'Congratulations to the Popular Leader'; Elon Musk congratulates PM on reaching 100 million followers on X
ദില്ലി: സമൂഹമാദ്ധ്യമമായ എക്‌സിൽ 100 മില്യൺ ഫോളോവേഴ്‌സിനെ നേടിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് എക്‌സ് സിഇഒ ഇലോൺ മസ്‌ക്. എക്‌സിൽ ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന ലോകനേതാവെന്ന നിലയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്ന് ഇലോൺ മസ്‌ക് ട്വീറ്റ് ചെയ്തു.
കഴിഞ്ഞയാഴ്ചയാണ് എക്‌സിൽ പ്രധാനമന്ത്രിയുടെ ഫോളോവേഴ്‌സ് 100 ദശലക്ഷത്തിലെത്തിയത്. മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയ്‌ക്ക് ശേഷം ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന ലോകനേതാവായാണ് മോദി മാറിയത്. 131 ദശലക്ഷം ഫോളോവേഴ്‌സാണ് ബരാക് ഒബാമയ്‌ക്കുള്ളത്. 2009ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്താണ് പ്രധാനമന്ത്രി ട്വിറ്ററിൽ അക്കൗണ്ട് തുടങ്ങുന്നത്.
അതേസമയം, എക്‌സിൽ ഒന്നാം സ്ഥാനത്ത് ഇലോൺ മസ്‌ക് തന്നെയാണ്. 190.1 ദശലക്ഷം ഫോളോവേഴ്‌സാണ് ഇലോൺ മസ്‌കിനുള്ളത്. മൂന്നാം സ്ഥാനത്ത് ഫുട്‌ബോൾ താരം ക്രിസ്റ്റിയാനോ റൊണാൾഡോയാണ്. 112.2 ദശലക്ഷം ഫോളോവേഴ്‌സാണ് അദ്ദേഹത്തിനുള്ളത്. 64.1 മില്യൺ ഫോളോവേഴ്‌സുമായി വിരാട് കോലിയും 63.6 മില്യൺ ഫോളോവേഴ്‌സുമായി ബ്രസീലിയൻ ഫുട്ബാൾ താരം നെയ്മറും എക്‌സിൽ കായിക താരങ്ങളുടെ പട്ടികയിൽ മുൻ നിരയിലുണ്ട്. ഗായിക ടെയിലർ സ്വിഫ്റ്റിന് 95 ദശലക്ഷത്തിലധികം ഫോളോവേഴ്‌സാണുള്ളത്.
ഇന്ത്യൻ പ്രതിരോധ മേഖലയിൽ വലിയ മാറ്റങ്ങൾക്കും മുന്നേറ്റങ്ങൾക്കും സാക്ഷ്യം വഹിക്കുന്ന കാലഘട്ടമാണിത്. ശത്രുരാജ്യങ്ങളുടെ പ്രതിരോധ നിരകളെ തകർക്കാൻ ശേഷിയുള്ള അത്യാധുനിക…
ബഹിരാകാശ ശാസ്ത്രത്തിലെ ഓരോ മുന്നേറ്റവും എപ്പോഴും വലിയ ശബ്ദകോലാഹലങ്ങളോടെയാകില്ല സംഭവിക്കുന്നത്. പലപ്പോഴും ക്ഷമയോടെയുള്ള നിരീക്ഷണങ്ങളും സൂക്ഷ്മമായ വിശകലനങ്ങളും പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ…
നിങ്ങൾക്ക് എന്ത് കൊണ്ട് വിജയിക്കാൻ കഴിയുന്നില്ല? നിങ്ങൾ തേടുന്ന ആ ചോദ്യത്തിനുള്ള ഉത്തരം അഥർവ്വവേദത്തിലെ മന്ത്രത്തിൽ പറയുന്നുണ്ട്. വേദാചാര്യൻ ആചാര്യശ്രീ…
കിഴക്കൻ ഏഷ്യൻ മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ അതീവ സങ്കീർണ്ണമായി തുടരുന്നതിനിടെ, തായ്‌വാൻ വ്യോമസേനയുടെ കരുത്തായ എഫ്-16വി (F-16V) യുദ്ധവിമാനം പരിശീലന…
വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…
ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…