India

പാവപ്പെട്ടവരെ പട്ടിണിയിലാക്കിക്കൊണ്ട് തീവ്രവാദികൾക്ക് ബിരിയാണി കൊടുക്കുന്ന പാർട്ടിയാണ് കോൺഗ്രസ്; തീവ്രവാദികളോട് കോൺഗ്രസ് എല്ലാക്കാലത്തും മൃദുസമീപനമാണ് പുലർത്തിയിരുന്നതെന്ന് യോഗി ആദിത്യനാഥ്

ലക്‌നൗ: പാവപ്പെട്ടവരെ പട്ടിണിയിലാക്കിക്കൊണ്ട് തീവ്രവാദികൾക്ക് ബിരിയാണി കൊടുക്കുന്ന രീതിയാണ് കോൺഗ്രസിന്റേതെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തീവ്രവാദികളോട് കോൺഗ്രസ് എല്ലാക്കാലത്തും മൃദുസമീപനമാണ് പുലർത്തിയിരുന്നത്. കഴിഞ്ഞ 10 വർഷമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണത്തിന് കീഴിൽ അതിർത്തികൾ സുരക്ഷിതമായിരുന്നു. എന്നാൽ മുൻപ് അതായിരുന്നില്ല സ്ഥിതി എന്ന് അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതിർത്തി മേഖലകളിലെല്ലാം തീവ്രവാദ പ്രവർത്തനങ്ങൾ ശക്തമായിരുന്നു. ഇന്നലെ വരെ ഭീകരർക്ക് അഭയം നൽകിയിരുന്നവർ ഇന്ന് വ്യോമാക്രമണം ഭയന്ന് ഇന്ത്യയ്‌ക്കെതിരെ ഒന്നും പറയാൻ തയ്യാറല്ല. ഒരു രാജ്യവും ഇപ്പോൾ തീവ്രവാദത്തെ അംഗീകരിക്കാൻ ധൈര്യപ്പെടുന്നില്ല. കഴിഞ്ഞ 10 വർഷത്തിനിടെ കമ്യൂണിസ്റ്റ് ഭീകരവാദത്തേയും അതിർത്തി കടന്നുള്ള തീവ്രവാദത്തേയുമെല്ലാം രാജ്യം അതിശക്തമായി തന്നെ നേരിട്ടു. കശ്മീർ ഇപ്പോൾ വികസനത്തിന്റെ പാതയിലാണ്. ജനാധിപത്യ തത്വങ്ങളെ ഇവിടുത്തെ ജനങ്ങൾ മനസിലാക്കി വരുന്നു.

അവിടേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്ക് തുടരുകയാണ്. അമർനാഥിലേക്കും, വൈഷ്‌ണോ ദേവിയിലേക്കുമെല്ലാം ആളുകൾ സുരക്ഷിതമായി തീർത്ഥാടനം നടത്തുന്നു. കോൺഗ്രസ് പാവപ്പെട്ടവരെ പട്ടിണിക്കിട്ട് തീവ്രവാദികൾക്ക് ബിരിയാണി കൊടുക്കുകയാണ് ചെയ്തിരുന്നതെങ്കിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണത്തിന് കീഴിൽ കഴിഞ്ഞ നാല് വർഷമായി രാജ്യത്തെ കോടിക്കണക്കിന് പാവപ്പെട്ട ജനങ്ങൾക്ക് സൗജന്യ റേഷൻ നൽകുന്നുണ്ട്.

അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിച്ചു. എന്നാൽ കോൺഗ്രസിന് ഇത് താത്പര്യമുണ്ടായിരുന്നില്ല. അവർക്ക് രാമനും കൃഷ്ണനുമെല്ലാം സാങ്കൽപ്പിക കഥാപാത്രങ്ങളാണ്. പ്രധാനമന്ത്രിയുടെ കീഴിൽ പുതിയൊരു ഇന്ത്യയ്‌ക്കാണ് ലോകം സാക്ഷ്യം വഹിക്കുന്നത്. ജനങ്ങൾക്കായി അദ്ദേഹം നിരവധി തൊഴിലവസരങ്ങളുടെ വാതിലുകൾ തുറന്ന് നൽകി. അതിർത്തിയിൽ സൈനികർക്കൊപ്പം ഹോളിയും ദീപാവലിയും ആഘോഷിക്കുന്ന പ്രധാനമന്ത്രിയാണ് അദ്ദേഹം. ഇന്ത്യയെ ശക്തമായി നിലനിർത്താൻ അദ്ദേഹത്തിന് വോട്ടുകൾ നൽകണം. കൊറോണ കാലത്ത് പല പാർട്ടികളും നിശബ്ദരായപ്പോൾ, സ്വന്തം കാര്യം പോലും നോക്കാതെ എല്ലാ സംസ്ഥാനങ്ങൾക്കും വേണ്ടി പ്രധാനമന്ത്രി അക്ഷീണം പ്രയത്‌നിക്കുകയായിരുന്നുവെന്നും” യോഗി ആദിത്യനാഥ് വ്യക്തമാക്കി.

Anandhu Ajitha

Recent Posts

മസാല ബോണ്ട് ഇടപാട് ! തുടർ നടപടികളുമായി ഇഡിക്ക് മുന്നോട്ട് പോകാം; നടപടി തടഞ്ഞ സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്ത് ഡിവിഷൻ ബെഞ്ച് ‌

മസാല ബോണ്ട് കേസിൽ തുടർ നടപടികളുമായി ഇഡിയ്ക്ക് മുന്നോട്ടുപോകാം. കിഫ്ബി ചെയര്‍മാൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ക്ക്…

8 hours ago

സമ്പൂർണ്ണ ശുദ്ധികലശം ! തമിഴ്‌നാട്ടിൽ വോട്ടർ പട്ടികയ്ക്ക് പുറത്ത് പോവുക 97.37 ലക്ഷം പേർ ! എസ്‌ഐആറിന് ശേഷം കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…

9 hours ago

ശബരിമല സ്വർണ്ണക്കൊള്ളയിൽ നിർണ്ണായക അറസ്റ്റുമായി എസ്ഐടി! സ്മാർട്ട് ക്രിയേഷൻ സിഇഒയും തട്ടിയെടുത്ത സ്വർണ്ണം വാങ്ങിയ ജ്വല്ലറി ഉടമയും അറസ്റ്റിൽ

തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…

11 hours ago

രാജ്യം ആദ്യം ! സിനിമ അത് കഴിഞ്ഞേയുള്ളു !റസൂൽ പൂക്കുട്ടിക്ക് കയ്യടിച്ച് സോഷ്യൽ മീഡിയ | RASUL POOKUTTY

ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…

11 hours ago

ശബരിമല സ്വർണ്ണക്കൊള്ളയിൽ സഖാക്കളെ പൂട്ടാൻ കേന്ദ്ര ഏജൻസി രംഗത്ത് I SABARIMALA GOLD SCAM

ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…

12 hours ago

രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ!വൈസ് ചാൻസിലർ ഇറങ്ങിപ്പോയി! കാലിക്കറ്റ് സർവകലാശാലയിലെ ചടങ്ങ് റദ്ദാക്കി!

തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…

12 hours ago