ബെംഗളുരു: ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം എടുത്തുകളയുവാനുള്ള മോദി സർക്കാരിന്റെ തീരുമാനത്തെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് ജനാർദനൻ ദ്വിവേദി. ചരിത്രത്തിലെ ഒരു മണ്ടത്തരം തിരുത്തപ്പെട്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
എന്റെ ഗുരുവായ രാം മനോഹർ ലോഹ്യ കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370-ന് എതിരായിരുന്നു. ഞങ്ങളോട് അദ്ദേഹം ഇതിനെകുറിച്ച് സംസാരിച്ചു. എന്റെ വ്യക്തിപരമായ കാഴ്ചപ്പാടിൽ ഇത് ദേശീയ താത്പര്യത്തിന് അനുകൂലമാണ്. വളരെ വൈകിയെങ്കിലും സ്വാതന്ത്ര്യത്തിനുശേഷം സംഭവിച്ച ഒരു മണ്ടത്തരം തിരുത്തപ്പെട്ടിരിക്കുന്നു, പാർട്ടിയുടെ പേരിലല്ല താൻ സംസാരിക്കുന്നതെന്നും ജനാര്ദനന് ദ്വിവേദി വ്യക്തമാക്കി.
അതേസമയം ആർട്ടിക്കിൾ 370 റദ്ദാക്കിക്കൊണ്ടുള്ള കേന്ദ്രതീരുമാനത്തെ ചൊല്ലി കോണ്‍ഗ്രസിൽ ഭിന്നത തുടരുകയാണ്. കോണ്‍ഗ്രസ് നിലപാട് ആത്മഹത്യാപരമാണെന്ന് അഭിപ്രായപ്പെട്ട് മുതിർന്ന നേതാവും രാജ്യസഭാ വിപ്പുമായ ഭുവനേശ്വർ കാലിത രാജിവച്ചിരുന്നു. വിഷയത്തിൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇതേവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.
തിരുവനന്തപുരം : സൈബര്‍ സാമ്പത്തിക തട്ടിപ്പുകളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന കര്‍ശന മുന്നറിയിപ്പുമായി കേരള പൊലീസ്. ഇന്റര്‍നെറ്റില്‍ തിരയുന്ന കസ്റ്റമര്‍…
വിഴിഞ്ഞം : ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെ വാതില്‍ തകര്‍ത്ത് അലമാര കുത്തിത്തുറന്ന് നാല് പവന് സ്വര്‍ണാഭരണങ്ങളും 45,000 രൂപയും…
ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള വിമാനത്തില്‍ സെപ്റ്റംബര്‍ 30-ന് കോക്ക്പിറ്റില്‍ വെച്ച് സഹപൈലറ്റിന്റെ ആക്രമണത്തെ പ്രതിരോധിക്കുകയും 174 ജീവന് രക്ഷിക്കുകയും…
ഹൈദരാബാദ് : ഹൈദരാബാദിലെ ക്ഷേത്രത്തില്‍ വെള്ളിയാഴ്ച ഒരാള്‍ പൂജാരിയെ ആക്രമിക്കുകയും ദേവിയുടെ വിഗ്രഹത്തിന് നേരെ വടിയുപയോഗിച്ച് അടിക്കുകയും ചെയ്തു. ഹൈദരാബാദ്…
തിരുവനന്തപുരം : ലയണല്‍ മെസ്സിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസില്‍ മുന്‍…
പഞ്ചാബിലെ തരണ്‍ തരണ്‍ സെക്ടറില്‍ ഇന്ത്യ-പാകിസ്ഥാന് അന്താരാഷ്ട്ര അതിര്‍ത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് പാക് പൗരന്മാരെ അതിര്‍ത്തി…