തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണയ്ക്ക് കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയിൽ നിന്ന് മാസപ്പടി ഇനത്തിൽ 3 വർഷത്തിനിടെ 1.72 കോടി രൂപ ലഭിച്ചതായി കണ്ടെത്തിയതിന് പിന്നാലെ വീണ വിജയനെതിരെ കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ എംഎല്‍എ രംഗത്ത്. വീണ സിഎംആര്‍എല്ലില്‍ നിന്നും പണം വാങ്ങിയത് നിയമവിരുദ്ധമായാണെന്നും ഇന്ന് കേരളത്തില്‍ ഓര്‍ഗനൈസ്ഡ് കൊള്ളയും ഇന്‍സ്റ്റിറ്റിയൂഷണലൈസ്ഡ് കറപ്ഷനുമാണ് നടക്കുന്നതെന്നും മകള്‍ നടത്തിയ ക്രമക്കേടില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നും മാത്യു കുഴല്‍നാടന്‍ ആവശ്യപ്പെട്ടു.
എക്‌സാ ലോജിക് കമ്പനി വാങ്ങിയ പണത്തേക്കാള്‍ കൂടുതല്‍ പണം പിണറായി വിജയന്റെ മകള്‍ വീണ വ്യക്തിപരമായി വാങ്ങിയിട്ടുണ്ടെന്നും വ്യക്തിയുടെ അക്കൗണ്ടിലേക്ക് വന്ന പണത്തെക്കുറിച്ച് മറുപടി പറയേണ്ടത് വീണ ആണെന്നും അദ്ദേഹം വ്യക്തമാക്കി. മകള്‍ കരിമണല്‍ കമ്പനിയില്‍ നിന്നും മാസാമാസം പണം വാങ്ങിയത് എന്തിനാണെന്ന് സ്വാഭാവികമായും കേരളത്തിലെ പൊതുസമൂഹം മുഖ്യമന്ത്രിയോട് ചോദ്യം ഉയര്‍ത്തും. ഞങ്ങള്‍ വീണയോട് ചോദിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ചോദിക്കുന്നത് മുഖ്യമന്ത്രിയോടാണെന്നും ഇതിനു മറുപടി പറയാന്‍ മുഖ്യമന്ത്രി ബാധ്യസ്ഥനാണെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…
ലഖ്‌നൗവിലെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിൽ (KGMU) ഉയർന്ന മതപരിവർത്തന സമ്മർദം, ലൈംഗിക ചൂഷണം, വനിതാ ജീവനക്കാർക്കെതിരായ അതിക്രമം തുടങ്ങിയ…
ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് തസ്തികയിലേക്കുള്ള നിയമന നടപടികളിൽ സുതാര്യത ഉറപ്പാക്കിയിട്ടുണ്ടോ എന്ന ചോദ്യവുമായി പുതിയ വിവാദം. മുൻ എസ്എഫ്ഐ…
തിരുവനന്തപുരം: കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും ആദിശങ്കരാചാര്യർ പകർന്നുനൽകിയ ദേശീയ ഐക്യത്തിന്റെ സന്ദേശവും ഒരുമിച്ച് ഉയർത്തിപ്പിടിക്കണമെന്ന് ഗവർണർ ഓംപ്രകാശ് മാഥൂർ. ലോക്ഭവനിൽ…
സംസ്ഥാന രൂപീകരണത്തിന്റെ 70-ാം വാർഷിക വേളയിൽ കേരളത്തിലെ ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ കേരളപ്പിറവി മംഗളങ്ങൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.…
സ്വദേശി സാങ്കേതികവിദ്യയുടെ കരുത്തിൽ ഭാരതം ബഹിരാകാശ രംഗത്ത് മറ്റൊരു സുപ്രധാന നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്. ജിഎസ്എൽവി-എഫ്18 (GSLV-F18) റോക്കറ്റ് ഉപയോഗിച്ച്…