India

നരേന്ദ്രമോദി ഇന്നും കർണ്ണാടകയിൽ; ബിജെപിയുടെ പ്രചാരണത്തിന് ശക്തിയേറി; ബജ്രംഗദൾ നിരോധന പ്രഖ്യാപനം അബദ്ധമായെന്ന് പാർട്ടിക്കുള്ളിൽ മുറുമുറുപ്പ്; അനുകൂല സർവേഫലങ്ങൾക്കിടയിൽ കോൺഗ്രസ് പടിക്കൽ കലമുടക്കുന്നുവോ ?

ദക്ഷിണ കന്നഡ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യം ഉണ്ടായതോടെ കർണ്ണാടകയിൽ ബിജെപിയുടെ പ്രചാരണങ്ങൾക്ക് ശക്തിയേറി. രണ്ടര ലക്ഷത്തോളം പേർ പങ്കെടുക്കുന്ന റാലി ഇന്ന് മുൽകിയിൽ നടക്കുകയാണ്. ദക്ഷിണ കന്നടയിലെ 13 നിയോജകമണ്ഡലത്തിൽ നിന്നുള്ള പ്രവർത്തകരാണ് റാലിയിൽ പങ്കെടുക്കുക. ഇതോടെ പിന്നിലാണെന്ന സൂചനകൾ നൽകിയ സർവേ ഫലങ്ങളെ മറികടക്കാനാണ് ബിജെപി ശ്രമിക്കുന്നത്. അഭിപ്രായ സർവ്വേകൾ നൽകുന്നത് ഇഞ്ചോടിഞ്ച് പോരാട്ടത്തിന്റെ സൂചന തന്നെയാണ്. എന്നാൽ അവസാനനിമിഷം അമിത ആത്മവിശ്വാസത്താൽ അബദ്ധം കാണിക്കുകയാണ് കോൺഗ്രസ് എന്ന വിലയിരുത്തലുകളുമുണ്ട്. മുസ്ലിം സംവരണം തിരികെ കൊണ്ടുവരുമെന്നും ബജ്‌റംഗ്‌ദള്ളിനെ നിരോധിക്കുമെന്നുമുള്ള പ്രകടനപത്രികയിലെ പ്രഖ്യാപനങ്ങൾ കോൺഗ്രസിന് തിരിച്ചടിയായേക്കും

നിരോധന പ്രഖ്യാപനം ഇതിനോടകം തന്നെ ബിജെപി രാഷ്ട്രീയ ആയുധമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ഇക്കാര്യം റാലികളിൽ എടുത്തുപറഞ്ഞിരുന്നു. വ്യക്തമായ മുസ്ലിം പ്രീണന നയമാണ് കോൺഗ്രസ് പയറ്റുന്നതെന്നും ഭൂരിപക്ഷ ഏകീകരണത്തിന് അത് വഴിയൊരുക്കുമെന്നും കണക്കുകൂട്ടിയാണ് ബിജെപി നീക്കങ്ങൾ. ഏതായാലും അവസാന ലാപ്പിൽ ആരുടെ തന്ത്രങ്ങൾ വിജയിക്കുന്നുവോ അവർക്ക് ഭരണം പിടിക്കാനാകും എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

Kumar Samyogee

Recent Posts

റഫയിലെ സൈനിക നടപടി നിർത്തി വയ്ക്കണമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി ! നിർദേശം തള്ളി ഇസ്രയേൽ ! ഷബൂറയിൽ വ്യോമാക്രമണം നടത്തി

ടെല്‍ അവീവ്: ഗാസയിലെ റാഫയില്‍ സൈനിക നടപടി ഇസ്രയേൽ നിര്‍ത്തിവെക്കണമെന്ന് ഇസ്രായേലിനോട് നിർദേശിച്ച് അന്താരാഷ്ട്ര നീതിന്യായ കോടതി. റാഫയിലെ ഇസ്രയേലിന്റെ…

4 hours ago

ബാർക്കോഴയിൽ പ്രതിപക്ഷം നനഞ്ഞ പടക്കം! കള്ളി പുറത്താക്കിയത് സിപിഐ നേതാവ് | OTTAPRADAKSHINAM

അടുത്തത് പിണറായി വിജയനാണെന്ന് കെജ്‌രിവാൾ പറഞ്ഞു നാവെടുത്തില്ല അതിനു മുന്നേ കേരളത്തിൽ ബാർകോഴ വിവാദം #kerala #liquorpolicy #pinarayivijayan #aravindkejriwal

5 hours ago

രേഷ്മ പട്ടേല്‍ ബോളിവുഡിലെ ലൈലാ ഖാനായ കഥ ! അഥവാ രണ്ടാനച്ഛൻ കൊലയാളിയായ കഥ

ബോളിവുഡ് നടി ലൈലാ ഖാനേയും അമ്മയേയും നാലു സഹോദങ്ങളേയും കൊലപ്പെടുത്തിയ കേസില്‍ മുഖ്യ പ്രതിയും ലൈലയുടെ രണ്ടാനച്ഛനുമായ പര്‍വേശ് തക്കിന്…

5 hours ago

ബോളിവുഡ് നടി ലൈലാ ഖാനേയും അമ്മയേയും സഹോദങ്ങളേയും കൊ-ല-പ്പെ-ടു-ത്തിയ കേസില്‍ രണ്ടാനച്ഛന് വ-ധ-ശിക്ഷ

രേഷ്മ പട്ടേല്‍ നി-രോ-ധി-ത ബംഗ്ലാദേശി സംഘടനയായ ഹര്‍കത്ത്-ഉല്‍-ജിഹാദ്-അല്‍-ഇസ്ലാമി അംഗമായ മുനീര്‍ ഖാനെ വിവാഹം കഴിച്ചതോടെ ലൈലാ ഖാനയി മാറി. ലൈലയുടെ…

5 hours ago

ഗവര്‍ണ്ണര്‍ ആനന്ദബോസിനും രാജ്ഭവന്‍ ജീവനക്കാര്‍ക്കും എതിരായ നടപടികള്‍ കല്‍ക്കട്ട ഹൈക്കോടതി സ്‌റ്റേ ചെയ്തു; മമതയ്ക്ക് വന്‍ തിരിച്ചടി

ഗവര്‍ണര്‍ ഡോ. ആനന്ദ ബോസിനും രാജ്ഭവന്‍ ജീവനക്കാര്‍ക്കും എതിരായ നടപടികള്‍ കല്‍ക്കട്ട ഹൈക്കോടതി സ്‌റ്റേ ചെയ്തു. തെളിവുകള്‍ ശേഖരിച്ചു കഴിഞ്ഞതിനാല്‍…

5 hours ago

നമ്മള്‍ കൊടുക്കാതെ ആരും സഹായിക്കില്ല| എല്ലാം ശരിയാക്കുന്ന സിപിഎമ്മിന്റെ ഫണ്ട് വരുന്ന വഴി

സിപിഎമ്മിനെ പിടിച്ചു കുലുക്കുന്ന ബാര്‍കോഴ ആരോപണം. മുഖം രക്ഷിക്കാനുള്ള തത്രപ്പാടിലാണ് ഇപ്പോള്‍ മന്ത്രി എംബി രാജേഷും സെക്രട്ടറി എം വി…

6 hours ago