കോൺഗ്രസ് നേതാക്കൾ അയോദ്ധ്യയിൽ എത്തിയപ്പോൾ
അയോദ്ധ്യ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയില്‍ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം തള്ളിക്കൊണ്ട് ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് നേതാക്കള്‍ അയോദ്ധ്യ സന്ദർശിച്ചു. ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി അവിനാശ് പാണ്ഡെയുടെ നേതൃത്വത്തിലാണ് സംഘം രാമജന്മ ഭൂമിയിലെത്തിയത്. കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ അജയ് റാമും സംഘത്തിലുണ്ട്. അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കാനുള്ള ക്ഷണം കോൺഗ്രസ് ദേശീയ നേതൃത്വം തള്ളിക്കളഞ്ഞതിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ സംസ്ഥാനങ്ങൾക്ക് കടുത്ത അതൃപ്തിയുണ്ട്.
ഇതിനിടെയാണ് ഉത്തർപ്രദേശ് സംസ്ഥാന ഘടകം അയോദ്ധ്യയിലെത്തിയത്. സരയൂ നദിയില്‍ സ്നാനം കഴിഞ്ഞ സംഘം ക്ഷേത്രദര്‍ശനത്തിനു ശേഷം മടങ്ങുമെന്നാണ് അറിയിച്ചത്.രാജസ്ഥാൻ, ഹിമാചൽ പ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിലെ പിസിസി അദ്ധ്യക്ഷന്മാരും ഉടൻ തന്നെ അയോദ്ധ്യ സന്ദര്‍ശിച്ചേക്കും.
ജനുവരി 22ലെ പ്രതിഷ്ഠാ ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുക്കില്ലെന്ന് ദേശീയനേതൃത്വം അറിയിച്ചതു വന്‍ വിമർശനത്തിന് വഴിവച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തങ്ങളുടെ വോട്ട് നഷ്ടമാകുമോ എന്ന ഭയത്തിലാണ് കോൺഗ്രസ്. ഇതു മറികടക്കാനാണ് കോണ്‍ഗ്രസ് നേതാക്കള്‍ മകരസംക്രാന്തി ദിനം തൊട്ട് അയോദ്ധ്യയിലേക്ക് എത്തുന്നതെന്നും റിപ്പോർട്ടുകളുണ്ട്
തിരുവനന്തപുരം : മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് ഇനി കേവലം രണ്ടു മാസം മാത്രം ബാക്കിനില്‍ക്കെ, സന്നിധാനത്ത് അരവണ വിതരണത്തിലുണ്ടായ കടുത്ത നിയന്ത്രണവും…
തമിഴ്നാട്ടിലെ സേലത്ത് ആള്‍ദൈവത്തിന്റെ മറവില്‍ നടന്ന ക്രൂരമായ ലൈംഗികപീഡനങ്ങളും സ്വകാര്യ ദൃശ്യങ്ങളുടെ വിപണനവും കേവലമൊരു പ്രാദേശിക കുറ്റകൃത്യത്തിനപ്പുറം ഗൗരവകരമായ സാമൂഹിക-സാങ്കേതിക…
തിരുവനന്തപുരം : പ്രശസ്ത ഹൃദ്രോഗ വിദഗ്ധന്‍ ഡോ.ജി. വിജയരാഘവ(84)ന്റെ സംസ്‌കാരചടങ്ങുകള്‍ നാളെ 5 മണിക്ക് ശാന്തി കവാടത്തില്‍ വെച്ച് നടക്കും.…
ലയണല്‍ മെസ്സിയെയും അര്‍ജന്റീന ദേശീയ ഫുട്‌ബോള്‍ ടീമിനെയും കേരളത്തിലെത്തിക്കാനുള്ള നീക്കങ്ങള്‍ ഒടുവില്‍ വലിയ സാമ്പത്തിക-നിയമ തര്‍ക്കങ്ങളിലേക്കും രാഷ്ട്രീയ വിവാദങ്ങളിലേക്കുമാണ് വഴിമാറിയിരിക്കുന്നത്.…
ദില്ലി : ആഗോള പ്രതിരോധ വിപണിയില്‍ തങ്ങളുടെ സ്വാധീനം ശക്തമാക്കി ഇന്ത്യ. പൂര്‍ണ്ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 'ആകാശ്' വ്യോമപ്രതിരോധ മിസൈല്‍…
തിരുവനന്തപുരം : കേരള സര്‍വകലാശാലയ്ക്ക് കീഴിലുള്ള ക്യാമ്പസുകളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം പൂര്‍ണമായി തടയാന്‍ ലക്ഷ്യമിട്ടുള്ള കരട് മാര്‍ഗരേഖ പുറത്തുവന്നതോടെ കലാലയ…