Kerala

കേരളത്തിലും കോൺഗ്രസ് പതനം തുടങ്ങി! ഇനി സിപിഎമ്മിനെ നേരിടാൻ ബിജെപി മാത്രം; മോദി തരംഗം സംസ്ഥാനത്ത് ആഞ്ഞടിക്കുകയാണെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ കെ കരുണാകരന്‍റെ മകൾ പദ്മജ വേണു​ഗോപാൽ കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് വരുന്നതില്‍ പ്രതികരിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. കേരളത്തിലും കോൺഗ്രസ് പതനം തുടങ്ങി. കേരളത്തിലും ലോക്സഭ തെരഞ്ഞെടുപ്പോടെ കോൺഗ്രസ് തകർന്ന് തരിപ്പണമാകുമെന്ന് അദ്ദേഹം പറഞ്ഞു.

ഇനി സിപിഎമ്മിനെ നേരിടാൻ ബിജെപി മാത്രം. മോദി തരംഗം കേരളത്തിലും ആഞ്ഞടിക്കുകയാണ്. കൂടുതൽ പേര് ബിജെപിയിലേക്ക് വരാനുണ്ട്. ഇഡിയെ പേടിച്ചാണ് പത്മജ ബിജെപിയിലേക്ക് പോകുന്നു എന്ന് പറയുന്നവരും ബിജെപിയിലേക്ക് വരാൻ ചർച്ച നടത്തിയവരാണ്. കെ.മുരളീധരന് പത്മജക്കെതിരെ ഒന്നും പറയാനുള്ള അർഹത ഇല്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

കോൺഗ്രസിനെ ചതിച്ച ആളാണ് മുരളീധരന്‍. മൂന്ന് പാര്‍ട്ടിയുടെ പ്രസിഡന്റായ വ്യക്തിയാണ്. അദ്ദേഹത്തിന് വടകരയിൽ കനത്ത തിരിച്ചടി ഉണ്ടാകും. ബിജെപിയിൽ വന്നവർക്ക് എല്ലാം അർഹമായ പരിഗണന കിട്ടിയിട്ടുണ്ട്. ആർക്കും മോഹഭംഗം ഉണ്ടായിട്ടില്ല. പിസി ജോർജ്ജ് വരുമ്പോൾ ഉണ്ടായ കാര്യങ്ങൾ നിങ്ങൾക്ക് അറിയില്ല. പലരും മിണ്ടാതിരിക്കുന്നത് ബിജെപിയിലേക്ക് വരാൻ ചർച്ച നടത്തിയത് കൊണ്ടാണെന്നും കെ,സുരേന്ദ്രന്‍ പറഞ്ഞു.

anaswara baburaj

Recent Posts

ജനസംഖ്യാ റിപ്പോർട്ട്‌ ചർച്ചയാക്കി ബിജെപി! എതിർത്ത് ഓവൈസി! |OTTAPRADHAKSHINAM|

ഹിന്ദു ജനസംഖ്യ ഇടിഞ്ഞതിന് കാരണം കോൺഗ്രസ്‌! പ്രീണന രാഷ്ട്രീയം ഇനി ജനങ്ങൾ അനുവദിക്കില്ലെന്ന് ബിജെപി |NARENDRA MODI| #modi #bjp…

7 hours ago

സുവിശേഷ പ്രസംഗത്തില്‍ തുടങ്ങി സ്വന്തമായി സഭയുണ്ടാക്കി

താറാവ് കച്ചവടക്കാരനിൽ നിന്ന് ശതകോടികളുടെ അധിപനായ മെത്രാനായ കഥ !

7 hours ago

മേയര്‍ക്കെതിരേ കേസെടുത്ത പോലീസ് ഡ്രൈവര്‍ യദുവിന്റെ മൊഴിയെടുത്തു,അതു ചോദ്യം ചെയ്യലായിരുന്നുവെന്ന് യദു

കെ എസ് ആര്‍ ടി സി ബസ് തടഞ്ഞ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എംഎല്‍എയ്ക്കും എതിരേ…

8 hours ago

ഹരിയാനയിൽ വീണ്ടും ട്വിസ്റ്റ് !നാല് ജെജെപി എംഎൽഎമാർ ബിജെപിയുമായി ചർച്ച നടത്തിയെന്ന് റിപ്പോർട്ട് !സർക്കാരിന് ഭൂരിപക്ഷം തെളിയിക്കാനായേക്കും

മൂന്ന് സ്വതന്ത്ര എംഎൽഎമാർ ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചതോടെ ഭരണ പ്രതിസന്ധി രൂപപ്പെട്ട ഹരിയാനയിൽ നാല് ജെജെപി എംഎൽഎമാർ ബിജെപിയുമായി…

8 hours ago

സമരം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ ! പിരിച്ചു വിട്ടവരെ തിരിച്ചെടുക്കാനും ധാരണ; ജീവനക്കാരും മാനേജ്മെന്റും തമ്മിലുള്ള ചർച്ച വിജയം

യാത്രക്കാരുടെ ദുരിതത്തിന് പരിഹാരമാകുന്നു. സമരം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ അറിയിച്ചു. എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരും…

9 hours ago

നാളെ മുതൽ ഡ്രൈവിങ് ടെസ്റ്റ് നടത്താനുറച്ച് മോട്ടോർ വാഹന വകുപ്പ് ! പോലീസ് സംരക്ഷണം ഉറപ്പാക്കാൻ ആർടിഒമാർക്ക് നിർദേശം !

പരിഷ്‌കരിച്ച ഡ്രൈവിംഗ് ടെസ്റ്റ് നാളെ മുതൽ നടത്താനുറപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ് . ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകർ സ്വന്തം…

9 hours ago