Wednesday, September 30, 2026

മോ​ദി സ​ർ​ക്കാ​രി​നെ പി​ന്തു​ണ​ച്ച് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ജനാര്‍ദനന്‍ ദ്വിവേദി ; തിരുത്തിയത് ചരിത്രപരമായ മണ്ടത്തരം

ബെംഗളുരു: ജ​മ്മു കശ്മീരി​ന് പ്ര​ത്യേ​ക പ​ദ​വി ന​ൽ​കി​യി​രു​ന്ന ഭ​ര​ണ​ഘ​ട​ന​യു​ടെ 370-ാം അ​നു​ച്ഛേ​ദം എ​ടു​ത്തു​ക​ള​യു​വാ​നു​ള്ള മോ​ദി സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​ന​ത്തെ പി​ന്തു​ണ​ച്ച് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ജ​നാ​ർ​ദ​ന​ൻ ദ്വി​വേ​ദി. ച​രി​ത്ര​ത്തി​ലെ ഒ​രു മ​ണ്ട​ത്ത​രം തി​രു​ത്ത​പ്പെ​ട്ടെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രാ​മ​ർ​ശം.

എ​ന്‍റെ ഗു​രു​വാ​യ രാം ​മ​നോ​ഹ​ർ ലോ​ഹ്യ കശ്മീരി​ന് പ്ര​ത്യേ​ക പ​ദ​വി ന​ൽ​കു​ന്ന ആ​ർ​ട്ടി​ക്കി​ൾ 370-ന് ​എ​തി​രാ​യി​രു​ന്നു. ഞ​ങ്ങ​ളോ​ട് അ​ദ്ദേ​ഹം ഇ​തി​നെ​കു​റി​ച്ച് സം​സാ​രി​ച്ചു. എ​ന്‍റെ വ്യ​ക്തി​പ​ര​മാ​യ കാ​ഴ്ച​പ്പാ​ടി​ൽ ഇ​ത് ദേ​ശീ​യ താ​ത്പ​ര്യ​ത്തിന് അ​നു​കൂ​ല​മാ​ണ്. വളരെ വൈകിയെങ്കിലും സ്വാ​ത​ന്ത്ര്യ​ത്തി​നു​ശേ​ഷം സം​ഭ​വി​ച്ച ഒ​രു മണ്ടത്തരം തി​രു​ത്ത​പ്പെ​ട്ടി​രി​ക്കു​ന്നു, പാ​ർ​ട്ടി​യു​ടെ പേ​രി​ല​ല്ല താ​ൻ സം​സാ​രി​ക്കു​ന്ന​തെ​ന്നും ജനാര്‍ദനന്‍ ദ്വിവേദി വ്യ​ക്ത​മാ​ക്കി.

അതേസമയം ആ​ർ​ട്ടി​ക്കി​ൾ 370 റ​ദ്ദാ​ക്കി​ക്കൊ​ണ്ടു​ള്ള കേ​ന്ദ്ര​തീ​രു​മാ​ന​ത്തെ ചൊ​ല്ലി കോ​ണ്‍​ഗ്ര​സി​ൽ ഭി​ന്ന​ത തു​ട​രു​കയാണ്. കോ​ണ്‍​ഗ്ര​സ് നി​ല​പാ​ട് ആ​ത്മ​ഹ​ത്യാ​പ​ര​മാ​ണെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ട് മു​തി​ർ​ന്ന നേ​താ​വും രാ​ജ്യ​സ​ഭാ വി​പ്പു​മാ​യ ഭു​വ​നേ​ശ്വ​ർ കാ​ലി​ത രാ​ജി​വ​ച്ചി​രു​ന്നു. വി​ഷ​യ​ത്തി​ൽ രാ​ഹു​ൽ ഗാ​ന്ധി​യും പ്രി​യ​ങ്ക ഗാ​ന്ധി​യും ഇ​തേ​വ​രെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.

Related Articles

Latest Articles