് അതീവ ജാഗ്രത തുടരുകയാണ്. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനായി ഹൽദ്വാനിയിലെ വിവിധ ഭാഗങ്ങളിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്. പുറത്തുനിന്നുള്ളവർക്ക് പ്രദേശത്തേക്ക് കടക്കാൻ നിയന്ത്രണം ഉണ്ട്. മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ ഉൾപ്പെടെ റദ്ദാക്കിയിട്ടുണ്ട്.
കഴിഞ്ഞ ആഴ്ചയായിരുന്നു ഹൽദ്വാനിയിൽ മദ്രസ പൊളിച്ചതിന്റെ പേരിൽ സംഘർഷം ഉണ്ടായത്. ഇതിൽ ആറോളം പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് പുറമേ കലാപകാരികൾ നിരവധി കടകളും വീടുകളും തീയിട്ട് നശിപ്പിച്ചിരുന്നു.
ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…