Featured

കോൺഗ്രസ് തുറന്നത് കൊള്ളയുടെ കടയും നുണകളുടെ കമ്പോളവുമെന്ന് മോദി !

കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസിന്റെയും രാഹുൽ ഗാന്ധിയുടെയും ലക്ഷ്യം സ്‌നേഹത്തിന്റെ കടയല്ല മറിച്ച് കൊള്ളടിയ്ക്കാനുള്ള കട തുറക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തുറന്നടിച്ചു. രാജസ്ഥാനിലെ ബിക്കാനീറിൽ നടന്ന പൊതുറാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കൂടാതെ, രാജസ്ഥാനിൽ കോൺഗ്രസിന്റെ പരാജയം ഉറപ്പാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. കോൺഗ്രസ് സർക്കാർ കാരണം ഏറ്റവും കൂടുതൽ ദുരിതമനുഭവിച്ചത് രാജസ്ഥാനിലെ കർഷകരാണ്. രാജസ്ഥാനിൽ കോൺഗ്രസ് അധികാരത്തിൽ വന്നതുമുതൽ അവർ ഒന്നും ചെയ്തിട്ടില്ലെന്നും നാല് വർഷമായി കോൺഗ്രസ് പാർട്ടിയും സർക്കാരും പരസ്പരം പോരടിക്കുക മാത്രമാണ് ചെയ്യുന്നതെന്നും നരേന്ദ്രമോദി തുറന്നടിച്ചു. കൂടാതെ, കോൺഗ്രസുകാർ പരസ്പരം കാലുവാരുകയാണെന്ന് പറഞ്ഞ പ്രധാനമന്ത്രി, രാജസ്ഥാനിൽ നിരവധി പദ്ധതികൾ നടപ്പിലാക്കൻ കേന്ദ്രം തീരുമാനിച്ചെങ്കിലും കോൺഗ്രസ് സർക്കാർ അതിനെയെല്ലാം തകിടം മറിച്ചുവെന്നും തുറന്നടിച്ചു.

അതേസമയം, ബിജെപി പ്രവർത്തകർ രാജസ്ഥാനിലെ ഓരോ വീട്ടിലും കേന്ദ്രസർക്കർ പദ്ധതിയുടെ നേട്ടങ്ങൾ എത്തിക്കുന്നതിലും കോൺഗ്രസ് അസ്വസ്ഥരാണ്. കാലങ്ങളായി സംസ്ഥാനത്തിന് ദോഷമല്ലാതെ മറ്റൊന്നും കോൺഗ്രസ് ചെയ്തിട്ടില്ലെന്നും രാജസ്ഥാനിൽ കാലാവസ്ഥയിലെ താപനില മാത്രമല്ല കോൺഗ്രസ് സർക്കാരിനെതിരെയുള്ള ജനങ്ങളുടെ കോപവും ഉയരുകയാണെന്ന് ജനങ്ങളുടെ ആവേശത്തിൽ നിന്നും മനസ്സിലാക്കാമെന്നും നരേന്ദ്രമോദി തുറന്നടിച്ചു. പൊതുജനങ്ങളുടെ കോപത്തിന്റെ താപനില ഉയരുമ്പോൾ അധികാരത്തിന്റെ ഹുങ്ക് കുറയാനും ശക്തി മാറാനും അധികം സമയം വേണ്ടിവരില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പതിറ്റാണ്ടുകളായി രാജസ്ഥാനിലെ ജനങ്ങൾക്ക് വികസനം നിഷേധിക്കപ്പെട്ടുവെന്ന് ഉദ്ഘാടന വേളയിൽ നരേന്ദ്രമോദി വ്യക്തമാക്കി. അതേസമയം, രാജസ്ഥാനിലെ ബിക്കാനീറിൽ അമൃത്സർ-ജാംനഗർ എക്സ്പ്രസ് വേയുടെ 500 കിലോമീറ്റർ ഭാഗം ഉൾപ്പെടെ 24,000 കോടി രൂപയുടെ നിരവധി വികസന പദ്ധതികളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്.

admin

Recent Posts

ഭാരതീയ വ്യാപാരി വ്യവസായി സംഘം സംസ്ഥാന സമ്മേളനം ഇന്ന്; ഉദ്ഘാടനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍; തത്സമയ ദൃശ്യങ്ങളുമായി തത്വമയി

തിരുവനന്തപുരം: ഭാരതീയ വ്യാപാരി വ്യവസായി സംഘത്തിന്റെ സംസ്ഥാന സമ്മേളനം ഇന്ന് തിരുവനന്തപുരത്ത് നടക്കും. രാവിലെ 10ന് കോട്ടയ്‌ക്കകം പ്രിയദര്‍ശനി ഹാളില്‍…

16 mins ago

തൃശ്ശൂർ, പാലക്കാട് ജില്ലകളില്‍ വീണ്ടും ഭൂചലനം; ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതര്‍

തൃശ്ശൂർ: തൃശ്ശൂർ പാലക്കാടും ഇന്നും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസവും ഈ മേഖലകളില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു. തൃശ്ശൂരില്‍ ഇന്ന്…

48 mins ago

നിങ്ങളുടെ ഈയാഴ്ച എങ്ങനെ ? രാശി ഫലമറിയാൻ ചൈതന്യം I PALKULANGARA GANAPATHI POTTI

നിങ്ങളുടെ ഈയാഴ്ച എങ്ങനെ ? രാശി ഫലമറിയാൻ ചൈതന്യം I PALKULANGARA GANAPATHI POTTI

51 mins ago

മലമൂത്ര വിസർജനത്തിന് ശേഷം മദ്രസ അദ്ധ്യാപകൻ കുട്ടികളെകൊണ്ട് തന്റെ സ്വകാര്യ ഭാഗങ്ങൾ ബലമായി കഴുകിക്കുന്നു !ഗുരുതര ആരോപണവുമായി വിദ്യാർത്ഥികൾ !

ഉത്തർപ്രദേശിലെ ബസ്തി ജില്ലയിലെ മദ്രസയിൽ പഠിക്കുന്ന പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെക്കൊണ്ട് മതപഠന സ്ഥാപനത്തിലെ മൗലവി തന്റെ സ്വകാര്യ ഭാഗങ്ങൾ കഴുകിച്ചതായി പരാതി.…

9 hours ago

ലോകകേരള സഭ പലസ്തീന് പിന്തുണ പ്രഖ്യാപിച്ച് പ്രമേയം പാസ്സാക്കി| പലസ്തീന്‍ കഫിയ പിണറായിക്ക്

ലോക കേരള സഭയെന്നാല്‍ മലയാളികളായ എല്ലാ പ്രവാസികളേയും ഉള്‍പ്പെടുന്നതാണെന്നാണ് സങ്കല്‍പ്പം. ഏറെ വിവാദങ്ങളും ധൂര്‍ത്തും ആരോപിക്കപ്പെടുന്ന ഈ കൂട്ടായ്മ ഇപ്പോള്‍…

10 hours ago

ഗ്വാളിയോർ വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെ എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിൽ പക്ഷി ഇടിച്ചു ! യാത്രക്കാർ സുരക്ഷിതർ

ദില്ലിയില്‍ നിന്ന് ബംഗളുരുവിലേക്കുള്ള എയര്‍ ഇന്ത്യാ എക്‌സപ്രസ് വിമാനത്തില്‍ പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് യാത്ര വൈകി. ഗ്വാളിയോര്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെയാണ്…

10 hours ago