Channi
ഛത്തീസ്ഗഢ്: നിയമസഭാ തെരഞ്ഞെടുപ്പിൽ തകർന്നടിയുകയാണ് കോൺഗ്രസ്(Congress In Punjab). വർഷങ്ങളോളം ആധിപത്യമുണ്ടായിരുന്ന പഞ്ചാബിൽ പോലും കോൺഗ്രസിന്റെ അവസ്ഥ ദയനീയമാണ്.
പഞ്ചാബിൽ പാർട്ടിക്ക് പരാജയം മണത്തതോടെ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നിന്ന് മുങ്ങിക്കൊണ്ടിരിക്കുകയാണ് കോൺഗ്രസ് സ്ഥാനാർത്ഥികൾ.
ഓരോ റൗണ്ട് വോട്ടെണ്ണൽ കഴിയുമ്പോഴും തോൽവിയുടെ ആഘാതം കൂടി വരുന്നത് മനസിലാക്കിയാണ് സ്ഥാനാർത്ഥികൾ മുങ്ങിയത്. കോൺഗ്രസിന് പഞ്ചാബിൽ തലയിൽ മുണ്ടിട്ട് നടക്കേണ്ട സ്ഥിതിയാണ് തെരഞ്ഞെടുപ്പ് ഫലം നൽകുന്നത്. പാട്യാല, ബർണാല, സംഗ്രൂർ തുടങ്ങിയിടങ്ങളിൽ ഓരോ റൗണ്ട് വോട്ടെണ്ണൽ പുരോഗമിക്കുമ്പോഴും കോൺഗ്രസ് സ്ഥാനാർത്ഥികൾ പിന്നിലാകുകയായിരുന്നു.
കോൺഗ്രസിന് വിജയം അരക്കിട്ടുറപ്പിച്ച മണ്ഡലങ്ങളിൽ പോലും ലഭിച്ച വോട്ടുകളുടെ എണ്ണം ദയനീയമായിരുന്നു. പാർട്ടിയുടെ മുഖ്യമന്ത്രി ചരൺജീത്ത് സിംഗ് ഛന്നി പോലും പരാജയത്തിലേക്ക് നീങ്ങുന്നുവെന്ന ആദ്യറിപ്പോർട്ടുകൾ പുറത്തുവന്നതോടെയാണ് കോൺഗ്രസ് സ്ഥാനാർത്ഥികൾ വീടുകളിലേക്കും പാർട്ടി ഓഫീസുകളിലേക്കും മടങ്ങിയത്. പഞ്ചാബിലെ തോൽവി കോൺഗ്രസിന് ചരിത്രത്തിലെ ഏറ്റവും വലിയ പ്രഹരമാണ് നൽകുന്നത്. തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെ ജനവികാരം മനസിലാക്കാതെ നടത്തിയ ഭരണമാറ്റത്തിനും അമരീന്ദർ സിംഗിനെപ്പോലുളള കരുത്തനായ നേതാവിനെ കൈവിട്ടതിനും കോൺഗ്രസിന് നൽകേണ്ടി വന്നത് വലിയ വിലയാണ്. ക്യാപ്റ്റനെ പുറത്താക്കാൻ മുൻപന്തിയിൽ നിന്ന പിസിസി അധ്യക്ഷൻ സിദ്ദുവിന്റെ അവസ്ഥയും അതിദയനീയമാണ്.
അതിർത്തിയിൽ നിരന്തരം പ്രകോപനം സൃഷ്ടിച്ച് ബംഗ്ലാദേശ് ! ബംഗാൾ ഉൾക്കടലിൽ കഴിഞ്ഞ രണ്ടു മാസമായി തുടരുന്ന സംഘർഷം വർദ്ധിക്കുന്നു. യുദ്ധ…
അന്നത്തെ പ്രധാനമന്ത്രി ഗോവയെ മോചിപ്പിക്കാൻ നടപടിയെടുത്തില്ല ! സൈനിക നടപടി വൈകിപ്പിച്ചു ! എന്നാൽ ചെറിയ ഭൂഭാഗമായ ഗോവയ്ക്ക് വേണ്ടി…
ഗോവയെ കുറിച്ച് ചിലർ മോശം കാര്യങ്ങൾ പ്രചരിപ്പിക്കുന്നു ! ഗോവ ഭാരതത്തിന്റെ ദക്ഷിണ കാശിയാണ് ! രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചു…
യൂറോപ്യൻ രാജ്യമായ ഡെന്മാർക്ക് തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുഖാവരണം നിരോധിക്കാനായി നടത്തുന്ന പുതിയ നിയമനിർമ്മാണം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടുന്നു.…
പോളണ്ടിലെ രാഷ്ട്രീയ ചരിത്രത്തിൽ നിർണ്ണായകമായ ഒരു മാറ്റം കുറിച്ചുകൊണ്ട്, രാജ്യത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഭരണഘടനാ ട്രൈബ്യൂണൽ പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്.…
വരുന്നത് നല്ല കാലം.. തടസങ്ങൾ മാറും , അർഹിച്ച അംഗീകാരം തേടിയെത്തും ! ജ്യോതിഷ പണ്ഡിതൻ പാൽക്കുളങ്ങര ഗണപതി പോറ്റി…