Kerala

“കോൺ​ഗ്രസും സിപിഎമ്മും വർ​ഗീയവാദികളെ പ്രീണിപ്പിക്കുന്നു ! കൊച്ചിയിൽ ബോംബുകൾ പൊട്ടുമ്പോൾ മുഖ്യമന്ത്രി ദില്ലിയിൽ രാഷ്ട്രീയം കളിക്കുന്നു”- രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

കൊച്ചി: ദില്ലിയിൽ നിന്ന് മടങ്ങിയെത്തിയതിന് പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ആരോപണങ്ങൾക്ക് ചുട്ട മറുപടിയുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. കൊച്ചിയിൽ ബോംബുകൾ പൊട്ടുമ്പോൾ മുഖ്യമന്ത്രി ദില്ലിയിൽ രാഷ്ട്രീയം കളിക്കുകയാണെന്ന് പരിഹസിച്ച അദ്ദേഹം തന്നെ വർ​ഗീയവാദിയെന്ന് വിളിക്കാൻ എന്ത് ധാർമ്മികാവകാശമാണ് മുഖ്യമന്ത്രിക്ക് ഉള്ളതെന്ന് തുറന്നടിച്ചു.

“മുഖ്യമന്ത്രിക്കുള്ളതിനെക്കാൾ അടുത്ത ബന്ധമാണ് തനിക്ക് മുസ്ലിം, ക്രിസ്ത്യന്‍ ഉൾപ്പെടെയുള്ള വിഭാ​ഗങ്ങളുമായി ഉള്ളത്. ആരാണ് കൂടുതൽ മതേതരവാദിയെന്നും ആർക്കാണ് ന്യൂനപക്ഷവിഭാ​ഗങ്ങളിൽപ്പെട്ട കൂടുതൽ സുഹൃത്തുക്കളുള്ളതെന്നും പരിശോധിക്കണം. കോൺ​ഗ്രസും സിപിഎമ്മും വർ​ഗീയവാദികളെ പ്രീണിപ്പിക്കുകയാണ്.എംകെ മുനീറും എം സ്വരാജും ഹമാസിനെ അനുകൂലിച്ച് പ്രസ്താവനയിറക്കി. കേരളത്തിൽ ചിലരിൽ തീവ്രവാദ സ്വഭാവം വർധിക്കുന്നു.

സ്ഫോടനം നടന്നപ്പോൾ ദില്ലിയിൽ ഇരുന്ന് രാഷ്ട്രീയം പറയാനാണ് പിണറായിയുടെ ശ്രമം. മുഖ്യമന്ത്രി എന്ന നിലയിലും ആഭ്യന്തരമന്ത്രി എന്ന നിലയിലുമുള്ള പരാജയം മറയ്ക്കാനാണിത്. ജനങ്ങൾക്ക് സംരക്ഷണം ഒരുക്കാൻ കഴിയില്ലെങ്കിൽ പിണറായി അതിനു യോഗ്യരായവരെ കണ്ടെത്തണം.”- രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

Anandhu Ajitha

Recent Posts

കനത്ത മഴയ്ക്കിടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി

തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…

23 mins ago

ഇറാൻ പ്രസിഡൻ്റിൻ്റെയും വിദേശകാര്യ മന്ത്രിയുടെയും മരണം: ഇന്ത്യയിൽ നാളെ ദുഃഖാചരണം; ദേശീയ പതാക താഴ്ത്തിക്കെട്ടും

ദില്ലി: ഇറാൻ പ്രസിഡന്റിൻ്റ് ഇബ്രാഹിം റൈസിയുടെയും വിദേശകാര്യ മന്ത്രി ഹുസ്സൈൻ അമീർ അബ്ദുല്ലാഹിയാൻ്റെയും മരണത്തിൽ ഇന്ത്യയിൽ ദുഃഖാചരണം പ്രഖ്യാപിച്ചു. അന്താരാഷ്ട്ര…

28 mins ago

തെലങ്കാനയിലും കർണ്ണാടകയിലും ഏറ്റവും വലിയ കക്ഷിയാകും

കേരളത്തിലും തമിഴ്‌നാട്ടിലും വൻ മുന്നേറ്റം ! കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തലുകൾ ഇങ്ങനെ

55 mins ago

ഓഹരി വിപണിയിലെ മാറ്റം തുറന്ന് പറഞ്ഞ് പ്രധാനമന്ത്രി

കുതിക്കാൻ തയ്യാറെടുത്ത് വിപണികൾ ! നരേന്ദ്രവിജയത്തിന്റെ സൂചനകൾ കണ്ടുതുടങ്ങി

1 hour ago

റെയ്‌സി കൊല്ലപ്പെട്ടതില്‍ ഇറാനില്‍ ആഘോഷം| എല്ലാവര്‍ക്കും ഹെലികോപ്റ്റര്‍ ദിനാശംസകള്‍ എന്ന് ട്വീറ്റ്

'ആരെങ്കിലും രക്ഷപ്പെട്ടാല്‍ എല്ലാവരും ആശങ്കപ്പെടുന്ന ചരിത്രത്തിലെ ഒരേയൊരു അപകടം' ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്നുവെന്ന വിവരങ്ങള്‍…

2 hours ago