India

‘പരിശ്രമം വോട്ടാക്കാനായില്ല; കനത്ത തോൽവിക്ക് പിന്നാലെ പ്രതികരണവുമായി പ്രിയങ്ക ഗാന്ധി

ദില്ലി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനുണ്ടായ പരാജയത്തിൽ പ്രതികരിച്ച് പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജനങ്ങള്‍ക്ക് വേണ്ടി പൊരുതിയെന്നും എന്നാല്‍ പരിശ്രമം വോട്ടാക്കാനായില്ലെന്നും പ്രിയങ്ക പറഞ്ഞു. ഉത്തര്‍പ്രദേശിന്‍റെ നന്മ ലക്ഷ്യമാക്കിയാണ് പ്രവര്‍ത്തിച്ചത്. പ്രതിപക്ഷത്തിന്‍റെ കര്‍ത്തവ്യം ഉത്തരവാദിത്തത്തോടെ നിറവേറ്റുമെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.

അതേസമയം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പാഠമെന്ന് കോൺ​ഗ്രസ് വക്താവ് രൺദീപ് സിം​ഗ് സുർജേവാല. സോണിയാ ഗാന്ധി ഉടന്‍ തന്നെ കോണ്‍ഗ്രസ് (Congress) പ്രവര്‍ത്തക സമിതി വിളിച്ചു ചേര്‍ക്കാന്‍ തീരുമാനിച്ചെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിൽ തോറ്റെങ്കിലും വീര്യം ചോരില്ല. ജനങ്ങൾക്കായി പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പഞ്ചാബിൽ അമരീന്ദർ സിംഗ് നാലരവർഷം ഉണ്ടാക്കിയ ഭരണവിരുദ്ധ വികാരത്തെ മറികടക്കാനായില്ല. മാറ്റത്തിനായി ജനങ്ങൾ ആം ആദ്മി പാർട്ടിക്ക് വോട്ട് ചെയ്തു എന്നും സുർജെവാല പറഞ്ഞു.

admin

Recent Posts

ഇന്ത്യക്ക് വമ്പൻ നേട്ടം! ആ തീരുമാനം ചരിത്രമായി

ഇന്ത്യയും യുഎഇയും ചേർന്നെടുത്ത ആ തീരുമാനം ചരിത്രമായി ഇന്ത്യക്ക് വമ്പൻ നേട്ടം

5 mins ago

ഗുരുവായൂരപ്പൻ സാക്ഷി; നടൻ ജയറാമിന്റെ മകൾ മാളവിക വിവാഹിതയായി

തൃശ്ശൂർ: നടൻ ജയറാമിന്റെയും പാർവതിയുടെയും മകൾ മാളവിക വിവാഹിതയായി. നവനീത് ഗിരീഷാണ് വരൻ. ഗുരുവായൂർ ക്ഷേത്രത്തിൽ അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു…

9 mins ago

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം; സർക്കുലർ റദ്ദാക്കണമെന്ന ഹർജിയിൽ ഹൈക്കോടതി ഇന്ന് ഇടക്കാല ഉത്തരവിറക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിനായി ട്രാൻസ്പോർട്ട് കമ്മീഷണർ ഇറക്കിയ സർക്കുലർ റദ്ദാക്കണമെന്ന ഹർജിയിൽ ഹൈക്കോടതി ഇന്ന് ഇടക്കാല ഉത്തരവിറക്കും.…

13 mins ago

മാസപ്പടി കേസ്; മുഖ്യമന്ത്രിക്കും മകൾക്കുമെതിരായ ഹർജിയിൽ പ്രത്യേക വിജിലൻസ് കോടതി ഇന്ന് വിധി പറയും

തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾക്കുമെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എം. എല്‍.എ സമർപ്പിച്ച…

35 mins ago

കാമുകന്മാർക്കായി സ്വന്തം കുഞ്ഞുങ്ങളെ കൊ-ല്ലു-ന്ന ഇന്നത്തെ അമ്മമാർ അറിഞ്ഞിരിക്കേണ്ട കഥ

കണ്ണീരോടെയല്ലാതെ ഈ കഥ നിങ്ങൾക്ക് കേൾക്കാനാകില്ല ! മക്കളുടെ വിശപ്പകറ്റാൻ ഏറ്റവും വിരൂപിയായ സ്ത്രീ എന്ന പേര് സ്വീകരിക്കേണ്ടി വന്ന…

1 hour ago